കാവ്യ മാധവനെ അപമാനിച്ചവര്‍ക്ക് എട്ടിന്റെ പണി നല്‍കി ദിലീപും സംഘവും! അന്ന് ആ ലൊക്കേഷനില്‍ സംഭവിച്ചത്?
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളില്‍ അപൂര്‍വ്വം ചില ചിത്രങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം വിജയചിത്രങ്ങളാണ്. ഒരുകാലത്ത് പ്രണയ ജോഡികളായി നിറഞ്ഞുനിന്നവര്‍ ജീവിതത്തിലും ഒന്നിക്കാനായി തീരുമാനിച്ചപ്പോള്‍ ആരാധകര്‍ക്കായിരുന്നു ഏറെ സന്തോഷം. നാളുകള്‍ നീണ്ടുനിന്ന ഗോസിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് ഇരുവരും ഒന്നിച്ചത് സിനിമയിലെപ്പോലെ തന്നെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാണ് ഇരുവരും മുന്നേറുന്നത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരകുടുംബം കൂടിയാണ് ഇവരുടേത്.
ദിലീപിനും കാവ്യ മാധവനും ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. കമലിന്റെ അസിസ്റ്റന്റായിരിക്കുന്നതിനിടയില്‍ ചാന്‍സ് തേടിയലഞ്ഞിരുന്ന ദിലീപിനെ പരിചയപ്പെട്ടതും ഗുരുവിനൊപ്പം ചേര്‍ത്തതിനെക്കുറിച്ചുമൊക്കെ നേരത്തെ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ തുടങ്ങി ഒടുവില്‍ മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന്‍ ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച് ചിത്രമാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍. ഈ ചിത്രത്തിന്റെ ലൊക്കേഷനിടയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് അടുത്തിടെ സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു. ചാനല്‍ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

കാവ്യ മാധവന്‍ നായികയായ കന്നിച്ചിത്രം
കാവ്യ മാധവന്‍ നായികയായി അരങ്ങേറിയ ആദ്യ സിനിമയായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍. കുടുംബ പശ്ചാത്തലത്തിലൊരുക്കിയ മനോഹരമായ ചിത്രമായിരുന്നു. ദിലീപ്, ബിജു മേനോന്‍, സയംുക്ത വര്‍മ്മ തുടങ്ങി വന്‍താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഗുണ്ടല്‍പേട്ടില്‍ വെച്ച് സിനിമയുടെ കുറച്ച് ഭാഗം ചിത്രീകരിച്ചിരുന്നു. മനോഹരമായ പ്രകൃതിഭംഗി തന്നെയായിരുന്നു തങ്ങളെ അവിടേക്ക് ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

ഗുണ്ടല്‍പേട്ടിലെ ചിത്രീകരണം
മഞ്ഞ് പെയ്യണ് മരം കുളിരണ് എന്ന ഗാനമൊക്കെ ചിത്രീകരിച്ചത് അവിടെ വെച്ചായിരുന്നു. ലാല്‍ ജോസും കുടുംബവും രണ്ടാമത്തെ കുട്ടിയെ കാത്തിരിക്കുന്ന സമയമായിരുന്നു ഇത്. അതിനിടയിലാണ് ഭാര്യയുടെ ആരോഗ്യ കാര്യത്തിലെ ആശങ്കയെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞത്. കുടുംബ ഡോക്ടറായ അദ്ദേഹത്തോട് വേണ്ട കാര്യങ്ങള്‍ ചെയ്യാനായി നിര്‍ദേശിച്ചിരുന്നു. ഗാനചിത്രീകരണത്തിനിടയില്‍ രണ്ട് ദിവസത്തെ അവധിക്ക് പോയ ദിലീപാണ് മകളെ ആദ്യമായി കണ്ടത്. പ്രസവിച്ചുവെന്നറിഞ്ഞപ്പോള്‍ കുട്ടിയേയും കണ്ടതിന് ശേഷമാണ് അദ്ദേഹം ലൊക്കേഷനിലേക്കെത്തിയത്.

നീലേശ്വരം ഭാഷയിലെ സംസാരം
അധികം ഹോട്ടലുകളൊന്നുമില്ലാത്ത ഗുണ്ടല്‍പേട്ടിലെ താമസമൊക്കെ സംഭവബഹുലമായിരുന്നു. ആ സെറ്റില്‍ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്ന ഒരു കാര്യമായിരുന്നു കാവ്യ മാധവന്റെ മലയാളം. നീലേശ്വരത്ത് നിന്നും വന്ന കാവ്യയുടെ സംസാരം എല്ലാവരെയും രസിപ്പിച്ചിരുന്നു. തിരുവനന്തപുരത്തുനിന്നുമെത്തിയ അണിയറപ്രവര്‍ത്തകര്‍ക്ക് താരം പറയുന്നതെന്താണെന്ന് മനസ്സിലാവാറില്ലായിരുന്നു പലപ്പോഴും. മലയാളം തന്നെയാണോ സംസാരിക്കുന്നതെന്ന സംശയത്തിലായിരുന്നു അവര്‍.

കാവ്യയുടെ പേടി
ചിത്രത്തിലെ മായാദേവകിക്ക്, ഹംമ്പട്ട് ഹുഡുകി തുടങ്ങിയ ഗാനങ്ങള്‍, ഈ രണ്ട് ഗാനങ്ങളും കോറിയോഗ്രാഫ് ചെയ്യാനെത്തിയത് രാജു സുന്ദരമായിരുന്നു. പ്രഭു ദേവയുടെ ജ്യേഷ്ഠ സഹോദരന്‍ കൂടിയായ ഇദ്ദേഹം പിന്നീട് നിരവധി സിനിമകളില്‍ നായകനായും എത്തിയിരുന്നു. അദ്ദേഹമാണ് എത്തുന്നതെന്നറിഞ്ഞപ്പോള്‍ മുതല്‍ കാവ്യയ്ക്ക് ടെന്‍ഷനായിരുന്നു. തനിക്ക് ഇംഗ്ലീഷറിയില്ലല്ലോ എന്നായിരുന്നു ആദ്യത്തെ പ്രശ്‌നം. അവര്‍ തമിഴാണ് പറയുകയെന്ന് പറഞ്ഞപ്പോള്‍ അതും തനിക്കറിയില്ലല്ലോ എന്നായിരുന്നു പറഞ്ഞത്. പേടിക്കേണ്ട, ഞങ്ങളൊക്കെയുണ്ടല്ലോയെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു പിന്നീട്. ഭാഷ അറിയില്ലെങ്കിലും ചെയ്യുന്നതെല്ലാം ശരിയായിരുന്നു.

ഗാനരംഗം ചിത്രീകരിക്കുന്നതിനിടയില്‍
ആ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സെറ്റിനടുത്ത് ഒരു മാരുതി ഓമ്‌നിയില്‍ കുറേ പേരെത്തിയത്. ഇവര്‍ പിശകാവുമെന്ന് ദിലീപ് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അവസാനത്തെ ദിവസമായതിനാല്‍ ഒന്നും പറയാതെ പോവുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഡ്രസ് ചേഞ്ച് ആവശ്യമായതിനാല്‍ കോസ്റ്റിയൂം മാറാനായി നിധീഷും കാവ്യയും ഹോട്ടലിലേക്ക് പോയിരുന്നു. ബൈക്കിലായിരുന്നു പോയി വരുന്നത്. യൂണിറ്റ് ബസ്സിലാണ് അമ്മ പോവാറുള്ളത്. ബൈക്കില്‍ ഇവര്‍ പാസ് ചെയ്യുമ്പോള്‍ മോശം വാക്കുകളെക്കുറിച്ച് ആ സംഘം അസഭ്യം പറയുന്നുണ്ടായിരുന്നു.

ചോദിക്കാന്‍ പോയി
കാവ്യയെ സുരക്ഷിതയായി എത്തിച്ചതിന് ശേഷം വീണ്ടും ്‌നിധീഷ് അങ്ങോട്ടേക്ക് പോവുകയായിരുന്നു. അവസാനത്തെ ദിവസമാണെന്നും പാട്ടിന് വേണ്ട രംഗങ്ങള്‍ ലഭിച്ചില്ലെന്നും പറഞ്ഞ് അവനെ തണുപ്പിക്കുകയായിരുന്നു. അവരുടെ അസുകം തീര്‍ത്തിട്ട് വരാമെന്ന് പറഞ്ഞ് നില്‍ക്കുകയായിരുന്നു അവന്‍. പിന്നീടും അവരുടെ ്‌സഭ്യം പറച്ചില്‍ തുടരുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് തന്റെ അസോസിയേറ്റിനോട് അവരോട് പോയി സംസാരിക്കാന്‍ പറഞ്ഞത്. ചിത്രീകരണം തീര്‍ന്നാല്‍ അവരുടെ കാര്യം പോക്കായിരിക്കുമെന്നും അതിന് മുന്‍പ് സ്ഥലം വിടാനും പറയാനായിരുന്നു ആവശ്യപ്പെട്ടത്. ഒഫീഷ്യലി പാക്കപ്പ് പറയുന്നതിന് മുന്‍പായാണ് ആ ശബദം കേട്ടത്. പറഞ്ഞുവിട്ടയാള്‍ അവിടെയുള്ളവരെ അടിച്ചിടുകയായിരുന്നു.

പാക്കപ്പിനിടയിലെ അടിപിടി
യൂണിറ്റിലെ ആളുകളെല്ലാം ഇവരെ അടിച്ചോടിക്കുകയായിരുന്നു. അതിനിടയിലാണ് ഒരാള്‍ താന്‍ വക്കീലാണെന്നും തന്നെ തല്ലരുതെന്നും പറഞ്ഞത്. നേരത്തെ തന്നെ ഇവരെ നോട്ടമിട്ടിരുന്ന സിനിമാക്കാര്‍ ഇവരുടെ പറച്ചിലുകളെയൊന്നും ശ്രദ്ധിച്ചിരുന്നില്ല. എങ്ങനെയൊക്കെയോ ഇവര്‍ വാനിലേക്ക് തിരികെയെത്തിയിരുന്നു. നിങ്ങള്‍ ബത്തേരി വഴിയില്ലേ പോവുന്നതെന്ന് പറഞ്ഞായിരുന്നു അവരുടെ ഭീഷണി. ഈ സംഭവത്തിന് ശേഷം ഇവരുടെ വണ്ടി നമ്പര്‍ നോട്ട് ചെയ്ത ബത്തേരിയിലെ സുഹൃത്തുക്കളോട് വിഷയം പറഞ്ഞിരുന്നു. അവരാണ് ഇതേക്കുറിച്ച് കൂടുതലന്വേഷിച്ചത്.


Click it and Unblock the Notifications