നിവിന്‍ പോളിയില്‍ മഞ്ജിമയ്ക്ക് ഇഷ്ടമുള്ള കാര്യം?
ഹാട്രിക് വിജയം നേടി തിളങ്ങുന്ന നിവിന്‍ പോളിയ്‌ക്കൊപ്പമാണ് മഞ്ജിമ മോഹന്റെ രണ്ടാ വരവ്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുമ്പോള്‍ മഞ്ജിമയും ഹാപ്പിയാണ്.
നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പമുള്ള അഭിനയം നല്ല അനുഭവമായിരുന്നു എന്ന് മഞ്ജിമ പറയുന്നു. ഭക്ഷണമാണത്രെ ഇവരെയെല്ലാം ഒന്നിപ്പിച്ചത്. ഭക്ഷണ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ ഇഷ്ടങ്ങളാണത്രെ.

നിവിന്‍ പോളിയെ കുറിച്ച് പറയുമ്പോള്‍, ആള് കുറച്ച് റിസേവ്ഡ് ടൈപ്പാണ്. പക്ഷെ പരിചയപ്പെട്ടു കഴിഞ്ഞാല്‍ നല്ല സുഹൃത്തും. അഭിനയത്തിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ നിവിന്‍ ചേട്ടന്‍ ഒരിക്കലും നമ്മളെ കമന്റ് ചെയ്യാന്‍ വരില്ലെന്ന് മഞ്ജിമ പറഞ്ഞു.
അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ് എന്നൊന്നും പറയില്ല. എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ, ചിലപ്പോള്‍ കുറച്ചു കൂടെ നന്നാവും എന്ന പറയും. അത് നിവിന്‍ ചേട്ടനില്‍ തനിയ്ക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജിമ പറഞ്ഞു.


Click it and Unblock the Notifications