»   » Lissy: പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ലിസിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍, കാണൂ!

Lissy: പ്രിയദര്‍ശനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ലിസിയുടെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍, കാണൂ!

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയാണ് ലിസി. നീണ്ട ഇടവേളയ്ക്ക് ശേഷം താരം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിലെ അനുഭവത്തെക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിരുന്നു. പ്രിയദര്‍ശനുമായുള്ള വിവാഹവും സിനിമയില്‍ നിന്നും അകന്നതിനെക്കുറിച്ചുമൊക്കെ താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.

നെഗറ്റീവ് റിവ്യൂ, ഹൈഡ്രജന്‍ ബലൂണ്‍ പറത്തി വിജയിപ്പിക്കുന്ന മാതൃഭൂമിയോട് ചാക്കോച്ചന് പറയാനുള്ളത് കാണൂ

മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിച്ചൊരു വിവാഹ മോചനം കൂടിയായിരുന്നു ഇവരുടേത്. പ്രണയിച്ച് വിവാഹിതരായ താരദമ്പതികളില്‍ ചിലരൊക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം വഴിപിരിഞ്ഞിട്ടുണ്ട്. ഡൈവോഴ്‌സിന് ശേഷവും പ്രിയദര്‍ശനുമായി സൗഹൃദത്തിലാണ് താനെന്ന് ലിസി വ്യക്തമാക്കിയിരുന്നു. ലിസിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്ന് അദ്ദേഹം രംഗത്തെത്തിയിരുന്നു. പേര് വെളിപ്പെടുത്താതെ നേര്‍ന്ന ആശംസയെ കല്യാണിയാണ് പൊളിച്ചടുക്കിയത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിവാഹ മോചനത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

മമ്മൂട്ടിയുടെ അബ്രഹാമിന് പിന്നാലെ മോഹന്‍ലാലിന്‍റെ നീരാളിയേയും സൂര്യ ടിവി റാഞ്ചി!

പ്രിയദര്‍ശനുമായുള്ള വിവാഹം

നായികയായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് ലിസി സംവിധായകനായ പ്രിയദര്‍ശന്റെ ജീവിതസഖിയായത്. വിവാഹത്തിന് ശേഷം താരം പിന്നീട് അഭിനയിച്ചതേയില്ല. തുടക്കത്തില്‍ തിരിച്ചുവരുമെന്നൊക്കെ അറിയിച്ചിരുന്നുവെങ്കിലും വിവാഹത്തോടെ സിനിമയോട് ബൈ പറയുകയായിരുന്നു താരം.

മക്കളുടെ വരവ്

കല്യാണിയും അര്‍ജുനും വന്നതോടെ അവരുടെ കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു താരം. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ പലപ്പോഴും പ്രിയദര്‍ശന്‍ ഇവര്‍ക്കൊപ്പമുണ്ടാവാറില്ല. മക്കളുടെ കാര്യങ്ങളും ബിസിനസ്സുമെല്ലാം കൃത്യമായി നോക്കിനിടത്തിയിരുന്നത് ലിസിയായിരുന്നു.

തന്റെ വിജയത്തിന് പിന്നില്‍

ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ശക്തയായൊരു സ്ത്രീയുടെ സാന്നിധ്യമുണ്ടെന്ന പ്രയോഗത്തെ പ്രിയദര്‍ശന്‍ പലപ്പോഴും ശരിവെച്ചിരുന്നു. തന്റെ വിജയത്തിന് പിന്നിലെ ശക്തി ലിസിയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. തിരക്കിട്ട സിനിമാജീവിതത്തിനിടയില്‍ മറ്റ് കാര്യങ്ങള്‍ മാനേജ് ചെയ്യാന്‍ സമയം കിട്ടാറില്ല. എന്നാല്‍ പല കാര്യങ്ങളും ലിസി അറിഞ്ഞു ചെയ്യാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പെട്ടെന്നൊരു സുപ്രഭാതത്തില്‍ വഴിപിരിഞ്ഞു

പ്രിയദര്‍ശനുമായുള്ള വിവാഹജീവിതത്തില്‍ നിന്നും വേര്‍പിരിയുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് ആദ്യം വ്യക്തമാക്കിയത് ലിസിയാണ്. മക്കള്‍ പക്വതയാവുന്നത് വരെ കാത്തിരിക്കുകയായിരുന്നുവെന്നും അവരോട് ആലോചിച്ചതിന് ശേഷമാണ് താന്‍ ഈ തീരുമാനമെടുത്തതെന്നും താരം തുറന്നുപറഞ്ഞിരുന്നു.

വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മകള്‍ നല്‍കിയ പ്രതികരണം?

മാതാപിതാക്കളുടെ വേര്‍പിരിയല്‍ മക്കളെയാണ് കൂടുതല്‍ ബാധിക്കാറുളളത്. എന്നാല്‍ നിര്‍ണ്ണായകമായ ആ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്നെ മക്കള്‍ പക്വതയാര്‍ജിച്ചിരുന്നു. അടുത്തിടെയാണ് മകള്‍ കല്യാണി സിനിമയില്‍ തുടക്കം കുറിച്ചത്. അഭിമുഖത്തിനിടയില്‍ ഇക്കാര്യത്തെക്കുറിച്ച് കല്യാണിയോട് ചോദിച്ചപ്പോള്‍ അത്തരത്തിലൊരു കാര്യവും തങ്ങളെ ബാധിച്ചിട്ടില്ലെന്നായിരുന്നു താരപുത്രി വ്യക്തമാക്കിയത്.

സിനിമ ഉപേക്ഷിച്ചതില്‍ കുറ്റബോധം

വിവാഹ ശേഷം സിനിമയില്‍ നിന്നും അകന്നതില്‍ കുറ്റബോധമുണ്ടെന്ന് ലിസി വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം താരം തെലുങ്ക് ചിത്രത്തിലൂടെ തിരിച്ചുവരികയാണ്. കൃഷ്ണചൈതന്യ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരുന്നത്.

English summary
Lissy Lakshmi about her divorce

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X