മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

By Aswini

ആദ്യത്തെ ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പം, അത് റിലീസ് ആകുന്നതിന് മുമ്പേ മറ്റൊരു മമ്മൂട്ടി ചിത്രം കൂടെ. ഒരു തുടക്കക്കാരി എന്ന നിലയില്‍ ജുവല്‍ മേരിയ്ക്ക് കിട്ടിയ ഭാഗ്യം മറ്റൊരു നടിക്കും മലയാളത്തില്‍ കിട്ടികാണില്ല.

പത്തേമാരിയ്ക്ക് ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രവും പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ജുവല്‍. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയാനുഭവത്തെ കുറിച്ചും ഉട്ടോപ്യയിലെ രാജാവിനെ കുറിച്ചും ജുവല്‍ ടൈംസ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു. വായിക്കൂ...

ഡയലോഗ് മറന്നു പോയ നിമിഷം

മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി, നെടുമുടി വേണു, കൊല്ലൂര്‍ മാഷ്, ശ്രീകുമാര്‍ തുടങ്ങിയവരാണ് ക്യാമറയ്ക്ക് മുന്നില്‍. ക്യാമറയ്ക്ക് പിന്നിലും പ്രഗത്ഭര്‍. കുറച്ച് നീളമുള്ള ഡയലോഗുള്ള ഒരു രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെയൊക്കെ എക്‌സപ്രഷന്‍ കണ്ടതും എന്നോട് ഡയലോഗ് മറന്നുപോയി. മോഡുലേഷനെല്ലാം തെറ്റി

മമ്മൂട്ടി മുരിങ്ങാക്കോല്‍ കൊണ്ട് അടിച്ചു

മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

പച്ചക്കറി സാധനങ്ങള്‍ക്ക് നടുവില്‍ നിന്നാണ് രംഗം ചിത്രീകരിക്കുന്നത്. ഡയലോഗ് പറയാന്‍ മറന്നതോടെ മമ്മൂട്ടി അതില്‍ നിന്നൊരു മുരിങ്ങാക്കോല്‍ എടുത്തെന്നെ അടിച്ചു. അടുത്ത പ്രാവശ്യവും നന്നാക്കിയില്ലെങ്കില്‍, ഞാന്‍ വേറെ നായികയെ നോക്കുമെന്നും മമ്മൂട്ടി പറഞ്ഞു. ഒടുവില്‍ എങ്ങനെയൊക്കെയോ ആ രംഗം ശരിയാക്കി.

സോറി പറഞ്ഞു

മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

ഷൂട്ടിങ് എല്ലാം അവസാനിച്ച ദിവസം, എല്ലാവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയതിന് ഞാന്‍ കമല്‍ സാറിനോട് സോറി പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ അഴകിയ രാവണനിലെ ഒരു ഡയലോഗാണ് അപ്പോള്‍ ഓര്‍മ വന്നത്. 'തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിയും ഞാന്‍ പെറുക്കിയെടുക്കും' എന്ന ഇന്നസെന്റ് ചേട്ടന്റെ ഡയലോഗ്

മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

മമ്മൂട്ടിയോട് സോറി പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ; റീടേക്ക് എടുക്കുന്നതിലൊന്നും എനിക്കൊരു പ്രശ്‌നവുമില്ല. ഇതൊക്കെ എല്ലാവര്‍ക്കും സംഭവിക്കുന്ന സാധാരണ കാര്യങ്ങളാണ്. അതൊന്നും ഓര്‍ത്ത് വിഷമിക്കേണ്ടതില്ല' എന്നാലും എല്ലാവരെയും ബുദ്ധിമുട്ടിച്ചു എന്ന വിഷമം എനിക്കുണ്ടായിരുന്നു

സെക്രട്ടറിയേറ്റിന് മുന്നില്‍

മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ വച്ചൊക്കെ ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. ഇങ്ങനെയൊരു അവസരം എനിക്കാദ്യമായി ലഭിയ്ക്കുന്നതാണ്. മമ്മൂട്ടിയും ആ രംഗത്ത് അഭിനയിക്കുന്നത് കൊണ്ട് സെക്രട്ടറിയേറ്റിന് മുമ്പില്‍ വലിയ ജനക്കൂട്ടും തടിച്ചുകൂടി.

നളിനിയും ഉമയും

മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

പത്തേമാരിയിലെ നളിനിയും ഉട്ടോപ്യയിലെ ഉമയും തീര്‍ത്തും വ്യത്യസ്തരായ കഥാപാത്രങ്ങളാണ്. 1980 കളില്‍ ജീവിച്ച ഒരു സ്ത്രീയാണ് നളിനി. എല്ലാം തന്നില്‍ തന്നെ ഒളിക്കുന്ന സാധാരണക്കാരിയായ വീട്ടമ്മ. ഉമയാകട്ടെ എന്തിനോടും പ്രതികരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയാണ്. ഈ ജനറേഷന്റെ പ്രതിനിധി

എല്ലാം കമല്‍ സാറിന്റെ ക്രഡിറ്റ്

മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

സ്‌ക്രീനില്‍ എനിക്കെത്രത്തോളം എനര്‍ജി വന്നോ, അതത്രയും കമല്‍ സാറിന്റെ ക്രഡിറ്റാണ്. ഷൂട്ടിങ് തുടങ്ങി പാക്കപ്പ് ആകുന്നതുവരെ എന്തിലും കമല്‍ സാറിന്റെ കൈകളുണ്ടായിരുന്നു.

മമ്മൂട്ടിയില്‍ നിന്ന് പഠിച്ചു

മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

ശരിക്കും മമ്മൂട്ടിയൊരു മാജിക് ആണ്. ഒരു സീനില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമുക്കൊന്നും തോന്നില്ല. അത് മോണിറ്ററില്‍ കാണുമ്പോഴാണ് അതിലെ മാന്ത്രികം നമ്മളറിയുന്നത്. എങ്ങനെ ഇങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്; 'നമ്മള്‍ എന്തോ സങ്കീര്‍ണമായത് ചെയ്യാന്‍ പോകുകയാണെന്നൊന്നും കരുതേണ്ടതില്ല. ചെയ്യാന്‍ പോകുന്നതെന്താണെന്ന് മനസ്സിലാക്കുക. എന്നിട്ടതിനോട് താനെങ്ങനെ പ്രതികരിക്കുമോ അതുപോലെ പ്രതികരിക്കുക. അതാണ് അഭിനയത്തിലെ യാഥാര്‍ത്ഥിത്വം' ഞാന്‍ ഒരു സ്‌കൂളിനും പോയി അഭിനയം പഠിച്ചിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുടെ ആ വാക്കുകള്‍ അഭിനയത്തോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറ്റി.

വിവാഹശേഷമുള്ള ആദ്യത്തെ ഓണം?

മമ്മൂട്ടി എന്നെ അടിച്ചു, നന്നായി അഭിനയിച്ചില്ലെങ്കില്‍ നായികയെ മാറ്റുമെന്ന് പറഞ്ഞു: ജുവല്‍

എനിക്കും ഭര്‍ത്താവ് ജിന്‍സണും വിവാഹം കഴിഞ്ഞ് ട്രിപ്പ് പോകാനും മറ്റുമൊന്നും അധികം സമയം കിട്ടിയിട്ടില്ല. കിട്ടുന്ന സമയം ഞങ്ങള്‍ അടിപൊളിയാക്കും. ഇത്തവണത്തെ ഓണത്തിന് ഞങ്ങള്‍ രണ്ട് പേരുടെയും വീട്ടുകാരുടെ അടുത്ത് പോകും. അവര്‍ക്കൊപ്പമാണ് ഓണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X