»   » അത് കഴിഞ്ഞിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് ലാല്‍ മരുമകളോട് പറഞ്ഞു.. എന്താ സംഭവം?

അത് കഴിഞ്ഞിട്ട് വീട്ടില്‍ കയറിയാല്‍ മതിയെന്ന് ലാല്‍ മരുമകളോട് പറഞ്ഞു.. എന്താ സംഭവം?

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് ലാല്‍. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവു തെളിയിച്ച താരത്തിന്റെ കൈയ്യില്‍ ഏത് റോളും ഭദ്രമാണ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തതാണ്. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിച്ച പ്രതിഭയാണ് ലാല്‍. സിനിമയിലെത്തുന്നതിന് മുമ്പുള്ള രസകരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ലാല്‍.

രാമലീല തുണച്ചു, പ്രതിഫലം വര്‍ധിപ്പിച്ച് ദിലീപ്.. മമ്മൂട്ടിയെ വെട്ടി! ഇനിയുള്ളത് മോഹന്‍ലാല്‍!

ബീച്ചിലെ ബിക്കിനി ചിത്രവുമായി താരപുത്രിയും സുഹൃത്തുക്കളും.. ചിത്രങ്ങള്‍ വൈറലാകുന്നു!

സിനിമയില്‍ തിളങ്ങുന്നതിന് മുന്‍പ് മിമിക്രി വേദികളില്‍ പെണ്‍വേഷത്തില്‍ നിറഞ്ഞു നിന്നിരുന്ന അനുഭവത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് താരം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പെണ്‍വേഷത്തില്‍ തിളങ്ങി നിന്നു

സിനിമയില്‍ നായകനായും വില്ലനായും തിളങ്ങി നില്‍ക്കുന്നതിനും മുന്‍പ് വേദികളില്‍ പെണ്‍വേഷം ചെയ്തിരുന്നുവെന്ന് ലാല്‍ പറയുന്നു. താന്‍ പെണ്‍വേഷം ചെയ്താല്‍ ശരിയാവുമെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും ലാല്‍ പറയുന്നു.

പെണ്ണിന്റെ ശബ്ദമായിരുന്നു

മുഴക്കമുള്ള ഘനഗാംഭീര്യ ശബ്ദത്തിനുടമയാണ് ലാല്‍. എന്നാല്‍ മുന്‍പ് തനിക്ക് പെണ്ണിന്റെ ശബ്ദമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മിമിക്രി കലാകാരന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് ലാല്‍.

സിനിമയിലെത്തുമെന്ന് കരുതിയിരുന്നില്ല

സിനിമ ഇഷ്ടമായിരുന്നുവെങ്കിലും താന്‍ ാതാരമാകുമെന്നോ സിനിമയില്‍ എത്തുമോയെന്നോ കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ബാലചന്ദ്ര മേനോന്‍ പങ്കെടുക്കുന്ന പരിപാടിക്കിടയിലാണ് അത്തരമൊരു ആഗ്രഹം തോന്നിയത്.

സിനിമ കാണാന്‍ ഇഷ്ടമായിരുന്നു

സിനിമ കാണാനുള്ള താല്‍പര്യം അന്നേ ഉണ്ടായിരുന്നുവെന്ന് ലാല്‍ പറയുന്നു. കെജി ജോര്‍ജ് സംവിധാനം ചെയ്ത യവനിക താന്‍ നിരവധി തവണ കണ്ടിരുന്നു.

മരുമകളോടും പറഞ്ഞു

മകന്‍ കല്യാണം കഴിച്ചു വന്നതിന് ശേഷം മരുമകളോട് യവനിക സിനിമ കണ്ടിരുന്നോയെന്ന് ചോദിച്ചിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ അവളെ പിടിച്ചിരുത്തി സിനിമ കാണിച്ചെന്നും ലാല്‍ പറയുന്നു.

English summary
Lal talking about his acting experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam