»   » മമ്മുട്ടി ഇത്ര ചളിയാണോ??? മമ്മുട്ടിക്ക് മുന്നില്‍ സുല്ലിട്ട് ആര്‍ജെ മാത്തുക്കുട്ടി!!!

മമ്മുട്ടി ഇത്ര ചളിയാണോ??? മമ്മുട്ടിക്ക് മുന്നില്‍ സുല്ലിട്ട് ആര്‍ജെ മാത്തുക്കുട്ടി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മമ്മുട്ടി എന്ന അതി ഗൗരവക്കാരനായ വ്യക്തിയെ അല്ലെങ്കില്‍ നടനെയാണ് പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ അടുത്തറിഞ്ഞിട്ടുള്ളവര്‍ ഈ അഭിപ്രായം മാറ്റിപ്പറയും. മമ്മുട്ടിയുമായുള്ള അഭിമുഖങ്ങളില്‍ പോലും ആ ഗൗരവം കാണാം. ഗ്രേറ്റ് ഫാദറിലൂടെ സിനിമയിലെ റെക്കോര്‍ഡുകള്‍ തിരുത്തിയ മമ്മുട്ടി ഇവിടെ പലതും തിരുത്തുകയാണ്. 

ആര്‍ജെ മാത്തുക്കുട്ടിയ്‌ക്കൊപ്പമുള്ള മമ്മുട്ടിയുടെ അഭിമുഖത്തില്‍ പ്രേക്ഷക സങ്കല്‍പത്തില്‍ നിന്ന് വ്യത്യസ്തനായ മമ്മുട്ടിയെ കാണാം. മമ്മുട്ടിയുടെ ചില മറുപടിയ്ക്കും ചോദ്യങ്ങള്‍ക്കും മുന്നില്‍ കുഴങ്ങിപ്പോകുന്ന മാത്തുക്കുട്ടിയെ കാണാം. ഉരുളയ്ക്ക് ഉപ്പേരി പോലുള്ളവയാണ് മമ്മുട്ടിയുടെ മറുപടികള്‍. 

മാത്തുക്കുട്ടിയുടെ ആഗ്രഹം മമ്മുട്ടിയുടേയും

ചെമ്പില്‍ ജനിച്ച് മലയാളത്തിന്റെ തനിതങ്കമായി മാറിയ മമ്മുട്ടിയാണ് നമ്മോടൊപ്പം എന്ന് പറഞ്ഞാണ് മാത്തുക്കുട്ടി അഭിമുഖം ആരംഭിച്ചത്. ഉടന്‍ തന്നെ മമ്മുട്ടി തിരുത്തി. ഇനി മാത്തുക്കുട്ടിയാണ് എന്നോടൊപ്പം എന്നായിരുന്നു മമ്മുട്ടിയുടെ മറുപടി. വിട്ട് തരില്ലല്ലേ എന്ന ചോദിച്ചപ്പോള്‍ അത് മാത്തുക്കുട്ടിയുടെ ആഗ്രഹം ഇത് എന്റെ ആഗ്രഹം എന്നായിരുന്നു മമ്മുട്ടിയുടെ മറുപടി.

മാത്തുക്കുട്ടിയുടെ തള്ളും മമ്മുട്ടിയുടെ ഉന്തും

അഭിമുഖം ആരംഭിക്കുന്നത് മമ്മുട്ടിയെ വളരെയധികം പുകഴ്ത്തിക്കൊണ്ടാണ്. ചെമ്പില്‍ നിന്നും മലയാളത്തിന്റെ തങ്കം, തനി സ്വര്‍ണം എന്നൊക്കെയായിരുന്നു മാത്തുക്കുട്ടിയുടെ വിശേഷണങ്ങള്‍. സ്വര്‍ണത്തേക്കുറിച്ച് അധികം പറയരുത്, സ്വര്‍ണത്തിന് ഭയങ്കര വിലയാണെന്ന് പറഞ്ഞാണ് മമ്മുട്ടി ഈ ചോദ്യങ്ങളെ നേരിട്ടത്. മാത്തുക്കുട്ടിയുെ മറുപടിയേയും അതേ രീതിയില്‍ മമ്മുട്ടി മടക്കി. ഒടുവില്‍ സ്വര്‍ണം ഉപേക്ഷിച്ച് മാത്തുക്കുട്ടി ചോദ്യത്തിലേക്ക് കടന്നു.

ആദ്യമായി കിട്ടിയ പട്ടം

മമ്മുട്ടി നടന് മലയാള സിനിമയില്‍ ധാരാളം പട്ടങ്ങള്‍ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. അതില്‍ ആദ്യമായി കിട്ടിയ പട്ടത്തേക്കുറിച്ച് ചോദിച്ചപ്പോള്‍ പട്ടം താന്‍ ഉണ്ടാക്കുകയായിരുന്നെന്നായിരുന്നു മമ്മുട്ടിയുടെ മറുപടി. ന്യൂസ് പേപ്പര്‍ മുറിച്ച് രണ്ട് സൈഡിലും ഈര്‍ക്കില്‍ ഒട്ടിച്ച് നൂല് കെട്ടി, വാല് വെച്ച് പറപ്പിച്ചു എന്നായിരുന്നു മറുപടി. ചോദ്യം വിടാന്‍ ഉദ്ദേശമില്ലാത്ത മാത്തുക്കുട്ടി ഒടുക്കം മെഗാസ്റ്റാറിലെത്തി.

മമ്മുട്ടി മെഗാസ്റ്റാറാണോ

മെഗാസ്റ്റാര്‍ എന്നൊക്കെ ആദ്യമായി കേള്‍ക്കുന്നതാണ്. ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. അതെന്താ അങ്ങനെ പറയെണ്ട കാര്യം എന്ന് ചോദിച്ചിട്ടുണ്ട്. ആദ്യമായി മെഗാസ്റ്റാര്‍ എന്ന് അഭിസംബോധന ചെയ്യുന്നത് ഖലീജ് ടൈംസാണ്. 1987ല്‍ ഒരു ഗള്‍ഫ് ടൂറുമായി ബന്ധപ്പെട്ട് മമ്മുട്ടി ഗള്‍ഫില്‍ എത്തിയപ്പോഴായിരുന്നു ഈ വിശേഷണം. സൂപ്പര്‍ സ്റ്റാറൊക്കെ കഴിഞ്ഞ് പോയി. ഇത് അതിനും മുകളിലായി ഇട്ടതാണെന്നും ഇതുമായി ബന്ധപ്പെട്ട ആള്‍ പറഞ്ഞു.

അഭിമുഖം മമ്മുട്ടിയുടെ വീട്ടില്‍ വച്ച്

ടോക്ക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പ്രോഗ്രാം സാധാരണ ഒരു കഫേയില്‍ വച്ചായിരുന്നു ചിത്രീകരിക്കാറുള്ളത്. എന്നാല്‍ ഇക്കുറി അതില്‍ നിന്ന് വ്യത്യസ്തമായി മമ്മുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു അഭിമുഖം ചിത്രീകരിച്ചത്. തന്റെ വീടെന്ന നിലയില്‍ ഇവിടെ വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും മമ്മുട്ടി.

സ്വന്തമായി ഒരു ഡയലോഗ് പറഞ്ഞൂടെ കുട്ടി

മമ്മുട്ടിയുടെ വീട്ടില്‍ ഇരിക്കുമ്പോള്‍ തനിക്ക് തോന്നിയത് പറയട്ടെ എന്ന് മാത്തുക്കുട്ടി ചോദിച്ചപ്പോള്‍ തോന്നിയത് പറയരുത് ആളുകള്‍ കാണാനുള്ളതാണെന്നായിരുന്നു മമ്മുട്ടിയുടെ മറുപടി. എന്നിട്ടും മാത്തുക്കുട്ടി അത് പറഞ്ഞു. പെയ്യുന്ന മഴയ്ക്കും തഴുകുന്ന കാറ്റിനും സിനിമയുടെ മണമുള്ള വീട്. സ്വന്തമായി ഒരു ഡയലോഗ് പറഞ്ഞു കൂടെ കുട്ടി എന്നായിരുന്നു മാത്തുക്കുട്ടിയോട് മമ്മുട്ടിയുടെ ഉപദേശം.

മാത്തുക്കുട്ടിക്കും തിരിച്ചടി

രസകരമായി മാത്തുക്കുട്ടിയെ കൗണ്ടറടിച്ച് മമ്മുട്ടി മുന്നേറുമ്പോഴായിരുന്നു മാത്തുക്കുട്ടിയോടുള്ള മമ്മുട്ടിയുടെ പുതിയ കമന്റ്. 'മാത്തുക്കുട്ടി ഭയങ്കര തമാശക്കാരനാണല്ലേ... അങ്ങനെയാരു പറഞ്ഞിട്ടില്ലേ...' എന്നായിരുന്നു മമ്മുട്ടിയുടെ കമന്റ്. മമ്മുക്കയുമായ തട്ടിച്ച് നോക്കുമ്പോള്‍ ഇതൊക്കെ എന്ത്? എന്ന മറു ചോദ്യത്തില്‍ മാത്തുക്കുട്ടി തിരിച്ചടിച്ചു. 'ഒ എന്നെ താമശക്കാരനാക്കിയതാ...' എന്നായിരുന്നു മമ്മുട്ടിയുടെ മറുചോദ്യം.

ഗ്രേറ്റ് ഫാദറിലെ താടി

ഗ്രേറ്റ് ഫാദര്‍ തുടങ്ങുന്നതിന് മുമ്പേ മറ്റൊരു ചിത്രത്തിനായി മമ്മുട്ടി താടി വളര്‍ത്തിയിരുന്നു. ആ ചിത്രത്തിന് ശേഷം താടി ഉള്ള രൂപത്തിലാണ് ഗ്രേറ്റ് ഫാദറിന്റെ ചര്‍ച്ചയ്ക്ക് എത്തിയത്. താടി കണ്ടപ്പോള്‍ താടി നമുക്ക് കിട്ടുമോ എന്ന് സംവിധായകന്‍... ഇങ്ങനെ വേണോ എടുത്ത് തരണോ എന്ന് മമ്മുട്ടി. ഗ്രേറ്റ് ഫാദറിന്റെ ചര്‍ച്ച നടക്കുമ്പോള്‍ മറ്റൊരു ചിത്രത്തിനായി മമ്മുട്ടിക്ക് താടി ഉണ്ടായിരുന്നു അത് നിലനിര്‍ത്തുകയായിരുന്നു.

മുപ്പത് ദിവസത്തെ വളര്‍ച്ചയുള്ള താടി

30 ദിവസം കൊണ്ട് വളര്‍ന്ന താടി. ഗ്രേറ്റ് ഫാദറിലെ താടി 30 ദിവസം കൊണ്ട് വളര്‍ന്നതാണ്. ന്യൂഡല്‍ഹി എന്ന ചിത്രത്തില്‍ വെപ്പ് താടിയായിരുന്നു. 60 ദിവസത്തെ ഷൂട്ടിംഗ്. താടി ആവശ്യത്തിനനുസരിച്ച് ട്രിം ചെയ്ത് നിറുത്തുമായിരുന്നു. മുടി ഇടയ്ക്കിടെ വെട്ടുമായിരുന്നു.

കുടുംബങ്ങള്‍ മാസില്‍ പെടില്ലേ...

ഗ്രേറ്റ് ഫാദറിന്റെ ട്രെയിലറും ടീസര്‍ ഒക്കെ ഒരു മാസ് സിനിമയാണ് ഗ്രേറ്റ് ഫാദര്‍ എന്ന പ്രതീതി നല്‍കുന്നതായിരുന്നു. എന്നാല്‍ തിയറ്ററില്‍ എത്തിയപ്പോഴാണ് ഇതൊരു കുടുംബചിത്രമാണെന്ന് മനസിലാകുന്നതെന്നും മാത്തുക്കുട്ടി പറഞ്ഞപ്പോള്‍, 'കുടുംബം എന്താ മാസ് അല്ലേ... മാസ് എന്നാല്‍ കൂട്ടം എന്നാണ് അര്‍ത്ഥം'. എന്നു പറഞ്ഞ് മാത്തുക്കുട്ടിയെ മമ്മുട്ടി തിരുത്തി.

ഞാനെപ്പോഴു കുട്ടിയാണ്

കുട്ടികള്‍ക്കൊപ്പം അല്ലെങ്കില്‍ കുട്ടികളുടെ കഥ പറയുന്ന ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്പര്യമുള്ള ആളാണ് മമ്മുട്ടിയെന്ന് തോന്നിയിട്ടുണ്ടെന്ന് മാത്തുക്കുട്ടി പറഞ്ഞപ്പോള്‍ ഞാനെപ്പോഴും കുട്ടിയായിട്ടുള്ള ആളാണെന്നായിരുന്നു മമ്മുട്ടിയുടെ മറുപടി. പേരില്‍ തന്നെ കുട്ടിയുണ്ട്, മുഹമ്മദ് കുട്ടി മമ്മുട്ടി കൂട്ടിച്ചേര്‍ത്തു.

മാത്തുക്കുട്ടിയെ വട്ടം കറക്കി മമ്മുട്ടി

മാത്തുക്കുട്ടിയുടെ പല വാചകങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഒറ്റ വാക്കിലും മൂളലിലും മമ്മുട്ടി ഉത്തരം ഒതുക്കി. മാത്തുക്കുട്ടിയുടെ അടുത്ത ചോദ്യത്തിന് കാത്തിരുന്നു. ഒടുക്കം മാത്തുക്കുട്ടിക്ക് ചോദിക്കേണ്ടി വന്നു താനെന്താ ക്വസ്റ്റിയന്‍ ഫാക്ടറിനാണോ എന്ന്.

മമ്മുട്ടിയുമായുള്ള അഭിമുഖം അതിസാഹസികത

മമ്മുട്ടിയുമായുള്ള അഭിമുഖം അതിസാഹസികതയാണെന്ന് പറഞ്ഞ് കേട്ടിട്ടുള്ളതായി മാത്തുക്കുട്ടി മമ്മുട്ടിയോട് നേരിട്ട് പറഞ്ഞു. മമ്മുട്ടി ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിക്കൊണ്ടിരിക്കും. അടുത്തത് പോരട്ടെ പോരട്ടെ എന്ന് പറഞ്ഞുകൊണ്ടിരിക്കും. ഒടുവില്‍ ചോദ്യകര്‍ത്താവിന്റെ ചോദ്യം തീരുമ്പോള്‍ മമ്മുട്ടി തുടങ്ങുമെന്നും മാത്തുക്കുട്ടി. അത് മനപ്പൂര്‍വമല്ല. സൗഹൃദം കൊണ്ടാണ് സംഭാഷണം ഇങ്ങനെ പോകുന്നത്. കൊല്ലാന്‍ കത്തിയുമായി വന്നിരിക്കുന്നവന്റെ മുന്നില്‍ നിന്നും ഓടി രക്ഷപെടും.

മമ്മുട്ടിയോട് ചോദിക്കാന്‍ ഭയക്കുന്ന ചോദ്യം

മമ്മുട്ടിയോട് ഇപ്പോഴും പല ചോദ്യങ്ങളും ചോദിക്കാന്‍ ഭയക്കുന്ന ആളുകളുണ്ട്. വയസാണോ എന്ന് മമ്മുക്ക. അത് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. ലോകത്തെല്ലാര്‍ക്കും അറിയാമെന്ന് മമ്മുട്ടി. താല്പര്യമില്ലാത്ത ചോദ്യങ്ങളോട് ഉത്തരം പറയാന്‍ മടിയുണ്ട്. വെറുതേ ചിലര്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. പലതും പലതിനേക്കുറിച്ചുമുള്ള അഭിപ്രായങ്ങളാണ്. പരസ്യമായി പറയണ്ടാത്ത ഒത്തിരി അഭിപ്രായങ്ങളുണ്ടെന്നും മമ്മുക്ക.

ഇനി ഭാഷ വല്ലതും ബാക്കിയുണ്ടോ

കന്നടയും കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഭാഷകള്‍ മമ്മുട്ടി കൈകാര്യം ചെയ്ത കഴിഞ്ഞു. ഇനി ബാക്കി വല്ലതും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ മാത്തുക്കുട്ടിയും മാത്തുക്കുട്ടിയുടെ ഭാഷയും എന്നായിരുന്നു മറുപടി. മാത്തുക്കുട്ടിയെ ഒന്ന് കൈകാര്യം ചെയ്യണമെന്നും മമ്മുട്ടി.

പുത്തന്‍ പണത്തിലെ സുരാജ് വെഞ്ഞാറമ്മൂട്

രാജമാണിക്യത്തില്‍ മമ്മുട്ടിയെ തിരുവനന്തുരം ശൈലി പഠിപ്പിച്ചത് സുരാജ് വെഞ്ഞാറമ്മൂട് ആയിരുന്നു. പുത്തന്‍ പണത്തില്‍ കാസര്‍ഗോഡ് ശൈലി പറയുന്ന മമ്മുട്ടിക്ക് ഭാഷാപരമായ സഹായം നല്‍കിയത് ടേക്ക് ഓഫിന്റെ തിരക്കഥാകൃത്തിലൊരാളും ചെറുകഥാകൃത്തുമായ ഷാജികുമാറായിരുന്നു.

ട്രോളര്‍മാര്‍ക്ക് ചാകര

രസകരമായ സംഭഷങ്ങള്‍ നിറഞ്ഞ അഭിമുഖം ട്രോളര്‍മാര്‍ക്ക് ചാകരയായിരുന്നു. മാത്തുക്കുട്ടിയുടെ ചോദ്യങ്ങള്‍ക്ക് മമ്മുട്ടി നല്‍കിയ മറുപടിയും ട്രോളര്‍മാര്‍ ആഘോഷമാക്കി. മമ്മുട്ടിയുടെ മറുപടികള്‍ ചളികള്‍ എന്ന നിലയിലാണ് ട്രോളര്‍മാര്‍ പ്രചരിപ്പിച്ചത്.

English summary
Mammootty's friendly talk with RJ Mathukkutty in Talk time with Mathukkutty. It was about Mammootty's new releases.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam