കാണുന്നവരെയെല്ലാം തൃപ്തിപ്പെടുത്തുന്ന തരത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് മഞ്ജു വാര്യര്‍!!!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാക്കിയപ്പോള്‍ അതില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചത് മഞ്ജു വാര്യരിനായിരുന്നു. വിദ്യ ബാലനെയായിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം അത് മഞ്ജുവിലേക്ക് എത്തുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ചത്.
താരനിര്‍ണ്ണയത്തില്‍ തുടങ്ങിയ വിവാദം പിന്നീട് സിനിമ പുറത്തിറങ്ങിയപ്പോഴും തുടര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ നല്‍കി ഡീഗ്രേഡ് ചെയ്യാനും ശ്രമിച്ചിരുന്നു. എന്നാല്‍ നല്ല സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ അതൊന്നും വിലപ്പോയില്ലെന്നതാണ് വാസ്തവം. ആമിയായുള്ള മഞ്ജുവിന്‍രെ പ്രകടനത്തെക്കുറിച്ചും വിഭിന്ന അഭിപ്രായങ്ങളാണ് പുറത്തുവന്നത്. ഇക്കാര്യത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

എല്ലാവരെയും തൃപ്തിപ്പെടുത്തി അഭിനയിക്കാന്‍ കഴിയില്ല
എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന് മഞ്ജു വാര്യര്‍. ആമിയില്‍ അഭിനയിച്ചതിന് ശേഷമുള്ള വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.

ആമിയുടെ ലുക്കിനെതിരെ
മാധവിക്കുട്ടിയെന്ന എഴുത്തുകാരിയുടെ രൂപവും അഭിപ്രായവും എഴുത്തുമൊക്കെ പലരുടെയും ഉള്ളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ടാവുമെന്നത് മാനിക്കുന്നു. പക്ഷേ അത് അതേ ലവലില്‍ അഭിനയിച്ച് ഫലിപ്പിക്കണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും താരം പറയുന്നു.

സിനിമ ഇറങ്ങിയതിന് ശേഷം
ആമി തുടങ്ങുന്നതിന് മുന്‍പുള്ള വിവാദം സിനിമ ഇറങ്ങിയതിന് ശേഷം മാറുമെന്നുറപ്പുണ്ടായിരുന്നു. ആ വിശ്വാസം ശരിവെക്കുന്ന കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്.

നല്ല പ്രതികരണമാണ് ലഭിച്ചത്
ഫേസ്ബുക്കിലൂടെയും നേരിട്ടുമൊക്കെയായി സിനിമ നന്നായെന്ന പ്രതികരണമാണ് ലഭിച്ചത്. കമല്‍ എന്ന സംവിധായകനിലുള്ള വിശ്വാസമാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രചോദനമേകിയത്.

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണം
സോഷ്യല്‍ മീഡിയയിലൂടെ ആമിക്കെതിരെ വ്യാജപ്രചാരണം നടന്നിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം പലരും നിലപാടുകള്‍ തിരുത്തിയിരുന്നു.ചെയ്തത് തെറ്റായിപ്പോയെന്ന് പറഞ്ഞ് നിരവധി പേര്‍ വിളിച്ചിരുന്നുവെന്നും താരം പറയുന്നു.

സിനിമ കണ്ടത്
മാധവിക്കുട്ടിയുടെ സഹോദരി സുലോചന നാലപ്പാടിനൊപ്പമാണ് സിനിമ കണ്ടത്. സിനിമ കാണുന്നതിനിടയില്‍ അവര്‍ പലപ്പോഴും വികാരധീനയായിരുന്നു. മാധവിക്കുട്ടിയുടെ മക്കളും കൊച്ചുമക്കളുമൊക്കെ ഈ സിനിമ കണ്ടിരുന്നു.

നല്ല വാക്കുകള്‍
ആമി മോശമായൊരു സിനിമയായിരുന്നുവെങ്കില്‍ അതില്‍ ഏറ്റവും വേദനിക്കുക അവരുടെ ബന്ധുക്കള്‍ക്കാണ്. എന്നാല്‍ അവരെല്ലാം സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. അവരുടെ നല്ല വാക്കുകളെയാണ് താന്‍ ഏറെ വിലമതിക്കുന്നതെന്നും താരം വ്യക്തമാക്കുന്നു.


Click it and Unblock the Notifications