മമ്മൂട്ടിയായിരുന്നു അന്നത് പരിഹരിച്ചത്! അലംകൃതയുടെ ഡിമാന്‍ഡ് ഇതായിരുന്നുവെന്നും മല്ലിക സുകുമാരന്‍!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് പൃഥ്വിരാജ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് സംവിധായകനാവുന്നതിന്റെ തിരക്കിലാണ് അദ്ദേഹമിപ്പോള്‍. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം തലസ്ഥാനനഗരിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍ തുടങ്ങിയവരെല്ലാം താരത്തിന്റെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആഗസ്റ്റ് സിനിമാസില്‍ നിന്നും വേര്‍പിരിഞ്ഞതിന് പിന്നാലെയായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായും അദ്ദേഹമെത്തിയിരുന്നു. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് നയന്‍ എന്ന സയന്റിഫിക് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയിലെത്തിയ കാലം മുതല്‍ വിവാദങ്ങളും വിമര്‍ശനങ്ങളും താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു.

തുടക്കത്തില്‍ അഹങ്കാരി, ധിക്കാരി, തന്റേടി തുടങ്ങിയ ടാഗുകളായിരുന്നു ഈ താരത്തിന് ചാര്‍ത്തിക്കിട്ടിയത്. സിനിമയ്ക്കപ്പുറത്തുള്ള വിഷയങ്ങളിലും താരം തന്റെ നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കാറുണ്ടായിരുന്നു. ഇതോടെയാണ് പലരും ിത്തരം ടാഗുകള്‍ ചാര്‍ത്തി നല്‍കിയത്. സ്ത്രീവിരുദ്ധത നിറഞ്ഞ ഡയലോഗുകള്‍ പറയില്ലെന്നും അത്തരം സിനിമകളില്‍ അഭിനയിക്കില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമാര്‍ന്ന സിനിമകളുമായെത്തുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. മക്കളുടെ സിനിമാജീവിതവും കൊച്ചുമക്കള്‍ക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും തുറന്നുപറയുകയാണ് മല്ലിക സുകുമാരന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

കൊച്ചുമക്കളെ കാണാതിരിക്കാനാവില്ല

കൊച്ചുമക്കളെ കാണാതിരിക്കാനാവില്ല

കൊച്ചിയിലാണ് രാജുവും ഇന്ദ്രനും. അവരുടെ വീട്ടിലേക്ക് പോവുമ്പോള്‍ മിക്കപ്പോഴും ഇരുവരും ഷൂട്ടിങ്ങ് ലൊക്കേഷനിലായിരിക്കും. അവരെക്കണ്ടില്ലെങ്കിലും കുഴപ്പമില്ല, കൊച്ചുമക്കളെക്കണ്ടാല്‍ മതിയെന്ന അവസ്ഥയാണ് ഇപ്പോള്‍. അവരെക്കാണാതിരിക്കാനാവില്ല എന്ന അവസ്ഥയാണ്. ഇന്ദ്രജിത്തിന്റെ മകളായ പ്രാര്‍ത്ഥന മുതിര്‍ന്ന കുട്ടിയായി. ഇളയവളായ നക്ഷത്രയ്ക്കാണ് തന്നോട് ഇഷ്ടക്കൂടുതല്‍. പൃഥ്വിയുടെ മകളായ അല്ലിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലേ, അല്ലിയുടെ വികൃതിയെക്കുറിച്ചും താന്‍ വീട്ടിലെത്തുമ്പോള്‍ ഡാഡയേയും മമ്മിയേയും കുറിച്ച് പരാതി പറയുന്നതിനെക്കുറിച്ചുമൊക്കെ ഇവര്‍ നേരത്തെ വാചാലയായിരുന്നു.

അല്ലിയുടെ ആവശ്യം

അല്ലിയുടെ ആവശ്യം

അടുത്തിടെയാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും പൊന്നോമനപ്പുത്രിയായ അലംകൃത നാലാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ മകളുടെ മുഖം കാണിക്കുന്ന ചിത്രം പങ്കുവെച്ചാണ് താരദമ്പതികള്‍ ആശംസ നേര്‍ന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരപുത്രിയുടെ ചിത്രം വൈറലായി മാറിയിരുന്നു. അച്ഛമ്മയുണ്ടാക്കിയ ചോറും കറികളും പായസവും വേണമെന്നായിരുന്നു അവളുടെ ഇത്തവണത്തെ ഡിമാന്‍ഡെന്ന് മല്ലിക പറയുന്നു. അമ്മൂമ്മ എന്ന നിലയില്‍ താന്‍ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ സമയം കൂടിയായിരുന്നു ഇത്.

കലാപരമായ താല്‍പര്യങ്ങളുണ്ട്

കലാപരമായ താല്‍പര്യങ്ങളുണ്ട്

മക്കള്‍ക്ക് മാത്രമല്ല കൊച്ചുമക്കള്‍ക്കും കലാപരമായ കഴിവുകളുണ്ടെന്ന് മല്ലിക വ്യക്തമാക്കുന്നു. പ്രാര്‍ത്തയ്ക്കും നക്ഷത്രയ്ക്കും കലയോട് അഭിരുചിയുണ്ട്. പ്രാര്‍ത്ഥന ഒരു സിനിമയില്‍ പാടി. നക്ഷത്ര ഒരു സിനിമയില്‍ അഭിനയിച്ചു. പാട്ടും ഗിറ്റാറുമൊക്കെയായി ഇടയ്ക്കിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. മോഹന്‍ലാല്‍ എന്ന സിനിമയുടെ ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. അച്ഛന്റെ സിനിമയ്ക്കായി മകള്‍ പാടിയും ഓഡിയോ ലോഞ്ചില്‍ അച്ഛനൊപ്പം പാടിയതുമൊക്കെ വൈറലായിരുന്നു.

മമ്മൂട്ടിയുടെ പിന്തുണ

മമ്മൂട്ടിയുടെ പിന്തുണ

സിനിമയിലെ തുടക്കകാലത്ത് പൃഥ്വിയെത്തേടി നിരവധി വിവാദങ്ങളും പ്രശ്‌നങ്ങളുമെത്തിയിരുന്നു. താരസംഘടനയുടെ വിലക്കുള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍ ശക്തമായ പിന്തുണ നല്‍കിയതും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തതും അദ്ദേഹമായിരുന്നു. മക്കളോട് മാത്രമല്ല സുകുമാരനായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിന്‍രെ ആത്മകഥയില്‍ സുകുമാരനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. നമ്മള്‍ നിസ്സാരമെന്ന് കരുതിയ പല അനുഭവങ്ങളും അദ്ദേഹം കൃത്യമായി കുറിച്ചിട്ടുണ്ട്.

 മോഹന്‍ലാലുമായും അടുത്ത ബന്ധം

മോഹന്‍ലാലുമായും അടുത്ത ബന്ധം

മോഹന്‍ലാലുമായും അടുത്ത ബന്ധമുണ്ട്. അച്ഛനും മോഹന്‍ലാലിന്റെ പിതാവും അടുത്ത സുഹൃത്തുക്കളായിരുന്നു. മോഹന്‍ലാലിന്റെ ചേട്ടനും താനും ഒരുമിച്ച് പഠിച്ചവരാണ്. കുട്ടിക്കാലത്ത് ഭയങ്കര കുസൃതിക്കാരനായിരുന്നു ലാലു. വീട്ടില്‍ വന്നാല്‍ പെട്ടെന്നാണ് നിന്ന സ്ഥലത്ത് അപ്രത്യക്ഷമാവുന്നത്. കുറച്ച് നേരം കണ്ടില്ലെങ്കില്‍ അച്ഛനും അമ്മയും പരിഭ്രമിക്കാറുണ്ട്. അന്നത്തെ ആ കുസൃതിക്കാരനാണ് ഇന്ന് ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായി മാറിയതെന്നോര്‍ക്കുമ്പോള്‍ അത്ഭുതമുണ്ടെന്നും അവര്‍ പറയുന്നു.

ലൂസിഫറിനെക്കുറിച്ച് അഭിമാനം

ലൂസിഫറിനെക്കുറിച്ച് അഭിമാനം

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനെന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തില്‍ നടക്കുന്ന ഏത് ചടങ്ങിലും താന്‍ പങ്കെടുക്കാറുണ്ട്. അത് പോലെ തന്നെ മക്കളോട് അദ്ദേഹത്തെ കണ്ടുപഠിക്കാനും പറയാറുണ്ട്. സിനിമയോടുള്ള സമീപമായാലും വിമര്‍ശനങ്ങളെ നേരിടുന്ന രീതിയായാലും അദ്ദേഹത്തെ കണ്ടുപഠിക്കാനാണ് താന്‍ പറയാറുള്ളത്. പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ലാലു നായകനാവുമ്പോള്‍ അമ്മയെന്ന നിലയില്‍ ഒരുപാട് അഭിമാനം തോന്നുന്നുവെന്നും അവര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X