»   » പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ മാതൃകാ ദമ്പതികള്‍ എന്നൊക്കെ പറയുന്നത് പോലെ മാതൃകാ സഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ചെറുപ്പം മുതല്‍ അതങ്ങനെയാണ്. പൃഥ്വിയ്‌ക്കെന്തെങ്കിലും വിഷമമുണ്ടായാല്‍ അതില്‍ ഇന്ദ്രജിത്തിനാണ് ഏറെ ദുഖം എന്ന് ഇരുവരുടെയും അമ്മ മലിക സുകുമാരന്‍ പറയുന്നു.

ചെറുപ്പത്തില്‍ ഇന്ദ്രനായിരുന്നു വികൃതിത്തരങ്ങളില്‍ മുമ്പില്‍. രാജു വന്നതോടെ അവന്‍ കുറച്ച് പക്വത കാട്ടി. സ്‌നേഹം മുഴുവനും പിന്നെ അനുജനോടായി.ചേട്ടന്റെ കയ്യിലിരിക്കുന്ന കളിപ്പാട്ടങ്ങളോ മറ്റോ അവനെ ഉപദ്രവിച്ച് പൃഥ്വി തട്ടിയെടുത്തു കൊണ്ടുപോകുമ്പോള്‍ ഞാനവനെ വഴക്ക് പറയാറുണ്ട്. ചിലപ്പോള്‍ ചെറിയ തല്ലും കൊടുക്കാറുണ്ട്. അപ്പോള്‍ വിഷമത്തോടെ ഇന്ദ്രന്‍ വന്ന് പറയും. 'എന്തിനാണമ്മേ അവനെ തല്ലുന്നേ, അവന്‍ കൊച്ചുകുട്ടിയല്ലേ.'

പൃഥ്വിയോട് ഇന്ദ്രന് എന്നും സ്‌നേഹമായിരുന്നു. ഇന്നുമതേ. പൃഥ്വിക്ക് ഏതെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ഏറെ ദുഃഖം. അതിനെക്കുറിച്ചോര്‍ത്ത് ഇന്ദ്രന്‍ വേവലാതിപ്പെടുകയും ചെയ്യും. രാജു അങ്ങനെയല്ല. ഒന്നും അങ്ങനെ തുറന്നു പറയില്ല. എല്ലാം ഉള്ളിലൊതുക്കും. പക്ഷേ ചേട്ടനോട് ഭയങ്കര സ്‌നേഹമാണ്. ഭാര്യയോടും അമ്മയോടും പോലും പറയാത്ത കാര്യങ്ങള്‍ അവര്‍ പരസ്പരം പങ്കുവയ്ക്കുന്നത് എനിക്കറിയാം. മക്കളെ കുറിച്ച് മല്ലിക നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നു.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

1978 ഒക്ടോബറിലാണ് മല്ലികയുടെയും സുകുമാരന്റെയും വിവാഹ കഴിഞ്ഞത്. അതുകഴിഞ്ഞ് ഒന്നരവര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ദ്രജിത്ത് ജനിക്കുന്നത്. അതൊരു ഡിസംബര്‍ 17 നായിരുന്നു. രാവിലെ പത്തിനും പത്തേകാലിനുമിടയില്‍, അനിഴം നക്ഷത്രത്തില്‍. തിരുവനന്തപുരം എസ് യു റ്റി ഹോസ്പിറ്റലിലായിരുന്നു പ്രസവം. ഡിസംബര്‍ 25 നായിരുന്നു ഡോക്ടര്‍ ഡേറ്റ് പറഞ്ഞത്. അതുകൊണ്ട്് പ്രസവ സമയത്ത് സുകുവേട്ടന്‍ അരികത്തുണ്ടായിരുന്നില്ല.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

പൃഥ്വിയുടെ കാര്യത്തില്‍ ഡോക്ടര്‍ പറഞ്ഞ ഡേറ്റില്‍ അങ്ങോട്ടോ ഇങ്ങോട്ടോ പോയില്ല. കൃത്യം ഒക്ടോബര്‍ 16. അത്തം നക്ഷത്രത്തിലാണ് പൃഥ്വിയുടെ ജനനം. എസ് യു റ്റിയിലായിരുന്നു പൃഥ്വിയുടെയും പ്രസവം. അന്ന് സുകുവേട്ടനും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നത് സുകുവേട്ടന്റെ എപ്പോഴത്തെയും വലിയ ആഗ്രഹമായിരുന്നു. ആരുടെ മുന്നിലും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ വിദ്യാഭ്യാസം സഹായിക്കുമെന്ന് അദ്ദേഹം കുട്ടികളെയും ഉപദേശിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അവരെ പറഞ്ഞ് മനസ്സിലാക്കിയതും സുകുവേട്ടനായിരുന്നു. വീട്ടില്‍ അതിനുവേണ്ടി ഒരു വലിയ ലൈബ്രറി തന്നെ ഒരുക്കിയിരുന്നു.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

ആറും ഒമ്പതും സ്റ്റാന്‍ഡേര്‍ഡുകളിലേക്ക് മാത്രം സൈനികസ്‌ക്കൂളില്‍ അഡ്മിഷന്‍ കൊടുക്കുന്ന വിവരം സുകുവേട്ടന്‍ ആരോ പറഞ്ഞ് അറിഞ്ഞു. ഭാഗ്യത്തിന് അന്ന് ഇന്ദ്രന്‍ എട്ട് ജയിച്ച് ഒന്‍പതിലും പൃഥ്വി ആറിലേക്ക് പ്രൊമോഷന്‍ ചെയ്യപ്പെട്ട സമയവുമായിരുന്നു. ആപ്ലിക്കേഷന്‍ കൊടുത്തു. സൈനികസ്‌ക്കൂളില്‍ അഡ്മിഷനും കിട്ടി. സത്യത്തില്‍ ഇന്ദ്രന്റെയും പൃഥ്വിയുടെയും വിദ്യാഭ്യാസജീവിതത്തിലെ സുവര്‍ണ്ണകാലഘട്ടമായിരുന്നു അത്. പഠനത്തില്‍ മാത്രമല്ല പാഠ്യേതരവിഷയങ്ങളിലും അവര്‍ മികവ് കാട്ടി. അവിടുത്തെ അദ്ധ്യായനരീതി തന്നെ അങ്ങനെയായിരുന്നു. കടുത്ത ചിട്ടകൂടിയായപ്പോള്‍ അവരുടെ സ്വഭാവരൂപീകരണത്തെയും അത് ഏറെ സ്വാധീനിച്ചു. ഇന്ദ്രന്‍ അവിടുത്തെ ടെന്നീസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

പ്രസംഗമായിരുന്നു പൃഥ്വിയുടെ ഇഷ്ടയിനം. പ്രസംഗമത്സരങ്ങളിലെല്ലാം പൃഥ്വിയ്ക്കായിരുന്നു ഒന്നാം സമ്മാനം. അന്നും ഒഴുക്കോടെ സ്ഫുടമായി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പൃഥ്വിക്ക് കഴിയുമായിരുന്നു. സ്‌ക്കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ അംഗം കൂടിയായിരുന്നു പൃഥ്വി.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

പ്ലസ് ടൂ കഴിഞ്ഞതിനുപിന്നാലെ സ്‌ക്കൂളിലെ ഒരു ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുക്കാനായി ഇന്ദ്രന് ബാംഗ്ലൂരില്‍ പോകേണ്ടി വന്നു. തിരിച്ചുവന്നപ്പോഴേക്കും കേരളത്തിലെ എന്‍ട്രന്‍സ് എക്‌സാം ഇന്ദ്രന് നഷ്ടപ്പെട്ടിരുന്നു. എഞ്ചിനീയറിംഗിന് ചേര്‍ന്ന് പഠിക്കണമെന്നുള്ളത് ഇന്ദ്രന്റെ വലിയ സ്വപ്നമായിരുന്നു. ഒരു വര്‍ഷം വെറുതെ പാഴാക്കികളയരുതെന്ന് കരുതി തിരുനെല്‍വേലിയിലുള്ള രാജാ സ്‌ക്കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ ചേര്‍ന്നു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഡിസ്റ്റിംഗ്ഷനോടെ ബിരുദം നേടുകയും ചെയ്തു.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

പഠനം പൂര്‍ത്തിയാക്കി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ട്രെയിനിയായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ഇന്ദ്രന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ ആയിരുന്നു ആദ്യചിത്രം.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

പ്ലസ് ടൂ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പൃഥ്വിക്ക് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ആസ്‌ട്രേലിയയിലൊരു ഐ ടി അഡ്മിഷന്‍. ആഗ്രഹമെന്നോട് പറഞ്ഞു. ഞാനൊരു തടസവും പറഞ്ഞില്ല. എന്റെ പേരില്‍ സുകുവേട്ടന്‍ മൂന്നാറില്‍ കുറച്ച് സ്ഥലം വാങ്ങിച്ചിട്ടിരുന്നു. ആ പ്രോപ്പര്‍ട്ടി ശാസ്തമംഗലത്തുള്ള എസ് ബി ടി ബാങ്കില്‍ പ്ലെഡ്ജ് ചെയ്‌തെടുത്ത ലോണിലാണ് പൃഥ്വിയെ പഠിപ്പിച്ചത്. എന്‍ട്രന്‍സ് എക്‌സാമില്‍ സെക്കന്റ് റാങ്കോടെയാണ് ആസ്‌ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ നേടിയത്. അവിടുത്തെ ടോപ്പ് സ്റ്റുഡന്റ്‌സിലൊരാളായിരുന്നു പൃഥ്വിയും.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

മികച്ച നിലയില്‍ പഠനം പൂര്‍ത്തിയാക്കി, അതിന്റെ ഓറിയന്റേഷന്‍ കോഴ്‌സിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് സുകുവേട്ടന്റെ മരണദിവസം കേരളത്തിലെത്തുന്നതും രഞ്ജിത്ത് കണ്ടെത്തി നന്ദനം സിനിമയില്‍ അഭിനയിപ്പിക്കുന്നതും. അതോടെ അവന്റെ തലവര തന്നെ മാറിപ്പോയി. സിനിമാനടനായില്ലായിരുന്നെങ്കില്‍ പൃഥ്വി മികച്ചൊരു ഐ ടി പ്രൊഫഷണലാകുമായിരുന്നു.

പൃഥ്വിയ്ക്ക് എന്തെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ദുഃഖം: മക്കളെ കുറിച്ച് മല്ലിക പറയുന്നു

പൃഥ്വിയോട് ഇന്ദ്രന് എന്നും സ്‌നേഹമായിരുന്നു. ഇന്നുമതേ. പൃഥ്വിക്ക് ഏതെങ്കിലും വിഷമമുണ്ടായാല്‍ ഇന്ദ്രനാണ് ഏറെ ദുഃഖം. അതിനെക്കുറിച്ചോര്‍ത്ത് ഇന്ദ്രന്‍ വേവലാതിപ്പെടുകയും ചെയ്യും. രാജു അങ്ങനെയല്ല. ഒന്നും അങ്ങനെ തുറന്നു പറയില്ല. എല്ലാം ഉള്ളിലൊതുക്കും. പക്ഷേ ചേട്ടനോട് ഭയങ്കര സ്‌നേഹമാണ്. ഭാര്യയോടും അമ്മയോടും പോലും പറയാത്ത കാര്യങ്ങള്‍ അവര്‍ പരസ്പരം പങ്കുവയ്ക്കുന്നത് എനിക്കറിയാം. ആ സ്‌നേഹവും ഒരുമയും എന്നും ഉണ്ടാകണമേ എന്നാണ് ഈശ്വരനോടുള്ള എന്റെ പ്രാര്‍ത്ഥനയും.- മല്ലിക പറഞ്ഞു

English summary
Malika Sukumaran about and Indrajith Prithviraj

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam