For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയ്ക്ക് വന്ന അതേ അസുഖം തന്നെ മകള്‍ക്കും? മംമ്തയുടെ രോഗത്തിന് പിന്നിലെ കാരണം ഇതോ?

  |

  അഭിനയവും ആലാപനവുമൊക്കെയായി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മംമ്ത മോഹന്‍ദാസ്. മലയാളത്തിന് മാത്രമല്ല തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ് ഈ താരം. നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചുകഴിഞ്ഞതാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ഗ്ലാമറസ് വേഷങ്ങളും നാടന്‍ കഥാപാത്രവുമൊക്കെ ഏറ്റെടുക്കാന്‍ ഈ താരം വിമുഖത കാണിക്കാറില്ല. ഏറ്റെടുത്ത കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കി അവതരിപ്പിക്കാറുമുണ്ട്.

  മമ്മൂട്ടി മാത്രമല്ല പൃഥ്വിയും മിന്നിച്ചു! അബ്രഹാമിന് പിന്നാലെ കൂടെയും റെക്കോര്‍ഡുകള്‍ വാരി!

  സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൃത്യമായ നിലപാടുകളുള്ള വ്യക്തിയാണ് താനെന്ന് മംമ്ത തെളിയിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി താരം സ്വീകരിച്ച നിലപാടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം മറികടന്ന് താരം ഇപ്പോഴും സിനിമയില്‍ സജീവമായി തുടരുന്നുണ്ട്. അപ്രതീക്ഷിതമായി വില്ലനായെത്തിയ അസുഖത്തെക്കുറിച്ചും ചികിത്സക്കിടയിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറയാറുണ്ട്. ക്യാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തി നേടി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുന്നതിനിടയിലായിരുന്നു വീണ്ടും അസുഖം വരുന്നുവെന്നറിഞ്ഞത്. കൃത്യമായ ചികിത്സയ്ക്കായി താരം വിദേശത്തേക്ക് പോയിരുന്നു. ഇടവേളയ്ക്ക് ശേഷം തിരികെയെത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് ആ നാളുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഈ തുറന്നുപറച്ചില്‍. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടി മാത്രമല്ല പൃഥ്വിയും മിന്നിച്ചു! അബ്രഹാമിന് പിന്നാലെ കൂടെയും റെക്കോര്‍ഡുകള്‍ വാരി!

   മംമ്തയുടെ അസുഖം

  മംമ്തയുടെ അസുഖം

  സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും വളരെ ബോള്‍ഡാണ് മംമ്തയെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. താരം സ്വീകരിക്കുന്ന കഥാപാത്രങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ വിലയിരുത്തല്‍. എന്നാല്‍ ബോള്‍ഡ് നെസ്സിനോടൊപ്പം തന്നെ വേദനിക്കുന്ന ഒരു മുഖവും തനിക്കുണ്ടെന്നും അത് താനൊരിക്കലും പുറമേ കാണിക്കാറില്ലെന്നും താരം വ്യക്തമാക്കുന്നു. കാന്‍സര്‍ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞതിനും ചികിത്സയ്ക്കിടയിലെ വിവരങ്ങള്‍ പങ്കുവെച്ചപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

  കൂടപ്പിറപ്പുകളില്ലാത്തതിന്റെ സങ്കടം

  കൂടപ്പിറപ്പുകളില്ലാത്തതിന്റെ സങ്കടം

  ഒറ്റക്കുട്ടിയാണ് താന്‍. ജീവിതത്തില്‍ കൂടപ്പിറപ്പുകളില്ലാത്ത വിഷമം തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും സഹോദരനോ സഹദോരിയോ ഉണ്ടായിരുന്നുവെങ്കില്‍ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അവരും കൂടി കൂടെയുണ്ടാവില്ലേയെന്നുമാണ് താന്‍ ചിന്തിക്കാറുള്ളതെന്നും താരം പറയുന്നു. ചേട്ടനോ ചേച്ചിയോ ഉണ്ടായിരുന്നുവെങ്കില്‍ തനിക്ക് കുറച്ച് തളര്‍ച്ച പ്രകടിപ്പിക്കാമായിരുന്നു. വിഷമം വരുമ്പോള്‍ വണ്ടിയെടുത്ത് ലോങ് ഡ്രൈവിന് പോകാറുണ്ട്. അമ്മ ഗംഗ തന്റെ അടുത്ത സുഹൃത്താണെന്നും അമ്മയ്‌ക്കൊപ്പമാണ് യാത്രകള്‍ പോവാറുള്ളതെന്നും താരം പറയുന്നു.

  അമ്മയുടെ അസുഖം

  അമ്മയുടെ അസുഖം

  ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വേദനകളെയും അതിജീവിച്ചതാണ് അമ്മ. വിദേശത്തായിരുന്നപ്പോള്‍ അമ്മയ്ക്ക് അവിടെ വെച്ച് മെനിഞ്ചേറ്റിസ് കുത്തിവെപ്പ് എടുത്തിരുന്നു. നാട്ടിലെ പരിശോധനയ്ക്കിടയിലായിരുന്നു ഗര്‍ഭിണിയായിരുന്നുവെന്നറിഞ്ഞത്. അത് കൂടാതെ വേറെ രണ്ട് തവണയും അമ്മയ്ക്ക് ഗര്‍ഭം അലസിയിട്ടുണ്ട്. ഗര്‍ഭപാത്രത്തിനടുത്ത് കണ്ട മുഴയായിരുന്നു പിന്നീട് വന്നത്.

  വൈത്തീശ്വരന്‍ കോവിലിലെ പ്രവചനം

  വൈത്തീശ്വരന്‍ കോവിലിലെ പ്രവചനം

  താന്‍ കുട്ടിയായിരുന്നപ്പോഴായിരുന്നു ഈ സംഭവം. അസുഖവുമായി കഴിയുന്നതിനിടയിലാണ് കുംഭകോണത്തെ വൈത്തീശ്വരന്‍ കോവിലിനെക്കുറിച്ചും അവിടെ നാഡീജ്യോതിഷം നോക്കിയാല്‍ ജന്മരഹസ്യം അറിയുമെന്നും ഒരു ബന്ധു പറഞ്ഞത്. ആദ്യം വിസ്വാസമുണ്ടായിരുന്നില്ലെങ്കിലും കൈരേഖ അയച്ചുകൊടുക്കുകയായിരുന്നു. 3 കാസറ്റുകളിലായാണ് പ്രവചനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയച്ച് തന്നത്.

  അസുഖം മാറും

  അസുഖം മാറും

  കാസറ്റിലെ ആദ്യഭാഗത്തില്‍ മുന്‍ജന്മത്തെക്കുറിച്ചും രണ്ടാം ഭാഗത്തില്‍ ഇപ്പോഴത്തെ കാര്യങ്ങളെക്കുറിച്ചുമായിരുന്നു പറഞ്ഞിരുന്നത്. അന്നുവരെയുള്ള ജീവിതം മുന്നില്‍ക്കാണുന്നത് പോലെയുള്ള കാര്യമായിരുന്നു രണ്ടാം ഭാഗത്തിലുണ്ടായിരുന്നത്. ഗര്‍ഭം അലസിയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അതില്‍ വിശദീകരിച്ചിരുന്നു. ആധുനിക ചികിത്സയിലൂടെ രോഗം മാറുമെന്നും ആ പ്രവചനത്തിലുണ്ടായിരുന്നു.

  മകള്‍ക്കും ഇതേ അസുഖം

  മകള്‍ക്കും ഇതേ അസുഖം

  മകളെക്കുറിച്ച് പറയുന്ന ഭാഗത്താണ് ഇതേ പേരിലുള്ള അസുഖം വരാനുള്ള സാധ്യതയെക്കുറിച്ച് പറഞ്ഞത്. ഇത് കേട്ടതോടെയാണ് അമ്മ കരയാന്‍ തുടങ്ങിയത്. ബന്ധുക്കളുടെ ആശ്വസിപ്പിക്കലിനൊടുവിലാണ് ബാക്കി കേട്ടത്. പഠിക്കുന്ന മേഖലയില്‍ നിന്നും മാറി മറ്റൊരു രംഗത്തായിരിക്കും മകള്‍ ശോഭിക്കുകയെന്ന് അതില്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് തന്‍രെ കാര്യത്തില്‍ സംഭവിച്ചത്. പുതിയ ചിത്രത്തിലേക്ക് സംവിധായകന്‍ ഹരിഹരന്‍ നായികയെ തേടുന്നുണ്ടെന്നറിഞ്ഞ് ശ്രീദേവി ഉണ്ണിയായിരുന്നു താരത്തെക്കുറിച്ച് പറഞ്ഞത്. പിന്നീട് ഓഡീഷന്‍ നടത്തി താരത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

  English summary
  Mamtha Mohandas about her health.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X