»   » ദിലീപിന്റെ സ്ഥിരം കോമഡികള്‍ ഇതിലില്ല: ജീത്തു ജോസഫ്

ദിലീപിന്റെ സ്ഥിരം കോമഡികള്‍ ഇതിലില്ല: ജീത്തു ജോസഫ്

Posted By:
Subscribe to Filmibeat Malayalam

മെമ്മറീസിന് ശേഷം ദൃശ്യം എന്ന ചിത്രത്തിന്റെ മഹാവിജയം. അപ്പോള്‍ സ്വാഭാവികമായും ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലും പ്രേക്ഷകര്‍ അത്തരത്തിലൊരു ട്വിസ്റ്റോ സസ്‌പെന്‍സോ പ്രതീക്ഷിക്കും. എന്നാല്‍ അത്തരത്തിലൊന്നും ചിത്രത്തിലില്ലെന്ന് അടിവരയിട്ട് പറയാന്‍ വേണ്ടിയാണ് ട്വിസ്റ്റില്ല, സസ്‌പെന്‍സില്ല എന്നൊക്കെ ടാഗ് ലൈനില്‍ കൊടുത്തത്. തനിക്ക് സിനിമ കാണാന്‍ വരുന്ന പ്രേക്ഷകരെ ചതിക്കാന്‍ കഴിയില്ലെന്നാണ് ഇതിന് ജീത്തുവിന്റെ പ്രതികരണം.

Also Read: 'എനിക്കേറെ ഇഷ്ടവും ബഹുമാനവുമാണ് പ്രണവിനോട്, അത് മോഹന്‍ലാലിന്റെ മകനായതുകൊണ്ടല്ല'


ദിലീപ് സിനിമകളില്‍ സ്ഥിരം കാണുന്ന കോമഡികളും ചിത്രത്തിലിലെന്ന് ജീത്തു ജോസഫ് പറഞ്ഞു. കുറച്ചുകൂടെ കഥാപാത്ര കേന്ദ്രീകൃതമായ സിനിമയായിരിക്കും ലൈഫ് ഓഫ് ജോസൂട്ടി. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് സംസാരിക്കുന്നു.


ദിലീപിന്റെ സ്ഥിരം കോമഡികള്‍ ഇതിലില്ല: ജീത്തു ജോസഫ്

മെമ്മറീസും ദൃശ്യവും പോലെ ഇതില്‍ യാതൊരുവിധ സസ്പന്‍സുകളും ട്വിസ്റ്റുകളും ഒന്നുമില്ല. പ്രേക്ഷകര്‍ക്ക് നിരാശ തോന്നാത്ത നല്ല ഒരു സിനിമയായിരിക്കും ലൈഫ് ഓഫ് ജോസൂട്ടി.


ദിലീപിന്റെ സ്ഥിരം കോമഡികള്‍ ഇതിലില്ല: ജീത്തു ജോസഫ്

ദിലീപ് സിനിമകളില്‍ സ്ഥിരം കാണാറുള്ള കോമഡികള്‍ ഇതില്‍ ഇല്ല. കുറച്ചുകൂടി കഥാപാത്ര കേന്ദ്രീക്രിതമായ സിനിമയായിരിക്കും ലൈഫ് ഓഫ് ജോസൂട്ടിയെന്നും ജീത്തു പറഞ്ഞു.


ദിലീപിന്റെ സ്ഥിരം കോമഡികള്‍ ഇതിലില്ല: ജീത്തു ജോസഫ്

സിനിമ കാണാന്‍ വരുന്ന പ്രേക്ഷനെ ചതിക്കാനാവില്ല. അതുകൊണ്ടാണ് സസ്‌പെന്‍സോ ട്വിസ്‌റ്റോ ഇല്ലാത്ത ചിത്രമെന്ന് ടാഗ്‌ലൈന്‍ നല്‍കിയത്. ഒരുപാടു പേര്‍ എന്നോട് ചോദിച്ചു മെമ്മറീസു പോലെ, ദൃശ്യം പോലെ ക്ലൈമാക്‌സില്‍ എന്തെങ്കിലും സസ്പന്‍സ് കാണുമായിരിക്കും അല്ലേ എന്ന്? അങ്ങനെയാതൊരു സസ്പന്‍സുകളുമില്ല. അത്തരം പ്രതീക്ഷയോടെ പ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ വരരുത്.


ദിലീപിന്റെ സ്ഥിരം കോമഡികള്‍ ഇതിലില്ല: ജീത്തു ജോസഫ്

അങ്ങനെയൊരും ഭാരമൊന്നും എനിക്ക് ഇല്ല. എടുക്കുന്ന സിനിമ പ്രേക്ഷകര്‍ അയ്യേ എന്ന് പറയരുത് അത്രേ എനിക്ക് ആഗ്രഹമൊള്ളൂ. ദൃശ്യം ഇറങ്ങിയപ്പോഴും പ്രതീക്ഷ അതായിരുന്നു. കണ്ടിട്ട് ആരും മോശം പറയാത്ത സിനിമയാകണം. അതോടൊപ്പം നിര്‍മാതാവിനും എന്നേക്കൊണ്ട് നഷ്ടം ഉണ്ടാക്കരുത്. അതിനുവേണ്ടിയുള്ള പരിശ്രമമാണ് ഓരോ സിനിമയും. പിന്നെ വിജയ പരാജയങ്ങളെല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.


ദിലീപിന്റെ സ്ഥിരം കോമഡികള്‍ ഇതിലില്ല: ജീത്തു ജോസഫ്

ഒരാളുടെ പത്ത് വയസ്സുമുതല്‍ മുപ്പത് വയസ്സുവരെയുള്ള ജീവിതമാണ്. ആത്മകഥാസ്പര്‍ശമുള്ള സിനിമ എന്നു പറയാം. അയാള്‍ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങള്‍, അയാളുടെ ജീവിതത്തില്‍ കടന്നു വരുന്ന കഥാപാത്രങ്ങള്‍, അയാളുടെ ജീവിതത്തിലെ കാലഘട്ടങ്ങള്‍ അതെല്ലാമാണ് ലൈഫ് ഓഫ് ജോസൂട്ടി പറയാന്‍ ശ്രമിക്കുന്നത്. കുഗ്രാമത്തില്‍ ജനിച്ച ആള്‍ ന്യൂസിലാന്‍ഡിലെത്തുമ്പോഴുള്ള കാര്യങ്ങളും സിനിമയില്‍ കാണിക്കുന്നുണ്ട്. ജോസൂട്ടിയുടെ രണ്ടു തലങ്ങള്‍ ലൈഫ് ഓഫ് ജോസൂട്ടി.


ദിലീപിന്റെ സ്ഥിരം കോമഡികള്‍ ഇതിലില്ല: ജീത്തു ജോസഫ്

രണ്ടു കഥാപാത്രങ്ങളും കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവരാണെന്ന സമാനത മാത്രമേ ഒളളൂ. ജോര്‍ജ്ജുകുട്ടിയെക്കാള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവിവാഹിതനായ ചെറുപ്പക്കാരനാണ് ജോസൂട്ടി. അയാള്‍ക്ക് രണ്ടു പെങ്ങന്മാരുണ്ട്, കാമുകിയുണ്ട് അവരിലൂടെയെല്ലാം ജോസൂട്ടിയുടെ കഥ അനാവരണം ചെയ്യുകയാണ് ഈ സിനിമ.


English summary
Life Of Josutty: there is no Dileep's usual comedy says Jeethu Joseph

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam