ആദ്യം മോഹന്‍ലാലിന്റെ മകന്‍, പിന്നെ മമ്മൂട്ടിയുടെയും
നന്ദിനിയുടെയും വേണുവിന്റെയും പ്രിയപ്പെട്ട പുത്രന്‍, ആനന്ദ്. ആള് ആരാണെന്ന് രഞ്ജിത്ത് ശങ്കറിന്റെ 'വര്‍ഷം' കണ്ടവര്‍ക്കൊക്കെ പിടികിട്ടിക്കാണും. സിനിമയിലെന്നപോലെ ലൊക്കേഷനിലും മമ്മൂക്കയും ആശ ആന്റിയും തന്നെ സ്വന്തം മകനെ പോലെയാണ് സ്‌നേഹിച്ചതെന്നാണ് ആനന്ദിന്റെ വേഷത്തിലെത്തിയ പ്രജുല്‍ പ്രസാദ് പറയുന്നത്.
മോഹന്‍ലാലിന്റെ മകനായാണ് പ്രജുലിന്റെ അരങ്ങേറ്റം. ഇപ്പോള്‍ വര്‍ഷത്തില്‍ മമ്മൂട്ടിയുടെ മകനായി വിജയം നേടി നില്‍ക്കുന്ന പ്രജുല്‍ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍. തുടര്‍ന്ന് വായിക്കൂ.

ആശയുടെയും മമ്മൂട്ടിയുടെയും സ്വന്തം മകന്‍
സ്പിരിറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും കനിഹയുടെയും മകനായാണ് എന്റെ തുടക്കം.

ആശയുടെയും മമ്മൂട്ടിയുടെയും സ്വന്തം മകന്‍
ചിത്രത്തില്‍ ഡയലോഗുകളൊന്നും ഉണ്ടായിരുന്നില്ല. ചെവികേള്‍ക്കാത്ത, സംസാരിക്കാനാക്കാത്ത കുട്ടിയായിരുന്നു ഞാന്‍. യഥാര്‍ത്ഥ ജീവിതത്തിലും എനിക്ക് കേള്‍ക്കാനും സംസാരിക്കാനും കഴിയില്ലെന്ന് ചിലര്‍ വിശ്വസിച്ചിരുന്നു.

ആശയുടെയും മമ്മൂട്ടിയുടെയും സ്വന്തം മകന്‍
ഒരുപാട് ഡാന്‍സ് പരിപാടികളില്‍ പങ്കെടുക്കുന്നയാളാണ് പ്രജുല്‍. അങ്ങനെ ഒരു ഡാന്‍സ് പരിപാടിയിലെ പ്രകടനം കണ്ടിട്ട് സംവിധായകന്‍ രഞ്ജിത്തിന്റെ സഹോദരി നാരായണിയാണ് പ്രജുലിനെ സ്പരിറ്റിലേക്ക് റെക്കമന്റ് ചെയ്തത്.

ആശയുടെയും മമ്മൂട്ടിയുടെയും സ്വന്തം മകന്‍
ആദ്യത്തെ കുറച്ച് ദിവസം ഭയങ്കര പേടിയായിരുന്നു. പിന്നീട് മ്മൂക്ക വന്ന് സംസാരിക്കാന്‍ തുടങ്ങി. കംഫര്‍ട്ടബഌയി നിര്‍ത്തി. പിന്നെ അഭിനയിക്കാന്‍ പ്രയാസം തോന്നിയില്ല

ആശയുടെയും മമ്മൂട്ടിയുടെയും സ്വന്തം മകന്‍
എന്നെ സ്വന്തം മകനെ പോലെതന്നെയാണ് ആശ ആന്റിയും മമ്മൂക്കയും ശ്രദ്ധിച്ചത്.

ആശയുടെയും മമ്മൂട്ടിയുടെയും സ്വന്തം മകന്‍
സ്പരിറ്റിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പം പ്രജുല്‍

ആശയുടെയും മമ്മൂട്ടിയുടെയും സ്വന്തം മകന്‍
ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പ്രജുല്‍. കൊമേഴ്‌സാണ് വിഷയം. സ്‌കൂളും ടീച്ചേഴ്‌സും കൂട്ടുകാരുമൊക്കെ നല്ല പിന്തുണ നല്‍കുന്നുണ്ടെന്ന് പ്രജുല്‍ പറഞ്ഞു.


Click it and Unblock the Notifications











