twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയ്ക്ക് വേണ്ടി കൈയും കാലും തല്ലിയൊടിക്കാന്‍ തയ്യാറായിരുന്നെന്ന് മമ്മൂക്ക...

    |

    മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. കളക്ഷനില്‍ സിനിമ വലിയ ഉയരങ്ങളിലേക്ക് എത്തികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തുന്ന മമ്മൂക്കയ്ക്ക് അഹങ്കാരി, തലക്കനമുള്ളവന്‍ എന്നിങ്ങനെ വിളിപ്പേര് വേറെയുമുണ്ട്.

    മുകളില്‍ പറഞ്ഞിരിക്കുന്ന മമ്മൂക്കയെ കുറിച്ചുള്ള വിശേഷണങ്ങളില്ലൊന്നും ഒരു കഴമ്പുമില്ലെന്ന് മമ്മൂട്ടി തന്നെ തെളിയിച്ചിരിക്കുകയാണ്. മഴവില്‍ മനോരമയില്‍ ആര്യ അവതരിപ്പിക്കുന്ന പരിപാടിയാണ് നക്ഷത്രത്തിളക്കം. അടുത്തിടെ പരിപാടിയില്‍ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. ആര്യയുടെ വ്യത്യസ്ത ചോദ്യങ്ങള്‍ക്കുള്ള മമ്മൂട്ടിയുടെ രസകരമായ മറുപടികളാണ് ഇപ്പോള്‍ വൈറലാവുന്നത്.

     മമ്മൂക്കയെ പേടിയാണ്...

    മമ്മൂക്കയെ പേടിയാണ്...

    സിനിമയില്‍ പുതിയ മുഖങ്ങളായി എത്തുന്നവര്‍ക്ക് മമ്മൂക്കയെ പേടിയാണല്ലോ എന്ന ആര്യയുടെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു. നമ്മളെ പാമ്പ് പിടിക്കും പുലി പിടിക്കും, സിംഹം വന്ന് തിന്നും എന്നിങ്ങനെ പറയുന്നത് എന്താണെന്ന് അറിയാമോ. ഈ സിംഹത്തിനും പാമ്പിനും ഓക്കെയാണ് പേടി മനുഷ്യനെയാണ്. അത് കൊണ്ടാണ് അവ നമ്മുടെ നേര്‍ക്ക് ചീറ്റുന്നത്. അവര്‍ക്കും പേടിയാണ്. എന്നെയും അങ്ങനെ കണ്ടാല്‍ മതിയെന്നാണ് മമ്മൂട്ടി പറയുന്നത്.

    കംഫര്‍ട്ട് ഫീല്‍

    കംഫര്‍ട്ട് ഫീല്‍

    കംഫര്‍ട്ട് ആയി ഫീല്‍ ചെയ്യിപ്പിക്കുന്നതല്ല. അങ്ങനെ ആവുന്നതാണ്. നമ്മുടെ കൂടെ അഭിനയിക്കുന്നവരും സെറ്റിലുള്ള ടെക്‌നീഷ്യനും പ്രൊഡ്യൂസഴേസും എല്ലാവരും ഒരു കുടുംബമാണെന്നാണ് മമ്മൂട്ടി പറയുന്നത്.

    സിനിമയിലെത്തിയതിനെ കുറിച്ച്

    സിനിമയിലെത്തിയതിനെ കുറിച്ച്

    സിനിമയില്‍ വരുന്ന കാലത്ത് വില്ലന്റെ കൂടെ നിന്ന് യെസ് ബോസ് എന്ന് പറയുന്ന റോള്‍ മാത്രം ഉണ്ടാവുമെന്ന് മാത്രമേ കരുതിയിരുന്നുള്ളു. അതിനപ്പുറം ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. ബാക്കിയെല്ലാം ഭാഗ്യമാണെന്നാണ് മമ്മൂട്ടി പറയുന്നത്. ആ ഭാഗ്യം പെട്ടന്നൊരു ദിവസം കേറി വന്നതല്ല. സിനിമയ്ക്ക് വേണ്ടി കൈയും കാലും തല്ലിയൊടിക്കാന്‍ വരെ ഞാന്‍ തയ്യാറാണ്. സിനിമ അത്രയധികം പാഷനായിരുന്നു. എന്നെ സിനിമയില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കില്‍ സിനിമയ്ക്ക് തീ പിടിക്കും. അത്രത്തോളം സിനിമ ഇഷ്ടമായിരുന്നു എന്നും മമ്മൂട്ടി പറയുന്നു.

    തലത്തെറിച്ച് പോയേനെ..

    തലത്തെറിച്ച് പോയേനെ..

    സിനിമയെ പറ്റി അറിയുന്നതും കേള്‍ക്കുന്നതിനും പഠിക്കുന്നതിനും ഒരു തുണ്ട് കടലാസ് കിട്ടിയാലും വായിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രസിദ്ധീകരണങ്ങള്‍ എല്ലാം വായിച്ചിരുന്നു. പ്രാധാന്യമില്ലാത്ത റോള് ചെയ്യുന്ന നടനെയും ഒട്ടും ഓടത്ത സിനിമയും ആരും കേട്ടിട്ടില്ലാത്ത പാട്ടും ഒക്കെ അറിയാമായിരുന്നു. 24 മണിക്കൂറും സിനിമ ഭക്ഷിച്ചു കൊണ്ടിരുന്ന ആളായിരുന്നു ഞാന്‍. സിനിമ വന്നില്ലായിരുന്നെങ്കില്‍ വേറെ എന്തെങ്കിലും ആയി തലതെറിച്ച് പോയേനെ എന്നും മമ്മൂക്ക പറയുന്നു.

    പ്രായം

    പ്രായം

    എന്റെ ഇനീഷ്യല്‍ പോലെയാണ് എന്റെ പ്രായം. എത്രയോ ആളുകള്‍ പേരെഴുതുമ്പോള്‍ വയസ് ചേര്‍ക്കാറില്ല. എന്നെ പറ്റി എഴുതുമ്പോള്‍ എന്റെ വയസ് കൂടി ചേര്‍ത്താണ് എഴുതുന്നത്. 66 ഇയര്‍ ഓള്‍ഡ് ആക്ടര്‍ എന്നാണ് ഇപ്പോള്‍ എഴുതുന്നത്. ഇതിലും കുറഞ്ഞ പ്രായത്തില്‍ ഞാനിരുന്നപ്പോള്‍ ആ പ്രായം എഴുതുമായിരുന്നു. ആളുകള്‍ക്ക് പൊതുവേ എന്റെ പ്രായത്തോട് വലിയ താല്‍പര്യമാണ്. അത് എന്നെ ഓര്‍മ്മിപ്പിക്കാനാണോ അവര്‍ക്ക് ഓര്‍ക്കാനാണോ എന്ന് എനിക്ക് അറിയില്ലെന്നും മമ്മൂട്ടി പറയുന്നു.

    English summary
    Mammootty's latest interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X