»   » സിനിമയിൽ നിന്ന് മാറി നിൽക്കാൻ കാരണം ആ അസുഖം! വെളിപ്പെടുത്തലുമായി മഡോണ

സിനിമയിൽ നിന്ന് മാറി നിൽക്കാൻ കാരണം ആ അസുഖം! വെളിപ്പെടുത്തലുമായി മഡോണ

Written By:
Subscribe to Filmibeat Malayalam

അൽഫോൺസ് പുത്രന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പ്രേമം. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തെ പോലെ തന്നെ അതിലെ താരങ്ങൾക്കും മികച്ച ജനശ്രദ്ധ ലഭിച്ചിരുന്നു. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ കയറി കൂടിയ താരമാണ് മഡോണ സെബാസ്റ്റ്യൻ.

മരണത്തിനു ശേഷം സുഹൃത്തുക്കൾ തിരിഞ്ഞു നോക്കിയിട്ടില്ല! അന്നും ഇന്നും കൂടെ നിന്നത് ആ മനുഷ്യൻ മാത്രം!

madona

താരത്തെ മലയാളി പ്രേക്ഷകർ ഇരും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് 2016 ൽ ദിലീപ് ചിത്രമായ കിങ് ലയറിലും മഡോണയായിരുന്നു നായിക. പിന്നീട് താരത്തെ മലയാളത്തിൽ ദർശിച്ചിട്ടില്ല. മഡോണ മലയാള വിട്ടതിനെ തുടർന്ന്  നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.  ഇപ്പോൾ വീണ്ടും ആസിഫ് അലി  ചിത്രത്തിലൂടെ തിരിച്ചു വരുകയാണ്. ഇപ്പോഴിത  മലയാളത്തിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം മഡോണ തന്നെ വെളിപ്പെടുത്തുകയാണ്.

കല്യാണം കഴിക്കാനും റിയാലിറ്റി ഷോ! ആര്യയെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ!

മികച്ച കഥ

ഞാൻ എവിടെയും പോയിട്ടില്ല എന്ന ആമുഖത്തോടു കൂടിയാണ് താരം തുടങ്ങിയത്. താൻ കുറച്ചു നാളു മാറി നിന്നിരുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ തന്നെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ ഒന്നും വന്നിട്ടില്ലായിരുന്നു. അതിനു വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയായിരുന്നു ചെറിയ ‌ഇടവേള.

ഷൂട്ടിങ് തിരക്ക്

കഴിഞ്ഞ വർഷം വിശ്രമമില്ലാത്ത ജോലിയയായിരുന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്കുള്ള ഓട്ടമായിരുന്നു. ഇടവേളകൾ പോലും എടുക്കാതെ ജോലി ചെയ്തിരുന്നു.

അസുഖങ്ങൾ

തുടർച്ചയായി ജോലി ചെയ്തത് കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ തന്നെ വേട്ടയാടിരുന്നു . തലവേദനയും മാനസിക പിരിമുറുക്കവും തന്നെ ആ സമയത്ത് വല്ലാതെ തളർത്തിയിരുന്നു. ഡോക്ടറ്‍മാരെ സമീപിച്ചിട്ടും അതിൽ നിന്നു മോചനം ലഭിച്ചിരുന്നില്ല.

അസുഖം മാറ്റിയത് ഗുരു

തലവേദനയിൽ നിന്ന് തന്നെ മോചിപ്പിച്ചത് ഒരു ഗുരുക്കളായിരുന്നുവെന്ന് താര പറഞ്ഞു. അദ്ദേഹം എനിയ്ക്കൊരു എണ്ണ തന്നിരുന്നു. അതിനോടൊപ്പം ഞാൻ യോഗയും ചെയ്തിരുന്നു. അത്ഭുതം എന്നു പറയാം അ‍ഞ്ചു ദിവസം കൊണ്ട് തന്റെ അസുഖം മാറി ഞാൻ പൂർണ്ണ ആരോഗ്യവതിയായി.

യാത്രകൾ

ആരോഗ്യം വീണ്ടെടുക്കാൻ കുറച്ചുനാളും കൂടി വീട്ടിൽ നിന്നിരുന്നു. വീട്ടുകരോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചു. കൂടാതെ കുറെ യാത്രകൾ ചെയ്തുവെന്നും താരം പറഞ്ഞു. ഗോവയില്‍ മണാലി, അബുദാബി എന്നിവിടങ്ങൾ സന്ദർശിച്ചു.

English summary
madonna sebastian says about break in malayalam industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam