ഭക്ഷണത്തോടുള്ള പ്രണയം; മോഹന്‍ലാല്‍ ഒരിക്കല്‍ സങ്കടത്തോടെ മമ്മൂട്ടിയോട് പറഞ്ഞത്

ലാല്‍ ഒരിക്കല്‍ മമ്മൂട്ടിയോട് സങ്കടത്തോടെ പറഞ്ഞുവത്രെ... 'പണ്ട് എന്റെ എല്ലാ സിനിമകളിലും ഊണ് കഴിക്കുന്ന സീന്‍ ഉണ്ടാകുമായിരുന്നു. ഇപ്പോഴുണ്ടാവാറില്ല' എന്ന്.

By Rohini

ഭക്ഷണക്കാര്യത്തില്‍ വളരെ ശ്രദ്ധിക്കുന്ന ആളാണ് മമ്മൂട്ടി. സൗന്ദര്യവും ആരോഗ്യവും ശ്രദ്ധിച്ചു കൊണ്ട് മാത്രമേ മമ്മൂട്ടി ഭക്ഷണം കഴിയ്ക്കുകയള്ളൂ. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നന്നായി, വൃത്തിയില്‍ ഭക്ഷണം കഴിക്കുന്ന ആള്‍ മോഹന്‍ലാല്‍ ആണെന്ന് മുമ്പും മമ്മൂട്ടി പറഞ്ഞിരുന്നു.

സിനിമയ്ക്ക് വേണ്ടി ഭക്ഷണം കഴിച്ചപ്പോള്‍, ഏറ്റവും ആസ്വദിച്ച് കഴിച്ചതിനെ കുറിച്ച് മമ്മൂട്ടി

ലൊക്കേഷനിലെ ഭക്ഷണത്തിന്റെ രുചിയെ കുറിച്ചും സിനിമയില്‍ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചും സംസാരിക്കവെ വീണ്ടും മമ്മൂട്ടി മോഹന്‍ലാലിന്റെ ഭക്ഷണ പ്രിയത്തെ കുറിച്ച് പറയുകയുണ്ടായി.

ഒരിക്കല്‍ പറഞ്ഞത്

ഒരിക്കല്‍ പറഞ്ഞത്

ഭക്ഷണത്തോടുള്ള ആ പ്രണയം കൊണ്ടാവും, ലാല്‍ ഒരിക്കല്‍ മമ്മൂട്ടിയോട് സങ്കടത്തോടെ പറഞ്ഞുവത്രെ... 'പണ്ട് എന്റെ എല്ലാ സിനിമകളിലും ഊണ് കഴിക്കുന്ന സീന്‍ ഉണ്ടാകുമായിരുന്നു. ഇപ്പോഴുണ്ടാവാറില്ല' എന്ന്

ഞാന്‍ ആസ്വദിച്ച് കഴിച്ച സിനിമ

ഞാന്‍ ആസ്വദിച്ച് കഴിച്ച സിനിമ

ഭരതന്‍ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തിലാണ് താന്‍ ഭക്ഷണം ആസ്വദിച്ച് കഴിച്ചത് എന്ന് മമ്മൂട്ടി പറയുന്നു. ആലപ്പുഴയിലെ ചെത്തി കടപ്പുറത്തായിരുന്നു സിനിമയുടെ ഷൂട്ടിങ്. കടപ്പുറത്തെ ഏതോ ഒരു വീട്ടില്‍ നിന്ന് കൊണ്ടുവന്ന കുത്തരിച്ചോറും പുളിയിട്ടു വച്ച മീന്‍ കറിയും കഴിക്കുന്ന ഒരു രംഗമുണ്ട്. ആ മീന്‍ കറി ഓര്‍മിക്കുമ്പോള്‍ ഇപ്പോഴും നാവില്‍ വെള്ളമൂറും

 ലൊക്കേഷനില്‍ ബിരിയാണി വിളമ്പാന്‍ കാരണം ലാല്‍

ലൊക്കേഷനില്‍ ബിരിയാണി വിളമ്പാന്‍ കാരണം ലാല്‍

മമ്മൂട്ടി സിനിമകളുടെ ലൊക്കേഷനില്‍ ഒരു ദിവസം എല്ലാവര്‍ക്കും ഫ്രീയായി ബിരിയാണി കൊടുക്കുന്ന ഒരു രീതിയുണ്ട്. അതിന് കാരണം മോഹന്‍ലാല്‍ ആണെന്ന് മമ്മൂട്ടി പറയുന്നു.

എന്തായിരുന്നു സഭവം

എന്തായിരുന്നു സഭവം

ഫാസിലിന്റെ ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. പൊതിച്ചോറ് തിന്നാല്‍ കൊതിയായപ്പോള്‍ ഞാന്‍ സുലുവിനെ സോപ്പിട്ട് ഒരു പൊതിച്ചോറ് ലൊക്കേഷനിലെത്തിച്ചു. പൊതിച്ചോറ് കണ്ടപ്പോള്‍ ലാല്‍ അടുത്ത് കൂടി, അത് തട്ടിപ്പറിച്ചു. പിറ്റേന്ന് സുലു രണ്ട് പൊതി ചോറ് കൊടുത്തുവിട്ടു. അത് പിന്നെ നാലും അഞ്ചും പത്തും പതിനഞ്ചുമായി. പിന്നെ അതൊന്ന് പരിഷ്‌കരിച്ചാണ് ബിരിയാണിയായത്.

മമ്മുക്കയുടെ ഫോട്ടോസിനായി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X