മമ്മൂട്ടി മലയാളത്തിലെ അമിതാഭ് ബച്ചന്‍

By Aswathi

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ചാ ദിന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുകയാണ് പഞ്ചാബിക്കാരിയായ മാന്‍സി ശര്‍മ. പതിനഞ്ച് ദിവസത്തെ കേരളത്തിലെ ഷൂട്ടിങിന് ശേഷം നടി തിരിച്ച് മുംബൈയിലേക്ക് മടങ്ങി. ആദ്യമായാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വന്നതെന്നും ഇപ്പോള്‍ കേരളത്തെ വലിയ ഇഷ്ടമാണെന്നും മാന്‍സി പറയുന്നു. വന്ന സമയത്ത് മുംബൈയി വല്ലാതെ മിസ് ചെയ്തിരുന്നുവത്രെ.

നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് താമസം മാറുന്ന ദമ്പതികളെ കുറിച്ചുള്ള കഥയാണ് അച്ചാ ദിന്‍. ഒരു ഝാര്‍കണ്ഡ് കാരിയായിട്ടാണ് മാന്‍സി എത്തുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷമാണ്.

acha-din

എനിക്കൊത്തിരി സൗത്ത് ഇന്ത്യന്‍ കൂട്ടുകാരുണ്ട്. അവര്‍വഴി ഞാന്‍ മമ്മൂട്ടി എന്ന നടനെ കുറിച്ച് കേട്ടിട്ടുണ്ട്. മലയാളത്തിലെ അമിതാഭ് ബച്ചന്‍ എന്നാണ് കേട്ടത്. അദ്ദേഹത്തിന്റെ നായികയായിട്ടാണ് അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു- മാന്‍സി പറഞ്ഞു.

കേരളത്തില്‍ തനിക്കൊരു ഗൃഹാതുരത്വം നല്‍കിയതിന് മമ്മൂട്ടിയ്ക്കും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും നടി നന്ദി പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഒരുപാട് ആളുകള്‍ ഞങ്ങക്ക് ചുറ്റും ഉണ്ടായിരുന്നു.

mansi-sharma-mammootty

അവര്‍ക്ക് കാണേണ്ടത് മെഗാസ്റ്റാര്‍ മമ്മൂട്ടിയെയായിരുന്നു. ആള്‍ക്കാര്‍ തടിച്ചുകൂടിയപ്പോള്‍ എനിക്ക് പേടിയായി. മമ്മൂട്ടിയാണ് ഓരോന്ന് പറഞ്ഞ് പേടി മാറ്റിയത്. ഒരു കുട്ടിയെ പോലെയാണ് മമ്മൂട്ടി തന്നെ ട്രീറ്റ് ചെയ്തതെന്നും മാന്‍സി ശര്‍മ പറഞ്ഞു. അവധി ആഘോഷിക്കാന്‍ ഇനിയും കേരളത്തിലേക്ക് വരണം എന്ന തീരുമാനത്തോടെയാണ് മാന്‍സി മടങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X