അപ്രതീക്ഷിതമായി സെല്‍ഫിയില്‍ അകപ്പെട്ട മഞ്ജിമ
അപ്രതീക്ഷിതമായി സിനിമയില്‍ എത്തുന്ന പല താരങ്ങളും മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകാറുണ്ട്. എന്നാല്‍ സിനിമാ മോഹവുമായി എത്തുന്നവര്‍ അത്ര കണ്ട് ശോഭിയ്ക്കാറുമില്ല. ഇതില്‍ ആദ്യം പറഞ്ഞ വിഭാഗത്തില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ നടിയാണ് മഞ്ജിമ മോഹന്‍. സിനിമയില്‍ ആദ്യമായിട്ടല്ലെങ്കിലും ഈ റീലോഞ്ച് മഞ്ജിമ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു.
കൊളെജ് പഠനം..നല്ലൊരു ജോലി... ജീവിതം അങ്ങനെയൊക്കെ മുന്നോട്ട് കൊണ്ടുപോകണമെന്നായിരുന്നു മഞ്ജിമയുടെ ആഗ്രഹം. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് രണ്ടാം തവണയും സിനിമ മഞ്ജിമയെത്തേടിയെത്തിയത്. ബാലതാരമായി അഭിനയിച്ചെങ്കിലും വീണ്ടുമൊരു തിരിച്ച് വരവ് അവര്‍ പ്രതീക്ഷിച്ചിട്ടേ ഇല്ലായിരുന്നത്രേ .

വടക്കന്‍ സെല്‍ഫിയുടെ സ്‌ക്രിപ്റ്റ് കിട്ടിയപ്പോള്‍ സിനിമയോട് നോ പറയാനും മഞ്ജിമയ്ക്ക് മനസ് വന്നില്ല . അങ്ങനെ ഒട്ടും പ്രതീക്ഷിയ്ക്കാതെ മഞ്ജിമ വീണ്ടും നടിയായി. നിവിന്‍ പോളി നായകനായ ജി പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫി മികച്ച ഒരു എന്റര്‍ടൈനറായി ഇതിനോടകം തന്നെ വിലയിരുത്തപ്പെട്ടു . അജു വര്‍ഗീസ് , നീരജ് മാധവ് , വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ .


Click it and Unblock the Notifications