»   » പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ ആദ്യ കാല നടി, സുകുമാരന്റെ ഭാര്യ, പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ... ഇതിനേക്കാളൊക്കെ അപ്പുറം ഇപ്പോള്‍ മല്ലിക സുകുമാരന്‍ അറിയപ്പെടുന്നത് നല്ലൊരു ബിസിനസുകാരിയായിട്ടാണ്. ദോഹയില്‍ നടത്തുന്ന സ്‌പൈസ് ബോട്ട് എന്ന റസ്‌റ്റോറന്റ് ഒന്നര വര്‍ഷം പിന്നിടുന്നു.

ദോഹയില്‍ റസ്‌റ്റോറന്റും കാര്യങ്ങളുമൊക്കെ നടത്തുന്നുണ്ടെങ്കിലും മല്ലിക മനസ്സും വയറും നിറഞ്ഞ് ഭക്ഷണം കഴിക്കുന്നത് വീട്ടിലെത്തുമ്പോഴാണത്രെ. ഇത്തിരി ചമ്മന്തി പൊടിയും തൈരുമുണ്ടെങ്കില്‍ കുശാല്‍.

കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മക്കളുടെ ഭക്ഷണപ്രിയത്തെ കുറിച്ചും സുകുമാരി സംസാരിക്കുകയുണ്ടായി. പൃഥ്വിയ്ക്ക് ഗ്രില്‍ഡ് ഐറ്റംസിനോടാണത്രെ താത്പര്യം. താനുണ്ടാക്കുന്ന കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതുമൊക്കെ ആസ്വദിച്ച് കഴിക്കും. ഇപ്പോള്‍ രണ്ട് പേരും ഡയറ്റിലാണ്. എന്നാല്‍ പായസം കിട്ടിയാല്‍ വിടില്ല. ബിസിനസിനെ കുറിച്ചും മറ്റും മല്ലിക സംസാരിക്കുന്നു.

പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

അഭിനയത്തില്‍ നിന്ന് മനപൂര്‍വ്വം മാറി നിന്നതല്ല. സമയമുണ്ടായിരുന്നില്ല. ഒരു ബിസ്‌നസ് തുടങ്ങുകയും അത് നടത്തിക്കൊണ്ടു പോകുകയും ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യയിലെ പോലെയല്ല, ദോഹയില്‍ ഒരു ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ വളരെ പ്രയാസമാണ്. അതുകൊണ്ട് ഒന്നരവര്‍ഷം മറ്റൊന്നും ചിന്തിക്കാതെ ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരുന്നതുപോലെ അവിടെ തന്നെ നിന്ന് കാര്യങ്ങള്‍ നോക്കി. കൂടാതെ ബിസിനസ് തുടങ്ങുക എന്നത് എന്റെ താത്പര്യമായിരുന്നു. ഇത്രകാലം സിനിമയും സീരിയലും എന്നൊക്കെ പറഞ്ഞ് നടക്കുന്നതിന് ഒരു മാറ്റം വരണമെന്ന് തോന്നി

പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

എട്ടൊന്‍പത് കൊല്ലമായി എനിക്ക് ദോഹയില്‍ റസിഡന്റ് വിസയുണ്ട്. അത് വെറുതെ കൈയ്യില്‍ കൊണ്ടു നടക്കുന്നതിലും ഭേദം എന്തെങ്കിലും ചെയ്യുന്നതാണെന്ന് തോന്നി. അങ്ങനെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി ചേര്‍ന്നാലോചിച്ചാണ് റസ്‌റ്റോറന്റ് തുടങ്ങിയത്. മക്കള്‍ക്കും താത്പര്യമുണ്ടായിരുന്നു. അമ്മയ്ക്കവിടെ ഹോട്ടല് നടത്തി നില്‍ക്കാന്‍ പറ്റില്ലെങ്കിലും വെറുതേ ഇരിക്കേണ്ടതില്ലാലോ എന്നാണ് മക്കള്‍ പറഞ്ഞത്.

പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

റസ്‌റ്റോറന്റ് തുടങ്ങിയപ്പോള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ഇത്രയും പ്രതീക്ഷിച്ചില്ല. നമ്മളെ സ്‌നേഹിയ്ക്കുന്ന ഒരുപാട് മലയാളികള്‍ അവിടെയുണ്ട്. സുകുവേട്ടന്റെ ഭാര്യ എന്ന നിലയിലും നടി എന്ന നിലയിലും, പുതു തലമുറക്കാര്‍ക്ക് പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്ന നിലയിലും അങ്ങനെ പല മേല്‍വിലാസങ്ങളാണ് എനിക്കവിടെ. ഇപ്പോള്‍ അവിടെ താമസമാക്കിയിട്ട് മൂന്ന് വര്‍ഷമായി

പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

അവസാനം ചെയ്തത് രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രമാണ്. രണ്ടാം വരവില്‍ സിനിമകളെക്കാള്‍ സീരിയലിലാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. സിനിമകള്‍ വേണ്ട എന്ന് വച്ചിട്ടില്ല, വലിയ വിളികള്‍ വന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ വികെ പ്രകാശിന്റെ ഓണ്‍ ദ റോക്‌സ് എന്ന ചിത്രം ചെയ്തു. വികെപി വിളിച്ചിട്ട് ചെയ്യണമെന്ന് പറഞ്ഞു. ഒരു കുസൃതിക്കാരിയായ മുത്തശ്ശിയുടെ റോളാണ്. ഇപ്പോള്‍ ബിസിനസ് ഒന്നു സ്റ്റഡിയായി എന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ചത്.

പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

ഡിസംബര്‍ ഫസ്റ്റ് വീക്കോടുകൂടി റസ്‌റ്റോറന്റിന്റെ എട്ട് ഔട്ട്‌ലറ്റുകള്‍ കൂടെ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കൂടാതെ നിലവില്‍ ഞങ്ങള്‍ക്ക് അവിടത്തെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലുള്‍പ്പടെ കുറച്ച് ഔട്ട്‌ലറ്റുകളുണ്ട്. ഇങ്ങനെ കഴിഞ്ഞ രണ്ട് രണ്ടര വര്‍ഷമായി ബിസിനസില്‍ തന്നെ ശ്രദ്ധിക്കുകയായിരുന്നു. ഇതിനിടയില്‍ കൊച്ചുമക്കളുടെ വിളിവന്നാല്‍ ഓടി നാട്ടിലെത്തും. അമ്മൂമ്മ എന്ന് വരും എന്ന വിളി വന്നാല്‍ പിന്നെ എനിക്കവിടെ ഇരിപ്പുറക്കില്ല.

പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

എന്റെ കൂട്ടുകാരി ഷീല നടത്തുന്ന ബ്യൂട്ടിപാര്‍ലറുമായി ബന്ധപ്പെട്ട് ഒരു പാര്‍ലര്‍ കൂടി ഞങ്ങളുടെ തുല്യ ഉത്തരവാദിത്വത്തില്‍ തുടങ്ങാനുള്ള പ്ലാനുണ്ട്. വളരെ ഹാര്‍ഡ് വര്‍ക്കിംഗാണ് ഷീല. അവരുടെ എനര്‍ജിക്കൊപ്പം നില്‍ക്കുന്നതിന്റെ ഊര്‍ജ്ജം വലിയ സന്തോഷമാണ്.

പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

അഭിനയം കഴിഞ്ഞാല്‍ എനിക്കേറ്റവും ഇഷ്ടമുള്ള മേഖല പാചകമാണ്. റസ്റ്റോറന്റില്‍ പുതിയ ഐറ്റം പരീക്ഷിക്കുമ്പോള്‍ ഞാന്‍ കഴിച്ചുനോക്കി അഭിപ്രായം പറയാറുണ്ട്. അവരൊക്കെ ഈ മേഖലയില്‍ കഴിവ് തെളിയിച്ചവരായിട്ടും നമ്മുടെ അഭിപ്രായം കൂടെ പരിഗണിച്ചേ കാര്യങ്ങള്‍ ചെയ്യാറുള്ളൂ. അതവരുടെ മാന്യതയാണ്.

പൃഥ്വിയ്ക്ക് കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതും വലിയ ഇഷ്ടം, പായസം കിട്ടിയാല്‍ ഡയറ്റ് മറക്കും

ഞാന്‍ വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. ഒരു നൂറ് കൂട്ടം ഭക്ഷണം റസ്റ്റോറന്റില്‍ ഒരുക്കിവച്ചാലും വീട്ടില്‍ വന്ന് ഇത്തിരി ചമ്മന്തിപൊടിയും തൈരും കൂട്ടി ഭക്ഷണം കഴിച്ചാലേ എനിക്ക് തൃപ്തിയാവൂ. ഉച്ചയ്ക്ക് മാത്രമേ ചോറ് കഴിക്കൂ. രാത്രി ചൂട് ദോശയും ചമ്മന്തിയുമാണ് ഇഷ്ടം. നല്ല ഫ്രഷ് മീന്‍ കറിയും എനിക്കിഷ്ടമാണ്. മക്കളില്‍ രാജുവിന് ഗ്രില്‍ഡ് ഐറ്റംസിനോടാണ് ഇഷ്ടം. ഞാനുണ്ടാക്കുന്ന കൊഞ്ച് തീയലും മീന്‍ പൊള്ളിച്ചതുമൊക്കെ അവര്‍ ആസ്വദിച്ച് കഴിക്കും. ഇപ്പോള്‍ രണ്ട് പേരും ഡയറ്റിലാണ്. എന്നാല്‍ പായസം കിട്ടിയാല്‍ വിടില്ല- മല്ലിക പറഞ്ഞു.

English summary
Mallika Sukumaran about her business

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam