»   » ദുല്‍ഖറില്‍ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം; ബാലന്‍ചേട്ടന്‍ പറയുന്നു

ദുല്‍ഖറില്‍ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം; ബാലന്‍ചേട്ടന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖറിനൊപ്പം കമ്മട്ടിപാടത്ത് കൈയ്യടി നേടുന്ന രണ്ട് 'സൂപ്പര്‍'താരങ്ങള്‍ കൂടെയുണ്ട്. ഗംഗയും ബാലന്‍ചേട്ടനും. ഗംഗയായി എത്തിയ വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിയ്ക്കും ഇതെന്ന് ഇതിനോടകം വിധി എഴുതിക്കഴിഞ്ഞു. 'ഞാനാടാ, ബാലനാടാ' എന്ന പറഞ്ഞുകൊണ്ട് എത്തുന്ന ബാലന്‍ ചേട്ടന്റെ (മണികണ്ഠന്‍) ആദ്യ ചിത്രമാണ് കമ്മട്ടിപാടം.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന രസകരമായ അനുഭവങ്ങളും, സിനിമാഭിനയത്തില്‍ താന്‍ എത്തിയതിനെ കുറിച്ചുമൊക്കെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണികണ്ഠന്‍ സംസാരിക്കുകയുണ്ടായി. ദുല്‍ഖറുമായുള്ള അനുഭവം നടന്‍ പങ്കുവച്ചു, വായിക്കൂ...

ദുല്‍ഖറില്‍ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം; ബാലന്‍ചേട്ടന്‍ പറയുന്നു

പേടിയൊന്നുമുണ്ടായില്ല. ദുല്‍ഖറിന്റെയും എന്നേക്കാള്‍ പ്രായത്തില്‍ മൂത്ത വിനായകന്റെയും ചേട്ടനായിട്ടാണ് അഭിനയിക്കുന്നത്. അവരെ എടാ, പോടാ എന്നൊക്കെ വിളിക്കണം. അപ്പോഴൊന്നും പേടിയോ കോംപ്ലക്‌സോ ഒന്നും തോന്നിയില്ല. ഞാനല്ല ബാലന്‍ചേട്ടനാണ് എന്നൊരു ഫീലിലേക്ക് വന്നു അത് ചെയ്യുമ്പോള്‍

ദുല്‍ഖറില്‍ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം; ബാലന്‍ചേട്ടന്‍ പറയുന്നു

ഷൂട്ട് കഴിഞ്ഞാല്‍ പരസ്പരബഹുമാനത്തോടെയാണ് കണ്ടിരുന്നത്. ഒരു നാടകം ചെയ്ത സുഖമുണ്ടായിരുന്നു. സാധാരണ സിനിമ ചെയ്താല്‍ നാടകം ചെയ്ത സുഖം കിട്ടില്ല.

ദുല്‍ഖറില്‍ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം; ബാലന്‍ചേട്ടന്‍ പറയുന്നു

'ബാലന്‍ ചേട്ടാ' എന്നുവിളിച്ചാണ് ദുല്‍ഖര്‍ ആദ്യം പരിചയപ്പെടുന്നത് തന്നെ. വണ്ടിയില്‍ പോകുമ്പോഴൊക്കെ തമാശയും കാര്യങ്ങളുമൊക്കെ പറയും. എന്റെ പേഴ്‌സണല്‍ കാര്യങ്ങള്‍ ചോദിക്കും.

ദുല്‍ഖറില്‍ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം; ബാലന്‍ചേട്ടന്‍ പറയുന്നു

ഫേസ്ബുക്കില്‍ ഇപ്പോള്‍ ദുല്‍ഖര്‍ സര്‍ എന്നെ ഫ്രണ്ടാക്കിയിട്ടുണ്ട്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു അനുഭവം, ദുല്‍ഖര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പേജില്‍ നമ്മളെപ്പറ്റി പറഞ്ഞ നല്ല വാക്കുകളാണ്. അതുമുതലാണ് നാട്ടുകാര്‍ എന്നെ ശ്രദ്ധിച്ചുതുടങ്ങിയത്. അതുവരെ അവര്‍ വിചാരിച്ചിരുന്നത് എന്തോ ഒരു റൗഡി വേഷം എന്നൊക്കെ ആയിരുന്നു. ഞാനും ആരോടും പറഞ്ഞിരുന്നില്ല. ദുല്‍ഖര്‍ സാര്‍ അത് ഇട്ടുകഴിഞ്ഞാണ് നാട്ടുകാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

ദുല്‍ഖറില്‍ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം; ബാലന്‍ചേട്ടന്‍ പറയുന്നു

വിനായകന്‍ ചേട്ടനുമായി ഒരു സഹോദര ബന്ധം പോലെ ആയിരുന്നു. സിനിമയ്ക്ക് പുറത്തുള്ള ഒരു സൗഹൃദമുണ്ട് ഇപ്പോള്‍ ഞങ്ങള്‍ക്കിടയില്‍. ആരുംതന്നെ താരങ്ങളാണെന്ന് തോന്നിയില്ല.

ദുല്‍ഖറില്‍ നിന്നുണ്ടായ മറക്കാനാകാത്ത അനുഭവം; ബാലന്‍ചേട്ടന്‍ പറയുന്നു

ദുല്‍ഖര്‍ വിചാരിച്ചിരുന്നത് ഇതെന്റെ ഒറിജിനല്‍ പല്ലാണെന്നാണ്. പാക്കപ്പ് പാര്‍ട്ടിക്ക് വന്നപ്പോഴാണ് ആ പല്ല് ഒറിജിനല്‍ ആയിരുന്നില്ലെന്ന് അദ്ദേഹം മനസിലാക്കുന്നത്. തമാശയുള്ള ഓര്‍മ്മയാണത്.

English summary
Manikandan sharing the most memorable experience from Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam