അദ്ദേഹം ഇപ്പോഴും ജനങ്ങൾക്ക് പ്രിയപ്പെട്ടവനാകുന്നത് ഇതുകൊണ്ടാണ്!! ബഷീറിനെ കുറിച്ച് നടൻ

സാഹിത്യ ലോകം മുതൽ സിനിമ ലോകം വരെ നീണ്ടു കിടക്കുകയാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യകാരാന്റെ ആരാധക ലോകം. ജീവിതത്തെ പൊടിപ്പും തൊങ്ങലുമില്ലാതെ പച്ചയായ യാഥാർഥ്യം തുറന്നു കാട്ടുന്നതു കൊണ്ടാണ് ബഷീർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാകുന്നത്. ഭൂമിയുടെ യഥാർഥ അവകാശിയായ ബഷീർ ഭൂമി വിട്ട് പോയിട്ടും ഇന്നും അദ്ദേഹം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകുന്നത് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് വന്ന കഥകൾ തന്നെയാണ്.ജീവിത വഴികളില്‍ ബഷീറിന്റെ കഥാപാത്രങ്ങള്‍ പലപ്പോഴായി വന്ന് പോകാറുണ്ട്. ആ കഥാപാത്രങ്ങള്‍ നമുക്ക് ഇടയില്‍ ഇപ്പോഴും ജീവിക്കുന്നുമുണ്ട്.

 mamukkoya

ബഷീറിന്റെ കഥയിൽ പിറന്ന ചിത്രങ്ങൾ എല്ലാം തന്നെ മലയാള സിനിമയിൽ സുവർണ്ണ ലിപിയിൽ എഴുതി ചേർത്തിരിക്കുന്നവയാണ്. 1964 ൽ പുറത്തു വന്ന ഈ ഭാർഗവി നിലയമായിരുന്നു ബഷീറിന്റെ തിരക്കഥയിൽ പിറന്ന ആദ്യ ചിത്രം. പിന്നീട് അദ്ദേഹത്തിന്റെ കഥയിൽ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയിൽ ഒരുങ്ങിയിട്ടുണ്ട്. ബാല്യകാല സഖി, മതിലുകൾ, ബഷീറിന്റെ പ്രേമ ലേഖനം തുടങ്ങിയവ. അദ്ദേഹത്തിന്റെ കൃതികൾക്ക് ലഭിച്ച അതേ പരിഗണനയും സ്വീകാര്യതയും സിനിമയ്ക്കും ലഭിച്ചിരുന്നു.

ബഷീറുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു കലാകാരനാണ് മമ്മൂക്കോയ. തനിക്ക് സഹോദരനു തുല്യമായിരുന്നു അദ്ദേഹമെന്നും താരം പറയുന്നു. എഴുത്തുകാരന് അപ്പുറമായിരുന്നു ബഷീറുമായിട്ടുള്ളതെന്ന് ഫിൽമീ ബീറ്റിനോട് മാമൂക്കോയ പറഞ്ഞു. എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം ചെയ്യാനുള്ളതെല്ലാം ചെയ്തു. ഇതു കൊണ്ട് തന്നെയാണ് ഭൂമി വിട്ട് പോയി 25 കൊല്ലങ്ങൾക്കപ്പുറവും ബഷീർ പ്രേക്ഷകർക്ക് ഇത്രയും പ്രിയങ്കരനാകുന്നത്.- മമ്മൂക്കോയ കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X