'റോജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞ ഞാനെത്ര ഭാഗ്യവതിയാണ്'

By Aswini

മധു മലയാളത്തിന് യോദ്ധയിലെ അശ്വതിയാണ്. പക്ഷെ ഇന്ത്യന്‍ സിനിമ ഇവരെ അടയാളപ്പെടുത്തുന്നത് രോജയിലെ നായിക എന്ന കണക്കെയും. കരിയറിന്റെ തുടക്കത്തില്‍ തന്നെ റോജ, ജെന്റില്‍മാന്‍, അണ്ണയ പോലുള്ള മികച്ച വേഷങ്ങള്‍ മധുവിനെ തേടിയെത്തിയിരുന്നു.

വിവാഹശേഷം ഇന്റസ്ട്രി വിട്ട മധു ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും താരജോഡികളായെത്തിയ വായ്മൂടി പോസുവോം (മലയാളത്തില്‍- സംസാരം ആരോഗ്യത്തിന് ഹാനീകരം) എന്ന ദ്വിഭാഷ ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്. ഇപ്പോള്‍ വീണ്ടും വെള്ളിത്തിരയില്‍ സജീവമായ മധുവിനെ ചെറുപ്പക്കാരിയായ അമ്മ എന്നാണ് വിളിയ്ക്കുന്നത്.

തുടക്കകാലത്ത് റോജ, ജെന്റില്‍മാന്‍, അണ്ണയ്യ പോലുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് കരുതുന്നതെന്ന് മധു പറയുന്നു. മധുവിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം,

ഞാനെത്ര ഭാഗ്യവതി

'റോജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞ ഞാനെത്ര ഭാഗ്യവതിയാണ്'

റോജ, ജെന്റില്‍മാന്‍, അണ്ണയ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിക്കാനായത് തന്റെ ഭാഗ്യമാണെന്നാണ് മധു പറയുന്നത്. അന്ന് താന്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു എന്ന് മനസിലാക്കുമ്പോഴാണ് അവയുടെ മൂല്യം മനസിലാകുന്നതെന്നും മധു പറയുന്നു

ചെറുപ്പക്കാരിയായ അമ്മ

'റോജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞ ഞാനെത്ര ഭാഗ്യവതിയാണ്'

അമിതാഭ് ബച്ചന് 'ക്ഷുഭിതനായ ചെറുപ്പക്കാരന്‍' എന്ന് പേര് നല്‍കിയത് പോലെ തന്നെയിപ്പോള്‍ 'ചെറുപ്പക്കാരിയായ അമ്മ' എന്നാണ് ഇന്റസ്ട്രിയില്‍ വിളിക്കുന്നതെന്ന് മധു പറഞ്ഞു

പുതിയ ചിത്രം

'റോജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞ ഞാനെത്ര ഭാഗ്യവതിയാണ്'

അടുത്തതായി പ്രീതം ഗുബ്ബി സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത കന്നട ചിത്രത്തിലാണ് മധു അഭിനയിക്കാന്‍ ഒരുങ്ങുന്നത്. നായികയുടെ അമ്മ വേഷമാണ്.

 വേഷത്തിന്റെ പ്രാധാന്യം

'റോജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞ ഞാനെത്ര ഭാഗ്യവതിയാണ്'

ഒറ്റയ്ക്ക് തന്റെ മകളെ വളര്‍ത്തി വലുതാക്കിയ അമ്മയുടെ ശക്തമായ വേഷമാണ് ചിത്രത്തിലേത്. മകള്‍ നല്ല സംസ്‌കാരത്തോടെ വളരണമെന്നാണ് അമ്മയുടെ ആഗ്രഹം. പ്രകാശ് രാജാണ് നായകന്‍.

കന്നട വഴങ്ങാന്‍ പാടാണ്

'റോജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞ ഞാനെത്ര ഭാഗ്യവതിയാണ്'

കന്നട ഭാഷ സ്വാഭാവികമായും വരാത്തതിനാല്‍ ആദ്യം തനിക്ക് ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നെന്നും എന്നാല്‍ പിന്നീട് പ്രീതവും ടീമും ഡയലോഗുകള്‍ ഇംഗ്ലീഷില്‍ എഴുതിത്തന്ന് അത് മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സഹായിച്ചെന്നും മധു പറഞ്ഞു.

പ്രീതയ്‌ക്കൊപ്പം സന്തോഷം

'റോജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞ ഞാനെത്ര ഭാഗ്യവതിയാണ്'

ചിത്രത്തിന്റെ ഛായാഗ്രാഹകയായ പ്രീതയോടൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷവും താരം പങ്ക് വച്ചു. ഇതാദ്യമായാണ് ഒരു സ്ത്രീ ഛായാഗ്രാഹകയോടൊപ്പം പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

വില്ലത്തിയായി തമിഴില്‍

'റോജയില്‍ അഭിനയിക്കാന്‍ കഴിഞ്ഞ ഞാനെത്ര ഭാഗ്യവതിയാണ്'

ഇതോടൊപ്പം മറ്റൊരു തമിഴ് ചിത്രത്തിലും മധു അഭിനയിക്കുന്നുണ്ട്. ഒരു നെഗറ്റീവ് വേഷത്തിലാണ് മധു ചിത്രത്തിലെത്തുന്നത്. കരിയറില്‍ ആദ്യമായാണ് റോജ നായിക വില്ലത്തിയാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X