തുടര്‍ച്ചയായി ഹിറ്റുകളുണ്ടായെങ്കില്‍ അഹങ്കാരിയായേനെ, പാരജയപ്പെട്ടപ്പോള്‍ ധൈര്യം തന്നത് മമ്മൂക്ക

By Aswini

ആസിഫ് അലി ഇപ്പോള്‍ ഒരു നടന്‍ മാത്രമല്ല. നിര്‍മാതാവ് കൂടെയാണ്. ആദ്യമായി നിര്‍മിയ്ക്കുന്ന കൊഹിനൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ആസിഫ് അലിയ്‌ക്കൊപ്പം അജു വര്‍ഗീസും ഇന്ദ്രജിത്തും മുഖ്യവേഷത്തിലെത്തുന്ന ചിത്രം കിളി പോയി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിനയ് ഗോവിന്ദാണ് സംവിധാനം ചെയ്യുന്നത്.

തുടര്‍ച്ചയായ പരാജയങ്ങളെ കുറിച്ചോര്‍ത്ത് ഇപ്പോള്‍ ആസിഫ് അലി വിഷമിയ്ക്കുന്നില്ല. എന്തെന്നാല്‍ അതിനെ എങ്ങനെ നേരിടണം എന്ന ധൈര്യം തനിയ്ക്ക് മമ്മൂക്ക നല്‍കിയിട്ടുണ്ടെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.

ഒരു കാലത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ താന്‍ എന്നും അതുപോലെ മുന്നോട്ട് പോയിരുന്നെങ്കില്‍ ഒരു അഹങ്കാരിയായി മാറുമായിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ധൈര്യം നല്‍കിയത് മമ്മൂട്ടിയാണെന്നും ആസിഫ് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

തുടര്‍ച്ചയായി വിജയങ്ങള്‍

പാരജയപ്പെട്ടപ്പോള്‍ ധൈര്യം തന്നത് മമ്മൂക്ക

അപൂര്‍വ്വ രാഗങ്ങള്‍, കഥ തുടരുന്നു, ട്രാഫിക് തുടങ്ങിയ ഹിറ്റുകള്‍ തനിക്ക് തുടക്കം മുതലേ കിട്ടി. ഒരു പക്ഷെ ആ വിജയങ്ങളുടെ വഴിയേ തന്നെ പോയിരുന്നെങ്കില്‍ താനൊരു അഹങ്കാരിയായി മാറിയേനെ എന്നാണ് ആസിഫ് പറയുന്നത്.

പക്ഷെ പരാജയപ്പെട്ടപ്പോള്‍

പാരജയപ്പെട്ടപ്പോള്‍ ധൈര്യം തന്നത് മമ്മൂക്ക

എന്നാല്‍ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ എന്താണ് സിനിമയെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്രെ. പരാജയങ്ങളും അതില്‍ നിന്നുണ്ടായ വേദനകളും കരകയറാനുള്ള പരിശ്രമങ്ങളുമാണ് സിനിമ എന്തെന്ന് തന്നെ പഠിപ്പിച്ചതെന്ന് ആസിഫ് പറഞ്ഞു.

സിനിമ നിര്‍ത്തിയാലോ എന്നാലോചിച്ചു

പാരജയപ്പെട്ടപ്പോള്‍ ധൈര്യം തന്നത് മമ്മൂക്ക

സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍, ഒരു പോയിന്റില്‍ ഭയങ്കര നിരാശ തോന്നി. ഒരുപാട് പേര്‍ തള്ളിപ്പറഞ്ഞപ്പോള്‍ സിനിമ നിര്‍ത്തിയാലോ എന്നാലോചിച്ചത്രെ.

മമ്മൂട്ടി പറഞ്ഞത്

പാരജയപ്പെട്ടപ്പോള്‍ ധൈര്യം തന്നത് മമ്മൂക്ക

എനിക്കിനി വയ്യ, പണി പാളി തുടങ്ങിയെന്ന് മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം ആസിഫിനെ ചേര്‍ത്തു പിടിച്ച് ഇങ്ങനെ പറഞ്ഞു; 'ഇതിനൊക്കെ വിഷമിച്ചാല്‍ സിനിമയില്‍ എല്ലാവര്‍ക്കും അതിനേ നേരം കാണൂ. നിന്റെ കഴിവില്‍ ഞങ്ങള്‍ക്കെല്ലാം വിശ്വാസമുണ്ട്. ആത്മവിശ്വാസം കൈവിടാതിരിക്കൂ'

ആ ഉപദേശം

പാരജയപ്പെട്ടപ്പോള്‍ ധൈര്യം തന്നത് മമ്മൂക്ക

മമ്മൂട്ടിയുടെ ആ ഉപദേശം തനിയ്ക്ക് വലിയൊരു ആശ്വാസമായി എന്നാണ് ആസിഫ് അലി പറയുന്നത്.

ആസിഫും മമ്മൂട്ടിയും

പാരജയപ്പെട്ടപ്പോള്‍ ധൈര്യം തന്നത് മമ്മൂക്ക

ജവാന്‍ ഓഫ് വെള്ളിമലയില്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ആസിഫ് അലി ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X