എന്റെ അഭിനയം കണ്ടു, അവര്‍ വിളിച്ചു

By Aswathi

ലെനയുടെ കരിയര്‍ ഗ്രാഫ് മലയാളിത്തിലെ ഏതൊരു സഹനടിയെയും അത്ഭുതപ്പെടുത്തുന്നതും അസൂയപ്പെടുത്തുന്നതുമാണ്. സഹനടിയായിരിക്കുമ്പോഴും കരുത്തുറ്റ വേഷങ്ങളാണ് ലെന സ്വീകരിയ്ക്കുന്നത്. നായിക പ്രാധാന്യമുള്ള വേഷങ്ങള്‍ വന്നാലും തള്ളിക്കളയാറില്ല. ഈ യാത്രയുടെ തുടക്കം മിനിസ്‌ക്രീനില്‍ നിന്നാണെന്ന് മറക്കരുത്.

മലയാളത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ലെന ഇപ്പോള്‍ കോളിവുഡും താണ്ടി ബോളിവുഡില്‍ എത്തിയിരിക്കുകയാണ്. അക്ഷയ് കുമാറിനൊപ്പം എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിലാണ് ലെന ഇപ്പോള്‍ അഭിനയിക്കുന്നത്.

lena

കഹാനി, ബാംഗ് ബാംഗ്, ലൈല ഓ ലൈല (മലയാളം) എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും മലയാളിയുമായ സുരേഷ് നായരുടെ രചനയിലാണ് ചിത്രം. മലയാളിയായ രാജാ കൃഷ്ണ മേനോനാണ് എയര്‍ ലിഫ്റ്റ് സംവിധാനം ചെയ്യുന്നത്.

lena-akshay-kumar

താന്‍ അഭിനയിച്ച മലയാള സിനിമകള്‍ കണ്ടിട്ടാണ് അദ്ദേഹം തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചതെന്ന് ലെന പറയുന്നു. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് കൂടുലൊന്നും പറയാന്‍ നടി തയ്യാറായില്ല. തമിഴില്‍ നിന്ന് വിളി വന്നതും അങ്ങനെ തന്നെയാണ്.

താന്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങള്‍ കണ്ട സംവിധായകര്‍, അത്തരത്തിലുള്ള വേഷങ്ങള്‍ തന്നെയാണ് അവിടെയും തന്നത്. മലയാളത്തില്‍ നിന്നുള്ള താരങ്ങളോട് തമിഴില്‍ നല്ല ബഹുമാനമാണെന്നും ലെന മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X