»   » മഞ്ജിമയെ നോക്കി സംവിധായകന്‍ ചോദിച്ചു, ഇതാണോ സാധനം, കേട്ടതും നടി അവിടെ നിന്നിറങ്ങിപ്പോന്നു

മഞ്ജിമയെ നോക്കി സംവിധായകന്‍ ചോദിച്ചു, ഇതാണോ സാധനം, കേട്ടതും നടി അവിടെ നിന്നിറങ്ങിപ്പോന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി അറങ്ങേറിയ മഞ്ജിമ മോഹന്‍ ഇപ്പോള്‍ തമിഴകത്ത് തിരക്കുള്ള നടിയാണ്. വിജയ് സേതുപതിയ്‌ക്കൊപ്പവും വിക്രം പ്രഭവിനൊപ്പവുമൊക്കെയുള്ള സിനിമകള്‍ കരാറൊപ്പിട്ടു കഴിഞ്ഞു.

'അല്പം തടി കൂടിയാല്‍ നിവിന്‍ അപ്പോള്‍ വിളിക്കും, ഡീ തടിച്ചീ.. വണ്ണം കുറയ്‌ക്കെടീ എന്ന് പറയും'

എന്നാല്‍ ഇതേ തമിഴ് സിനിമയില്‍ നിന്ന് വളരെ മോശം ഒരു അനുഭവവും മഞ്ജിമയ്ക്കുണ്ടായി. പ്രമുഖ മലയാളം സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തി.

ഗൗതം ചിത്രത്തിന് ശേഷം

തമിഴിലും തെലുങ്കിലുമായി ഒരുക്കിയ അച്ചം എന്‍പത് മടിമയൈടാ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നിരുന്നു. അതിലൊരു ചിത്രമായിരുന്നു അത്.

സംവിധായകന്റെ പെരുമാറ്റം

ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോള്‍ ഞാന്‍ ചെന്നു. പക്ഷെ കണ്ടതും ആ സംവിധായകന്‍ എന്നെ നോക്കി സംവിധായകന്‍ പറഞ്ഞും 'ഇതാണോ സാധനം, ഈ തടിച്ച ശരീരം കഥാനായികയ്ക്ക് ചേര്‍ന്നതല്ല'. അതെനിക്ക് മുഖത്തേറ്റം ഒരു പ്രഹരമായിരുന്നു എന്ന് മഞ്ജിമ പറയുന്നു

ഞാന്‍ ഇറങ്ങിപ്പോന്നു

തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. അത് കേട്ട ക്ഷണം ഞാന്‍ ഇറങ്ങിപ്പോന്നു. എനിക്ക് വല്ലാത്ത വിഷമം തോന്നി എന്ന് നടി പറഞ്ഞു

എന്നെ വേദനിപ്പിച്ചത്

ഞാന്‍ തടിച്ചിരുന്നതിനെ കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിലോ അല്ല എനിക്ക് സങ്കടം തോന്നിയത്. ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുമ്പോള്‍ ഒരു മര്യാദ വേണ്ടേ? മര്യാദ കാണിക്കാത്ത ഇയാളാണോ സംവിധായകന്‍- മഞ്ജിമ ചോദിയ്ക്കുന്നു

പുതിയ സിനിമകള്‍

പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന മുടിചൂടാ മന്നനാണ് പുതിയ ചിത്രം. വിക്രം പ്രഭുവാണ് നായകന്‍. സിനിമയുടെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായി. മറ്റ് ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു.

English summary
Manjima Mohan insulted by a tamil director

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X