For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണ്ണിമയോടും സുപ്രിയയോടും അത് പറയണം! മക്കളോട് മല്ലിക സുകുമാരന്‍റെ അഭ്യര്‍ത്ഥന! കാണൂ!

  |

  പറക്കമുറ്റാത്ത രണ്ട് മക്കളെയും തന്നെ ഏല്‍പ്പിച്ചാണ് സുകുവേട്ടന്‍ പായതെന്നും ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കാതെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് അദ്ദേഹമായിരുന്നുവെന്നും മുന്‍പ് മല്ലിക സുകുമാരന്‍ തുറന്നുപറഞ്ഞിരുന്നു. മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചുമൊക്കെ ഇവര്‍ വാചാലരാവാറുണ്ട്. പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിനോട് പറയാനുള്ള കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരമാതാവ് നല്‍കിയ ഉപദേശവും ഏറെ ശ്രദ്ധേയമാണ്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ മകനെ ഉപദേശിച്ചത്.

  അലംകൃതയുടെ വാശിയും സുപ്രിയയുടെ സര്‍പ്രൈസും! പൃഥ്വിയുടെ പിറന്നാളും ലൂസിഫറിനൊപ്പം! കാണൂ!

  തിരുവോണത്തിന് സകുടുംബം തിരുവനന്തപുരത്തെ വീട്ടിലേക്കെത്തണമെന്നും അന്ന് മുഴുവനും അവിടെ ചെലവഴിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായാണ് മല്ലിക എത്തിയിട്ടുള്ളത്. തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്കുള്ള യാത്ര ദുസ്സഹമായി മാറുകയാണെന്നും ഒരു ദിവസത്തെ മെനക്കേടായി മാറി വരികയാണെന്നും ഇവര്‍ പറയുന്നു. തിരുവോണത്തിന്റെയന്ന് ഒരു നിര്‍മ്മാതാവിനും ഡേറ്റ് നല്‍കരുതെന്നും അന്നത്തെ ദിവസം തനിക്ക് തരണമെന്നുമാണ് മല്ലിക പൃഥ്വിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഏത് തിരക്കിലും താന്‍ വിളിച്ചാല്‍ അവര്‍ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും അവര്‍ പറയുന്നു.

  ദിലീപ് വിഷയത്തിലെ തീരുമാനം നിര്‍ണ്ണായകം? അമ്മയിലെ ആഭ്യന്തര കലഹം രൂക്ഷം? മോഹന്‍ലാലിനെ മാറ്റിയേക്കും?

  അച്ഛനെപ്പോലെയാവണം

  അച്ഛനെപ്പോലെയാവണം

  സിനിമയിലായാലും ജീവിതത്തിലായാലും സത്യസന്ധരായിരിക്കണം. നേരും നന്മയുമുള്ള ഒരാളാണ് എന്ന് പറയുമ്പോള്‍ നമുക്കുണ്ടാവുന്ന അഭിമാനമില്ലേ, അങ്ങനെ നോക്കുമ്പോള്‍ മക്കള്‍ സുകുവേട്ടനെപ്പോലെയാവണമെന്നാണ് താനഗ്രഹിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഏത് കാര്യത്തിലായാലും തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് ഇരുവരും മുന്നേറുന്നത്. പൃഥ്വിയും ഇന്ദ്രനും വ്യത്യസ്ത സ്വഭാവക്കാരനാണ്. തുടക്കത്തില്‍ തന്നെ ഈ വ്യത്യസ്തതയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് മനസ്സിലായതുമാണ്. കണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായി തുറന്നടിക്കുന്ന പ്രകൃതക്കാരനാണ് പൃഥ്വി, എന്നാല്‍ ഇന്ദ്രനാവട്ടെ അല്‍പ്പം ഒതുങ്ങിയ പ്രകൃതമാണെന്നും മല്ലികയും പറഞ്ഞിരുന്നു.

  ഉറച്ച നിലപാടുകളുമായി മുന്നോട്ട്

  ഉറച്ച നിലപാടുകളുമായി മുന്നോട്ട്

  ഏത് വിഷയത്തിലായാലും സ്വന്തം തീരുമാനങ്ങള്‍ കൃത്യമായി വ്യക്തമാക്കുകയും അതിനനുസരിച്ച് മുന്നേറുകയും ചെയ്യുന്ന സ്വഭാവമാണ് സുകുമാരന്റേത്. അതേ പോലെ തന്നെയാണ് പൃഥ്വിയുടെ രീതിയും. ഒരു കാര്യത്തെക്കുറിച്ച് തീരുമാനമെടുത്താല്‍പ്പിന്നെ അതില്‍ നിന്നും വ്യതിചലിക്കാറില്ല. അതിനാല്‍ത്തന്നെ തുടക്കത്തില്‍ അവന്റെ നിലപാടുകള്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. പിന്നീടാണ് താരത്തിന്റെ സ്വഭാവത്തെക്കുറിച്ച് പലരും മനസ്സിലായത്. നിലപാടുകളില്‍ നിന്നും മാറാതെയുള്ള കുതിപ്പില്‍ താന്‍ സന്തുഷ്ടയാണെന്ന് താരമാതാവ് പറയുന്നു.

  കൊച്ചുമക്കളെ കാണാതിരിക്കാനാവില്ല

  കൊച്ചുമക്കളെ കാണാതിരിക്കാനാവില്ല

  തനിക്ക് വയസ്സായി വരികയാണെന്നും മക്കള്‍ക്ക് വരാനായില്ലെങ്കിലും കൊച്ചുമക്കളെ കാണാതിരിക്കാന്‍ തനിക്കാവില്ലെന്നും മരുമക്കളോട് ഇടയ്ക്ക് വരാനും അവരെ കാണിച്ച് തരാന്‍ പറയണമെന്നും മല്ലിക പറയുന്നു. അവരോടൊപ്പമുള്ള കാര്യങ്ങളിലാണ് താന്‍ ഇപ്പോള്‍ സന്തോഷിക്കുന്നതെന്നും അവരുടെ വരവിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറയുന്നു. പ്രാര്‍ത്ഥന വലിയ കുട്ടിയായെന്നും ഇപ്പോള്‍ നക്ഷത്രയും അലംകൃതയുമാണ് തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നതെന്നും അവര്‍ പറയുന്നു.

  അല്ലിയും നക്ഷത്രയും

  അല്ലിയും നക്ഷത്രയും

  കുടുംബത്തിലെ ഇളയ ആളാണ് അലംകൃത. ചില സമയത്തെ അവളുടെ സംസാരം കേട്ടാല്‍ അത് തോന്നില്ലെന്നും മഹാവികൃതിയാണെന്നും പത്താനയെ മേക്കുന്നതിന് തുല്യമാണ് അല്ലിയെ നോക്കുന്നതെന്നും മുന്‍പ് മല്ലിക പറഞ്ഞിരുന്നു. താന്‍ വീട്ടിലേക്കെത്തുമ്പോഴാണ് ഡാഡയേയും മമ്മയേയും കുറിച്ചുള്ള പരാതികളുമായി അവളെത്തുന്നത്. അവരത് ഇത് ചെയ്തു എന്നൊക്കെ കേള്‍ക്കുമ്പോള്‍ താന്‍ അവരെ വഴക്കുപറയുമെന്നാണ് അവളുടെ ധാരണയെന്നും അന്ന് അവര്‍ പറഞ്ഞിരുന്നു.

  പൂര്‍ണ്ണിമയും സുപ്രിയയും

  പൂര്‍ണ്ണിമയും സുപ്രിയയും

  കുടുംബത്തിലേക്ക് ആദ്യമെത്തിയത് പൂര്‍ണ്ണിമയാണ്. സീരിയല്‍ ലൊക്കേഷനില്‍ അമ്മയെ വിളിക്കാനെത്തിയ ഇന്ദ്രജിത്തിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും ആ സൗഹൃദം പ്രണയമായി മാറിയതിനെക്കുറിച്ചുമൊക്കെ പൂര്‍ണ്ണിമ തുറന്നുപറഞ്ഞിരുന്നു. വളരെ പെട്ടെന്ന് തന്നെ അവള്‍ കുടുംബവുമായി ഇണങ്ങിയെന്ന് മല്ലികയും പറഞ്ഞിരുന്നു. പൃഥ്വി തന്നെയായിരുന്നു തന്നോട് സുപ്രിയയെക്കുറിച്ച് പറഞ്ഞതെന്നും അവരുടെ വിവാഹം നടത്തിക്കൊടുക്കാനാവശ്യപ്പെട്ടതെന്നും മല്ലിക പറഞ്ഞിരുന്നു. വ്യത്യസ്ത സാഹചര്യത്തില്‍ നിന്നും വന്നതിനാല്‍ത്തന്നെ സുപ്രിയയ്ക്ക് ആദ്യം ആശങ്കയായിരുന്നുവെന്നും സമയമെടുത്താണ് കുടുംബത്തോട് ഇണങ്ങിയതെന്നും അവര്‍ പറഞ്ഞിരുന്നു.

  English summary
  Mallika Sukumaran's humble request to Indrajith and Prithviraj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X