»   » ബിയോണ്ട് ബോര്‍ഡേഴ്‌സിനെ ചൊല്ലി മോഹന്‍ലാലും മമ്മൂട്ടിയും പിണങ്ങി, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ് !

ബിയോണ്ട് ബോര്‍ഡേഴ്‌സിനെ ചൊല്ലി മോഹന്‍ലാലും മമ്മൂട്ടിയും പിണങ്ങി, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ് !

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാലും മേജര്‍ രവിയും ഒരുമിക്കുന്ന പുതിയ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തുകയാണ്. ചിത്രം ആരംഭിക്കുന്നത് മമ്മൂട്ടിയുടെ ശബ്ദശകലത്തോടെയാണ്. സഹായിച്ചും പിന്തുണച്ചും മുന്നേറുന്ന മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച് സമീപകാലത്ത് അത്ര നല്ല വാര്‍ത്തകളല്ല നമ്മള്‍ കേട്ടത്. ചിത്രത്തില്‍ ഡബ്ബ് ചെയ്യണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ താരം വളരെ മോശമായി പെരുമാറുകയും ഇതറിഞ്ഞ മോഹന്‍ലാല്‍ മമ്മൂട്ടിയോട് പിണങ്ങിയെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വളരെ പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്ന് സംഭവിച്ചതെന്താണെന്ന് ഇതുവരെയും പുറത്തുവിട്ടിരുന്നില്ല.ബിയോണ്ട് ബോര്‍ഡേഴ്സിന്‍റെ ആമുഖത്തിലുള്ള വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലാണ്. ഇതിനു വേണ്ടി ശബ്ദം നല്‍കാനെത്തിയ മമ്മൂട്ടി പിണങ്ങിപ്പോയെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്.

ശബദ്ം നല്‍കാനെത്തിയ മമ്മൂട്ടി പിണങ്ങിപ്പോയി

മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുത്തന്‍പണത്തിന്‍റെയും ബിയോണ്ട് ബോര്‍ഡേഴ്സിന്‍റെയും ഡബ്ബിംഗ് ഒരേ സ്റ്റുഡിയോയില്‍ വെച്ചാണ് നടന്നിരുന്നത്. തന്‍റെ ചിത്രത്തിന് ആമുഖം പറയണമെന്ന മോഹന്‍ലാലിന്‍റെ ആവശ്യം ആദ്യം മമ്മൂട്ടി ഒഴിവാക്കിയെന്നും പിന്നീട് സംവിധായകനെ വിളിച്ച് സമ്മതിച്ചുവെന്നും ഇക്കാര്യം അറിഞ്ഞപ്പോള്‍ മോഹന്‍ലാലിന് വിഷമമായെന്നുമുള്ള തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

മമ്മൂട്ടിയെ കാണാന്‍ മോഹന്‍ലാല്‍ സമ്മതിച്ചില്ല

ആദ്യം പറ്റില്ലെന്ന് അറിയിച്ചുവെങ്കിലും പിന്നീട് ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാമെന്ന് മമ്മൂട്ടി സംവിധായകന്‍ മേജര്‍ രവിയെ അറിയിക്കുകയും അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം അത് ഭംഗിയായി ചെയ്യുകയുമായിരുന്നു. അതിനു ശേഷം മോഹന്‍ലാലിനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സമ്മതിച്ചിരുന്നില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

സംഭവിച്ചത് ഇതാണ്

ചിത്രത്തിന്‍റെ നെറേഷനു വേണ്ടി ഡബ്ബ് ചെയ്യുമോ എന്ന് മമ്മൂക്കയോടു ചോദിച്ചപ്പോള്‍ തനിക്ക് സമയമുണ്ടാവില്ലെന്ന് പറഞ്ഞ് അതിവേഗത്തില്‍ അദ്ദേഹം നടന്നു പോയി. തന്‍റെ ചിത്രത്തിനോടൊപ്പം ഈ ചിത്രവും ഡബ്ബ് ചെയ്യാന്‍ കഴിയില്ലെന്നാണ് മെഗാസ്റ്റാര്‍ അറിയിച്ചത്. പിന്നീട് തന്‍റെ മുഖം കണ്ട മോഹന്‍ലാല്‍ തന്നോട് ഇക്കാര്യം ചോദിക്കുകയും ചെയ്തുവെന്ന് മേജര്‍ രവി പറഞ്ഞു.

മമ്മൂട്ടി തിരിച്ചു വിളിക്കും നോക്കിക്കോ

മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വൈകുന്നേരത്തിനകം തന്നെ അദ്ദേഹം തിരിച്ചു വിളിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത് അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലിയാണ്. അക്കാര്യത്തില്‍ വിഷമിക്കേണ്ടെന്നും പറഞ്ഞ് മോഹന്‍ലാല്‍ ആശ്വസിപ്പിച്ചിരുന്നു.

മമ്മൂട്ടി തിരിച്ചു വിളിച്ചു

മോഹന്‍ലാല്‍ പറഞ്ഞതു പോലെയാണ് പിന്നീട് സംഭവിച്ചത്. വൈകുന്നേരത്തോടെ മമ്മൂട്ടി വിളിക്കുകയും ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാമെന്നു സമ്മതിക്കുകയും ചെയ്തു. ആവശ്യമായ സമയമെടുത്താണ് വിവരണം റെക്കോര്‍ഡ് ചെയ്തത്.

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാത്തവര്‍

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാത്തവരാണ് ഇരുവരും തമ്മില്‍ ബിയോണ്ട് ബോര്‍ഡേഴ്സ് ഡബ്ബിംഗിനിടെ പിണങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. അവര്‍ക്കിടയിലുള്ള ബന്ധമെന്താണെന്നും സൗഹൃദമെന്താണെന്നും അറിയാത്തവരാണ് വ്യാജ പ്രചാരണങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത്.

പിന്തുണച്ചും സഹായിച്ചും മുന്നേറുന്നു

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലും പ്രേക്ഷകര്‍ക്കു മുന്നില്‍ നല്ല സുഹൃത്തുക്കളാണ്. അടുത്ത സുഹൃത്തുക്കളെന്ന നിലയിലാണ് ഇരുവരും പല കാര്യങ്ങളും ചെയ്യുന്നത്. എന്നാല്‍ സിനിമയ്ക്കുമപ്പുറത്ത് ഇവര്‍ക്കിടയില്‍ മികച്ച സിനിമകള്‍ ചെയ്യുന്നതിനും ബോക്‌സോഫീസ് വിജയം സൃഷ്ടിക്കാനും ആരോഗ്യകരമായ മത്സരം നിലനില്‍ക്കുന്നുണ്ട്. സിനിമയുടെ അണിയറയില്‍ നടക്കുന്ന പല കഥകളും പ്രേക്ഷകര്‍ അറിയാറില്ലെന്നതാണ് വാസ്തവം. അനോന്യം സഹായിച്ചും പിന്തുണച്ചുമാണ് ഇരുതാരങ്ങളും മുന്നേറുന്നത്.

English summary
Major Ravi explains about what was happened during the dubbing session of 1971 Beyond Borders.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam