ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തന്നത് മമ്മൂട്ടി: റഹ്മാന്‍
തന്റെ സിനിമാ ജീവിതത്തില്‍ പല ഘട്ടങ്ങളിലും തനിക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും തന്നത് മമ്മൂട്ടിയാണെന്ന് നടന്‍ റഹ്മാന്‍. ഇടയ്ക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് മമ്മൂട്ടിയോട് അഭിപ്രായം ചോദിക്കാറുമുണ്ടത്രെ.
രാജമാണിക്യത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ എനിക്കൊരു ആശങ്കയുണ്ടായിരുന്നു. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായിപ്പോകുമോ എന്നൊരു ടെന്‍ഷന്‍. ഇടയ്ക്ക് ആ റോള്‍ വേണ്ടെന്ന് വച്ചാലോ എന്നും ആലോചിച്ചു. ഇക്കാര്യം മമ്മൂക്കയോട് അവിടെവച്ചു തന്നെ പറഞ്ഞു. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈരമായി അഭിനയിക്കൂ എന്ന് മമ്മൂക്ക പറഞ്ഞു. അതു തന്നെ സംഭവിച്ചു- റഹ്മാന്‍ പറഞ്ഞു.

ആദ്യകാലങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് റഹ്മാന്‍. സത്യത്തില്‍ അത് സ്വാഭാവികമായി സംഭവിച്ചതാണെന്നാണ് റഹ്മാന്‍ പറയുന്നത്. ആദ്യകാലത്ത് ഞാന്‍ സെലക്ടീവ് ആയിരുന്നില്ല. ഓഫര്‍ വരുന്ന ചിത്രങ്ങളെല്ലാം അഭിനയിക്കും. മമ്മൂട്ടിക്കയ്‌ക്കൊപ്പമുള്ള കോമ്പിനേഷന്‍ ആദ്യ ചിത്രത്തില്‍ ഹിറ്റായതോടെ പിന്നീട് അത്തരം കഥാപാത്രങ്ങള്‍ ഒത്തിരി വരാന്‍ തുടങ്ങി.
അന്നു ഇന്നത്തെ ന്യൂ ജനറേഷന്‍ ആളുകളെ പോലെ എന്റെ പ്രായത്തിലുള്ള ആളുകളൊന്നും ഒരുപാട് സിനിമയില്‍ സജീവമായി ഉണ്ടായിരുന്നില്ല. അതിനാല്‍ ആ പ്രായത്തിലുള്ള ഒത്തിരി കഥാപാത്രങ്ങള്‍ എന്നെ തേടിയെത്തി. അങ്ങനെയാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഒരുപാട് ചിത്രങ്ങളില്‍ കോമ്പിനേഷന്‍ കഥാപാത്രങ്ങളായെത്തിയതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറയുന്നു.


Click it and Unblock the Notifications