For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാങ്ക് വിളിക്കണമെന്ന ആഗ്രഹമുള്ള പെണ്‍കുട്ടികളുണ്ട്; സിനിമ ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ച് അനശ്വര രാജന്‍

  |

  കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളായി വളരാന്‍ സാധിച്ച താരസുന്ദരിയാണ് അനശ്വര രാജന്‍. ഉദ്ദാഹരണം സുജാത എന്ന സിനിമയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിട്ടാണ് അനശ്വര അഭിനയിക്കുന്നത്. അരങ്ങേറ്റ സിനിമ തന്നെ ഹിറ്റായതോടെ നടിയെ തേടി നിരവധി അവസരങ്ങളെത്തി.

  പിന്നീടിങ്ങോട്ട് തണ്ണീര്‍മത്തന്‍ദിനങ്ങള്‍, വാങ്ക്, സൂപ്പര്‍ ശരണ്യ തുടങ്ങി സ്‌കൂള്‍, കോളേജ് കഥ പറയുന്ന ചിത്രങ്ങളിലെല്ലാം പ്രധാനപ്പെട്ട റോളില്‍ നടി അഭിനയിച്ചിരുന്നു. ഏറ്റവും പുതിയതായി മൈക്ക് എന്ന സിനിമയുമായിട്ടെത്തുകയാണ് അനശ്വര. സിനിമയുടെ വിശേഷങ്ങളുമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വാങ്ക് എന്ന ചിത്രത്തെ കുറിച്ചും നടി സംസാരിച്ചു.

  വാങ്ക് സിനിമ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് എങ്ങനെയാണ്?

  വാങ്കിന്റെ കഥയാണ് ആദ്യം കേട്ടത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലെന്ന് തോന്നി. പിന്നീട് കുറേ കഴിഞ്ഞാണ് സ്‌ക്രിപ്റ്റ് വായിക്കുന്നത്. പെണ്‍കുട്ടികള്‍ വാങ്ക് വിളിക്കില്ലെന്ന് എനിക്ക് അറിയില്ലായിരുന്നു. അതെനിക്ക് പുതിയ അറിവാണ്. എന്റെ കുറച്ച് സുഹൃത്തുക്കളുടെ അടുത്ത് ഇതിനെ കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ അവര്‍ അവരുടേതായ ചില അഭിപ്രായങ്ങള്‍ എന്നോട് പറഞ്ഞു.

  കുറേ പെണ്‍കുട്ടികള്‍ക്ക് വാങ്ക് വിളിക്കണമെന്ന ആഗ്രഹമുള്ളവരുണ്ട്. അങ്ങനെ വിളിക്കേണ്ടെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. അവരൊക്കെ ആഗ്രഹം പറയുന്നത് കേട്ടപ്പോള്‍ എനിക്കും അത് ഇഷ്ടമായി തുടങ്ങി. അങ്ങനെയാണ് ആ സിനിമ കൊള്ളാമെന്ന് തോന്നിയതും അത് ഏറ്റെടുക്കാമെന്ന് തീരുമാനിച്ചതായിട്ടും അനശ്വര പറഞ്ഞു.

  Also Read: എനിക്കിതെല്ലാം ബോറടിച്ചു; സാമന്തയുമായിട്ടുള്ള വിവാഹമോചനത്തെ കുറിച്ച് മനസ് തുറന്ന് നടന്‍ നാഗ ചൈതന്യ

  ഇങ്ങനൊരു വിഷയം ചെയ്യുമ്പോള്‍ പേടി തോന്നിയോ?

  ആദ്യമൊന്നും വാങ്ക് വിളിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോള്‍ അത് വിളിക്കുമ്പോള്‍ അതിന്റെ അര്‍ഥമെന്താണെന്നും അത്രത്തോളം ആഴം അതിനുണ്ടെന്ന് അറിയാമെന്നും നടി സൂചിപ്പിച്ചു. പിന്നെ ഇങ്ങനൊരു സബ്ജക്ട് ആയത് കൊണ്ട് സിനിമ ഏറ്റെടുക്കുമ്പോള്‍ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. സിനിമയുടെ റിലീസിന്റെ സമയത്ത് ആള്‍ക്കാര്‍ ഇതിനെ എങ്ങനെയെടുക്കുമെന്ന സംശയം എനിക്ക് വന്നു. പക്ഷേ വരേണ്ട മാറ്റമാണെന്ന് മനസിലായതായിട്ടും അനശ്വര പറഞ്ഞു.

  Also Read: നാല് വര്‍ഷം കൊണ്ട് സീരിയലിന് വന്ന മാറ്റം; അഞ്ജന കണ്ണീര്‍ നായികയല്ല, അഭിമാനം തോന്നുവെന്ന് നടി മാളവിക

  പലപ്പോഴും നിലപാടുകളുടെ പേരില്‍ അനശ്വരയ്ക്ക് പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ടോ?

  'യഥാര്‍ഥ ജീവിതത്തില്‍ ഒരുപാട് തവണ ഇത്തരം പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ട്. സൈബര്‍ അറ്റാക്കുകളെ പേടി ഉണ്ടായിരുന്നു. ആദ്യം അങ്ങനൊരു അനുഭവം വന്നപ്പോള്‍ പേടിയും വിഷമവുമൊക്കെ തോന്നി. പക്ഷേ ഇത് ചെറുപ്പം മുതല്‍ ഞാന്‍ കണ്ട് വരുന്നതാണ്. എനിക്കിഷ്ടമുള്ള എന്തേലും വസ്ത്രം ധരിച്ചാല്‍ എന്റെ ചുറ്റുമുള്ള ആള്‍ക്കാര്‍ വരെ അതിന് കമന്റുമായി വരാറുണ്ട്. സ്‌കൂൡും നാട്ടിലും വീട്ടിലുമൊക്കെ ഞാന്‍ കണ്ട് വളര്‍ന്നത് ഇതൊക്കെയാണെന്ന്' അനശ്വര പറയുന്നു.

  ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ജെഎ എന്റര്‍ടൈന്‍മെന്റ് ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. വിഷ്ണു ശിവപ്രസാദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററുകളിലെത്തും. അനശ്വര നായികയായിട്ടെത്തുമ്പോള്‍ നവാഗതനായ രഞ്ജിത്ത് സജീവാണ് നായകന്‍.

  English summary
  Latest Interview: Anaswara Rajan Opens Up About Her Vaanku Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X