»   » പൃഥ്വിയുടെ ലംബോര്‍ഗിനി വീട്ടിലെത്താത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് മല്ലിക സുകുമാരന്‍!

പൃഥ്വിയുടെ ലംബോര്‍ഗിനി വീട്ടിലെത്താത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് മല്ലിക സുകുമാരന്‍!

Written By:
Subscribe to Filmibeat Malayalam

അടുത്തിടെയാണ് പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്തമാക്കിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലാണ് താരം വണ്ടി രജിസ്റ്റര്‍ ചെയ്തത്. 50 ലക്ഷത്തോളം രൂപയാണ് താരം നികുതിയിനത്തില്‍ ഒടുക്കിയത്. മാതൃകാപരമാണ് താരത്തിന്റെ പ്രവര്‍ത്തിയെന്ന് ആരാധകര്‍ വിലയിരുത്തിയിരുന്നു. അടുത്തിടെ നികുതിയടക്കാത്തതുമായി ബന്ധപ്പെട്ട് ചില താരങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ പൃഥ്വിരാജിന് നേരിട്ടെത്താന്‍ സാധിച്ചിരുന്നില്ല പകരം ഭാര്യാപിതാവായിരുന്നു എത്തിയത്.

ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

പൃഥ്വിരാജിന്റെ സിനിമാജീവിതത്തിലും സുപ്രധാനമായ ചില തീരുമാനങ്ങളെടുത്ത വര്‍ഷമാണിത്. ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷം സ്വന്തം നിര്‍മ്മാണ കമ്പനിയുമായി എത്തുമെന്ന് അന്നേ താരം ഉറപ്പ് നല്‍കിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനെക്കുറിച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ ആ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും താരം പുറത്തുവിട്ടിട്ടുണ്ട്.

പൃഥ്വിയുടെ കാറിന് നികുതി അടച്ച വിഷമം നസ്രിയയ്ക്ക്, സുപ്രിയ ചേച്ചിയെ എങ്ങനെ നേരിടും? കാണൂ!

ലംബോര്‍ഗിനി വീട്ടില്‍ കൊണ്ടുവന്നിട്ടില്ല

ഇന്ദ്രജിത്തിന്റെ പുതിയ കാര്‍ വന്നുവെങ്കിലും പൃഥ്വിയുടെ പുതിയ വാഹനമായ ലംബോര്‍ഗിനി ഇതുവരെ തന്റെ വീട്ടിലെത്തിയിട്ടില്ലെന്ന് മല്ലിക സുകുമാരന്‍ വ്യക്തമാക്കുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്വന്തം വീട്ടിലേക്ക് മക്കള്‍ക്ക് വണ്ടു കൊണ്ടുവരാന്‍ കഴിയാത്തതിന്റെ വിഷമവും അവര്‍ പങ്കുവെക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥയാണ് പ്രധാന കാരണം. വല്ലപ്പോഴുമെങ്കിലും രാജുവിന്റെ ലംബോര്‍ഗിനി ഈ പോര്‍ച്ചില്‍ കൊണ്ടിടാനാവണമെന്നും അവര്‍ പറയുന്നു. ബ്ലസിയുടെ ആടുജീവിതത്തില്‍ അഭിനയിക്കുന്നതിനിടയില്‍ രാജു വീട്ടിലേക്ക് വന്നിരുന്നു. അപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

പൃഥ്വിയുടെ ഡ്രൈവിങ്ങ് പേടിയാണ്

റോഡിന്റെ അവസ്ഥ കാരണമാണമാണോ ലംബോര്‍ഗിനി കൊണ്ടുവരാത്തതെന്ന് ചോദിച്ചപ്പോള്‍ അത് മാത്രമല്ല ആ വണ്ടി കൊണ്ടുവരികയാണെങ്കില്‍ കൊച്ചി മുതല്‍ തിരുവനന്തപുരം വരെ താന്‍ തന്നെ ഡ്രൈവ് ചെയ്യേണ്ടി വരുമെന്നും അവന്‍ പറഞ്ഞിരുന്നു. ആ വണ്ടി ഇതുവരെ ഡ്രൈവര്‍മാര്‍ക്ക് കൈമാറിയിട്ടില്ല. പൃഥ്വിയുടെ ഡ്രൈവിങ്ങിനെക്കുറിച്ചോര്‍ക്കുമ്പോള്‍ത്തന്നെ തനിക്ക് പേടിയാണെന്നും മല്ലിക പറയുന്നു. രാജുവിന് ഭയങ്കര സ്പീഡാണ്, ഇതേക്കുറിച്ച ചോദിക്കുമ്പോള്‍ റോഡ് ക്ലിയറാവുമ്പോഴല്ലേ അങ്ങനെ ചെയ്യുന്നതെന്നാണ് താരം ചോദിക്കാറുള്ളതെന്നും അവര്‍ പറയുന്നു.

നന്നായി ഡ്രൈവ് ചെയ്യും

ഇന്ദ്രജിത്തും പൃഥ്വിരാജും നന്നായി ഡ്രൈവ് ചെയ്യാറുണ്ട്. എന്നാല്‍ ഇന്ദ്രന്‍ ഓടിക്കുമ്പോഴാണ് തനിക്ക് കൂടുതല്‍ കംഫര്‍ട്ടെന്ന് താരം പറയുന്നു. മുന്‍പ് ഡ്രൈവ് ചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് ആവശ്യമെങ്കില്‍ മാത്രമേ താന്‍ ഡ്രൈവ് ചെയ്യാറുള്ളൂ. മരുമകളായ പൂര്‍ണ്ണിമയും നന്നായി വണ്ടിയോടിക്കും. പ്രാണയുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട് അവളും ആകെ തിരക്കിലാണെന്നും മല്ലിക പറയുന്നു.

പഴയ സാരിയെടുത്ത് ഉടുപ്പ് തുന്നിയാലും പൃഥ്വി ഇടും പക്ഷേ

തന്റെ പഴയ സാരി വെച്ച് ഉടുപ്പ് തുന്നി നല്‍കിയാല്‍ പൃഥ്വി ഇട്ടേക്കും. പക്ഷേ വാച്ച്, ഷൂസ്, വണ്ടി ഇക്കാര്യങ്ങളില്‍ നോ കോംപ്രമൈസ്. ഉടുപ്പ് സുപ്രിയയെക്കൊണ്ട് കൊടുപ്പിച്ചാല്‍ എന്താണെന്ന് നോക്കാതെ അവന്‍ ഇട്ടോളും. പക്ഷേ ഇത്രയും ക്രേസുള്ള കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അവന്‍ തയ്യാറല്ല.

മുടങ്ങാതെ പോവുന്നത്

ഇത്രയധികം വണ്ടിയും കാര്യങ്ങളുമൊക്കെയുള്ളപ്പോള്‍ എല്ലാവരും ഒരുമിച്ച് എങ്ങോട്ടെക്കെങ്കിലും പോവാറുണ്ടോയെന്നൊക്കെ പലരും ചോദിക്കാറുണ്ട്. മക്കളും മരമുക്കളും കൊച്ചുമക്കളുമൊക്കെയായി എല്ലാവരും ഒത്തുകൂടുന്നൊരു ദിനമുണ്ട്. സുകുവേട്ടന്റെ ആണ്ട് ദിനത്തില്‍ എല്ലാവരും ഒത്തുകൂടാറുണ്ട്. എത്ര തിരക്കിലാണെങ്കിലും ഇക്കാര്യത്തിനായി അവര്‍ മുടങ്ങാതെ എത്താറുണ്ടെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

English summary
Mallika Sukumaran about Prithviraj's driving and new car

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X