»   » ചെയ്യുന്ന ചിത്രങ്ങളിലെല്ലാം മോഹന്‍ലാലിനെ നായകനാക്കുന്നു, രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍

ചെയ്യുന്ന ചിത്രങ്ങളിലെല്ലാം മോഹന്‍ലാലിനെ നായകനാക്കുന്നു, രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍

By: Nihara
Subscribe to Filmibeat Malayalam

മിലിട്ടറി ജീവിതത്തെക്കുറിച്ച് ഇത്രയധികം സിനിമ സംവിധാനം ചെയ്ത മറ്റൊരാളുണ്ടാവില്ല. കരിയറിലെ പ്രധാന ചിത്രങ്ങളെല്ലാം മിലിട്ടറി പശ്ചാത്തലത്തില്‍ ഒരുക്കിയ സംവിധായകന്‍. ഏഴു ചിത്രങ്ങളില്‍ അഞ്ചിലും നായകനായി പത്മശ്രീ ഭരത് മോഹന്‍ലാല്‍. പട്ടാളക്കഥയുമായി ഒരുക്കിയ ലേറ്റസ്റ്റ് ചിത്രം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്നു.

മിലിട്ടറി പശ്ചാത്തലത്തില്‍ നിന്നും മാറി വേറിട്ടൊരു പ്രണയചിത്രവുമയാണ് അടുത്ത തവണ എത്തുന്നതെന്ന് നേരത്തെ തന്നെ മേജര്‍ രവി വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയേയാണ് നായകനായി നിശ്ചയിച്ചിട്ടുള്ളത്. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ഇപ്പോള്‍. എന്തുകൊണ്ടാണ് മോഹന്‍ലാലിനെ നായകനാക്കിയതെന്ന് പ്രേക്ഷകര്‍ പലപ്പോഴായി ചോദിച്ചിട്ടുണ്ട്. ഇതിനുത്തരം നല്‍കുകയാണ് സംവിധായകന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍.

മോഹന്‍ലാലിനെ നായകനാക്കുന്നതിന് പിന്നിലെ രഹസ്യം

മോഹന്‍ലാലിന്റെ വലിയൊരു ആരാധകനാണ് താന്‍. അതു കൊണ്ടു തന്നെ ഏത് ചിത്രത്തെക്കുറിച്ച് ആലോചിക്കുമ്പോഴും മനസ്സില്‍ ആദ്യം തെളിയുന്നത് അദ്ദേഹത്തിന്റെ മുഖമാണ്. മിലിട്ടറി വേഷത്തില്‍ കുറച്ച് ചിത്രങ്ങള്‍ ചെയ്തതിലൂടെ മികച്ച കെമിസ്ട്രിയാണ് തങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുള്ളത്.

പൃഥ്വിരാജിന്റെ പേര് നിര്‍ദേശിച്ചത് മോഹന്‍ലാല്‍

സ്ഥിരം മോഹന്‍ലാലിനെ വെച്ച് ചിത്രം ചെയ്യുന്ന മേജര്‍ രവി ആദ്യമായി മറ്റൊരു നായകനെ വെച്ച് ചെയ്ത സിനിമയാണ് പിക്കറ്റ് 43. ഈ ചിത്രത്തിന്റെ കഥയും ആദ്യം പറഞ്ഞത് മോഹന്‍ലാലിനോടാണ്. കഥ ഇഷ്ടപ്പെട്ട് മുന്നോട്ട് പോവാന്‍ അദ്ദേഹവും തീരുമാനിച്ചിരുന്നു. എന്നാല്‍ അതുവരെ കേണല്‍ മഹാദേവനായെത്തിയ ആള്‍ പെട്ടെന്നങ്ങനെ ഹവില്‍ദാറായി എത്തുമെന്നും കഥാപാത്രത്തിന്‍രെ പ്രായം പ്രശ്‌നമാകില്ലേ എന്ന് ചോദിച്ചതും അദ്ദേഹമാണ്. പിന്നീട് പൃഥ്വിരാജ് ഈ റോള്‍ ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞത് അദ്ദേഹം തന്നെയാണ്.

കേണല്‍ മഹാദേവന്‍ വീണ്ടും വരും

പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള പ്രണയ ചിത്രമാണ് അടുത്തതായി ഒരുക്കുന്നത്. എന്നാല്‍ അതിനു ശേഷം പുതിയ ദൗത്യവുമായി മേജര്‍ മഹാദേവന്‍ വീണ്ടുമെത്തുമെന്നും സംവിധായകന്‍ പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ചെയ്തു

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ 90 ഡേയ്സ്. ഇടയ്ക്ക് അദ്ദേഹത്തെ നായകനാക്കി ചിത്രം ചെയ്യാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പറ്റിയ ഒരു വിഷയം കിട്ടാത്തതിനാല്‍ അതു വേണ്ടെന്നു വെക്കുകയായിരുന്നു.

സൈനിക പശ്ചാത്തലമില്ലാത്ത ചിത്രവുമായി മമ്മൂട്ടിക്കൊപ്പം

ആക്ഷന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാനുള്ള താല്‍പര്യം അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. പക്ഷേ മമ്മൂക്കയ്ക്ക് ഒരു പ്രോജക്ടുമായി വരുമ്പോള്‍ അതിനുതക്കവണ്ണമുള്ള ഒന്നാവണ്ടേ? അത്തരം ഒരു വിഷയത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. മമ്മൂക്കയൊത്ത് ഇനി ചെയ്യുന്ന ചിത്രം സൈനികപശ്ചാത്തലത്തില്‍ ഉള്ളതാവില്ല.

English summary
Major Ravi explains about the reason behind his hero as Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam