twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ എല്ലാ തീരുമാനങ്ങളെയും മമ്മൂട്ടി വിമര്‍ശിക്കും: സിദ്ദിഖ്

    By Aswathi
    |

    ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് മറ്റൊരു ചിത്രം കൂടെ സംവിധാനം ചെയ്യുകയാണ്, ബാസ്‌ക്കര്‍ ദ റാസ്‌കല്‍. മമ്മൂട്ടിയ്‌ക്കൊപ്പം വീണ്ടും ജോലി ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സിദ്ദിഖ്.

    മമ്മൂട്ടി അല്പം കടുപ്പമുള്ള മനുഷ്യനാണെന്ന് എല്ലാവര്‍ക്കും ഒരു തെറ്റിദ്ധാരണ ഉണ്ടെന്ന് സിദ്ദിഖ് പറയുന്നു. ഒരു രംഗം അഭിനയിക്കുമ്പോള്‍ മമ്മൂട്ടി ചോദ്യത്തിന് മേലെ ചോദ്യം ചോദിയ്ക്കും. ഒരു സംവിധായകനെന്ന നിലയില്‍ തനിക്കത് വളരെ ഇഷ്ടമാണ്. എന്തെന്നാല്‍ അപ്പോഴാണ് അഭിനേതാക്കളും എത്രത്തോളം ആ സിനിമയില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാവുന്നത്- സിദ്ദിഖ് പറഞ്ഞു.

    siddique-mammootty

    മോഹന്‍ലാലിനൊപ്പം ജോലി ചെയ്യുമ്പോള്‍ കഥാ സന്ദര്‍ഭം മാത്രം പറഞ്ഞാല്‍ മതി. മറ്റെല്ലാം അദ്ദേഹത്തിന് അറിയാമായിരിക്കും. മമ്മൂട്ടിയാകുമ്പോള്‍ ഓരോ സീനിനെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അങ്ങനെ വരുമ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ചതിലും മുകളില്‍ ആ രംഗത്ത് അദ്ദേഹം തരും. രണ്ട് പേര്‍ക്കുമൊപ്പമുള്ള അനുഭവവും വ്യത്യസ്തമാണെന്നും രണ്ടു പേരും രണ്ട് തരത്തില്‍ വ്യത്യസ്തരാണെന്നും സിദ്ദിഖ് പറയുന്നു.

    ഒത്തിരി നടീ നടന്മാര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ മമ്മൂട്ടിയോട് മാത്രം ഒരു പ്രത്യേക അറ്റാച്ച്‌മെന്റ് തോന്നിയിട്ടുണ്ട്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതല്‍ അദ്ദേഹത്തെ അറിയാം. ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അദ്ദേഹം എന്നും വിമര്‍ശിയ്ക്കും. അത് സിനിമയായാലും വ്യക്തിപരമായ കാര്യങ്ങളായാലും. ഞാനിന്ന് സിനിമയില്‍ നല്ലനിലയില്‍ നില്‍ക്കാന്‍ കാരണവും ആ വിമര്‍ശനങ്ങളാണെന്ന് സിദ്ദിഖ് ചിരിച്ചുകൊണ്ട് പറയുന്നു.

    English summary
    In his films like Chronic Bachelor and Hitler, director Siddique might have cast Mammootty as a short tempered person. The actor is generally considered to be so off the screen as well. However, Siddique, who has cast Mammootty as the lead in his latest film Bhaskar the Rascal too, reveals that it is a misconception that Mammootty is a difficult person.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X