ലോക്ക്ഡൗണ്‍: എനിക്ക് ഡാര്‍ക്ക് അടിച്ചിട്ടില്ല, അതിന് ഇടം കൊടുക്കില്ല എന്ന് ആന്‍ ഷീതള്‍

കൊറോണ വൈറസ് ബാധിച്ചാലും ഇല്ലെങ്കിലും ഈ ഒരു ലോക്ക്ഡൗണ്‍ കാലം കഴിയുമ്പോഴേക്കും ജോലിയും കൂലിയും ഇല്ലാതെ, സാമ്പത്തികമായും ആരോഗ്യ പരമായും തളര്‍ന്ന് നില്‍ക്കുന്ന ജനതയെ മുന്നോട്ട് കൊണ്ടുവരിക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. അങ്ങനെ ഒരു അവസ്ഥ ഭീകരമാവാതിരിക്കാന്‍ സ്വയം ഓരോരുത്തരും തയ്യാറെടുക്കണം.

ഈ മോശം അവസ്ഥയിലും സന്തോഷം കണ്ടെത്തിയാല്‍ മാനസികമായി നമ്മള്‍ വിജയിച്ചു എന്നും, എളുപ്പം ഈ അവസ്ഥയെ മറികടക്കാം എന്നും യുവ നടി ആന്‍ ശീതള്‍ പറയുന്നു. ആന്‍ ശീതളുമായി ഫില്‍മിബീറ്റ് നടത്തിയ അഭിമുഖത്തിലൂടെ തുടര്‍ന്ന് വായിക്കാം.

ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ ലൊക്കേഷനിലായിരുന്നോ?

ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കുമ്പോള്‍ ലൊക്കേഷനിലായിരുന്നോ?

ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ആയിരുന്നു. അവിടെ നിന്ന് തിരിച്ചെത്തി ഒരു മലയാള സിനിമയുടെ ലൊക്കേഷനിലായിരുന്നപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിയ്ക്കുന്നത്. സാമൂഹികാകലത്തിന്റെ ഭാഗമായി പിന്നെയുള്ള ദിവസങ്ങള്‍ വീട്ടിലിരിപ്പായി.

പുതുതായി എന്തെങ്കിലും പഠിച്ചോ?

പുതുതായി എന്തെങ്കിലും പഠിച്ചോ?

കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് വര്‍ക്കിന്റെ പിറകെയായിരുന്നു. ഇഷ്ടകമുള്ള പല വിനോദങ്ങളും മാറ്റി നിര്‍ത്തേണ്ടി വന്നിട്ടുണ്ട്. അത്യാവശ്യം പെയിന്റിങും ഡ്രോയിങുമൊക്കെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതിനൊക്കെ വേണ്ടുവോളം സമയം കിട്ടി. പിന്നെ പ്രധാന മേഖല അടുക്കളയായിരുന്നു. പാചകത്തില്‍ ചെറിയ ചില ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തുകയുണ്ടായി.

വെറുതേയിരിക്കുമ്പോള്‍ വണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്.. അതിന്റെ മുന്‍കരുതലൊക്കെ എടുത്തുകാണുമല്ലോ?

വെറുതേയിരിക്കുമ്പോള്‍ വണ്ണം വയ്ക്കുന്നത് സ്വാഭാവികമാണ്.. അതിന്റെ മുന്‍കരുതലൊക്കെ എടുത്തുകാണുമല്ലോ?

തീര്‍ച്ചയായും അത് പ്രധാനമാണ്. ഒരു നായികയുടെ ടൂള്‍ ആണ് അവരുടെ സൗന്ദര്യവും ശരീരവും. ഉണ്ടാക്കുന്ന ഭക്ഷണങ്ങളൊക്കെ ഇഷ്ടത്തോടെയും താത്പര്യത്തോടെയും കഴിക്കും. എന്നാല്‍ മിതമായിട്ട് മാത്രമേ കഴിക്കൂ. കൃത്യമായ വ്യായാമവും ചെയ്യാറുണ്ട്. അല്ല എന്നുണ്ടെങ്കില്‍ അത് മൈന്റിനെ കാര്യമായി ബാധിക്കും.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
പലര്‍ക്കും വീട്ടിലിരിപ്പ് ഒരു തരത്തിലുള്ള വിഷാദത്തിന് കാരണമാവുന്നുണ്ട് എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍?

പലര്‍ക്കും വീട്ടിലിരിപ്പ് ഒരു തരത്തിലുള്ള വിഷാദത്തിന് കാരണമാവുന്നുണ്ട് എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍?

ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഞാനും കണ്ടിരുന്നു, 'ഡാര്‍ക്കടിച്ച്' ഇരിപ്പാണ് എന്നൊക്കെ. സത്യത്തില്‍ എനിക്ക് അങ്ങനെ ഒരു അവസ്ഥയില്ല. എനിക്ക് പറ്റാതിരുന്ന കാര്യങ്ങളൊക്കെ ഞാനിപ്പോള്‍ ചെയ്യുന്നുണ്ട്. പിന്നെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഒരുപാട് സമയം കിട്ടുന്നു. അത് കാരണം എനിക്ക് ഡാര്‍ക്ക് അടിച്ചിട്ടില്ല. പിന്നെ മൈന്റ് എപ്പോഴും ഫ്രഷ് ആയിരിക്കാന്‍ കൂടെ വേണ്ടിയാണ് എക്‌സസൈസ് കൃത്യമായി ചെയ്യുന്നത്. ഓരോ ദിവസവും കൃത്യമായ പ്ലാനിങോടുകൂടെയാണ് ആരംഭിയ്ക്കുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും എന്‍ഗേജ്ഡ് ആയിരിക്കും. അപ്പോള്‍ ബോറടിക്കില്ല.

ഈ ഒരു നീണ്ട നിര്‍ബന്ധിത അവധിക്കാലം കരിയറിന് വേണ്ടി എങ്ങിനെ ഉപകാരപ്പെടുത്തി?

ഈ ഒരു നീണ്ട നിര്‍ബന്ധിത അവധിക്കാലം കരിയറിന് വേണ്ടി എങ്ങിനെ ഉപകാരപ്പെടുത്തി?

സിനിമയെ കുറിച്ചുള്ള പഠനം എപ്പോഴുമുണ്ട്. ഏതൊരു സിനിമയും ഒരു ഹോം വര്‍ക്ക് ആയിട്ട് തന്നെയാണ് കാണുന്നത്. ഇപ്പോള്‍ ആണെങ്കില്‍ കപ്പേള, സൂഫിയും സുജാതയും പോലുള്ള സിനിമകള്‍ കണ്ട് സിനിമയെ കൂടുതല്‍ സൂക്ഷമമായി നിരീക്ഷിക്കുകയും പഠിക്കുകയും തന്നെയാണ് ചെയ്യുന്നത്.

സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ഈ ഒരു സാഹചര്യത്തെ ആന്‍ എങ്ങിനെ വിലയിരുത്തുന്നു?

സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ഈ ഒരു സാഹചര്യത്തെ ആന്‍ എങ്ങിനെ വിലയിരുത്തുന്നു?

വളരെ പോസിറ്റീവായിട്ട് തന്നെയാണ് ഞാനീ അവസ്ഥയെ കാണുന്നത്. അല്ല എന്ന് മറിച്ച് ചിന്തിക്കുമ്പോഴാണ് മനസ്സിന്റെ പിടി വിടുന്നത്. ഏതൊരു തിന്മയിലും നന്മയുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇപ്പോള്‍ കാണുന്ന ഒരു ട്രെന്റ് എന്താണെന്ന് വച്ചാല്‍, പലരും അവരുടെ കഴിവുകള്‍ പരമാവധി പ്രകടിപ്പിയ്ക്കുന്നു. എത്രയധികം യൂട്യൂബ് ചാനലുകളാണ് വന്നിരിയ്ക്കുന്നത്. എല്ലാവര്‍ക്കും അവസരങ്ങളുണ്ട് എന്ന് തിരിച്ചറിയുകയാണിപ്പോള്‍.

ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അവരെ കണ്ടില്ല എന്ന് നടിയ്ക്കുകയല്ല. നമ്മളെപ്പോഴും വേദനകളെ കുറിച്ച് മാത്രം പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കും വേദന മാത്രമേയുണ്ടാകുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ തിന്മയുടെ കാലത്ത് നന്മകളെ കുറിച്ച് മാത്രം ചിന്തിച്ച് മനസ്സിനെ കൂടുതല്‍ ബലപ്പെടുത്താം. അതിലൂടെ കൊറോണയെ അതിജീവിക്കുകയും ചെയ്യാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X