വിട്ടുവീഴ്ച ചെയ്യാന്‍ പ്രശസ്ത സംവിധാകയന്‍ ആവശ്യപ്പെട്ടന്ന് അഞ്ജലി

By Gokul

കൊച്ചി: സിനിമാരംഗത്തെ 'വിട്ടുവീഴ്ചകള്‍' പരസ്യമായ രഹസ്യമാണ്. മികച്ച ഭാവി വാഗ്ദാനം ചെയ്ത് പുതുമുഖ നടിമാരെ ചൂഷണം ചെയ്യുന്ന പുരുഷന്മാര്‍ സിനിമാ മേഖലയില്‍ ധാരാളമുണ്ട്. പരസ്യചിത്രങ്ങളിലൂടെ പേരെടുത്ത മലയാളി പെണ്‍കുട്ടി അഞ്ജലി ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് താനില്ലെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധേയമായി.

നൂറോളം പരസ്യചിത്രങ്ങളില്‍ മുഖം കാണിച്ചശേഷം തമിഴ് സിനിമയില്‍ അരങ്ങേറുകയും ശേഷം മലയാളത്തില്‍ നായികയാകാന്‍ ഒരുങ്ങുകയും ചെയ്യവെയാണ് അഞ്ജലി, താരമാകാന്‍ ചിലര്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത്. വിട്ടുവീഴ്ച ചെയ്തുള്ള ഒരു ഉയര്‍ച്ചയും തനിക്ക് വേണ്ടെന്ന് നടി വെട്ടിത്തുറന്നു പറയുന്നു.

anjali-malyalam-colour-padam

തന്നോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ട പ്രശസ്ത സംവിധായകന് ചുട്ട മറുപടി കൊടുത്തിട്ടുണ്ടെന്ന് അഞ്ജലി പറഞ്ഞു. സംവിധായകന് മാത്രല്ല, ഈ കാര്യത്തില്‍ തന്നെ സമീപിച്ചവര്‍ക്കെല്ലാം തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്ന് നടി വ്യക്തമാക്കി. വിട്ടുവീഴ്ചയ്‌ക്കൊരുക്കമായിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ അറിയപ്പെടുന്ന താരമായേനെയെന്നും എന്നാല്‍ അതില്‍ താത്പര്യമില്ലെന്നും അഞ്ജലി തുറന്നു പറഞ്ഞു.

2010ല്‍ നെല്ല് എന്ന ചിത്രത്തില്‍ ഭാഗ്യാഞ്ജലി എന്ന പേരിലായിരുന്നു അഞ്ജലിയുടെ അരങ്ങേറ്റം. സീനിയേഴ്‌സ് എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ സഹോദരിയായി മലയാള സിനിമയിലും അരങ്ങേറി. പിന്നീട് തമിഴിലും മലയാളത്തിലുമായി ചെറിയവേഷങ്ങളുമായി മൂന്നു നാലു ചിത്രങ്ങളില്‍ കൂടി അഞ്ജലി അഭിനയിച്ചു. ഒരു മലയാളം കളര്‍പടം എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി നായികയായെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X