For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി: മഞ്ജിമ

  By Aswathi
  |

  പ്രിയം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മഞ്ജിമ മോഹന് അതൊരു കളി തമാശയായിരുന്നു. ഭാവിയില്‍ വ്യക്തി ജീവിതത്തെ ആ പ്രശസ്തി എത്രത്തോളം ബാധിക്കുമെന്ന് കുഞ്ഞു മഞ്ജിമയ്ക്ക് അറിയില്ലായിരുന്നു. പ്രിയത്തിന് ശേഷം മധുരനൊമ്പരക്കാറ്റിലൂടെയും മറ്റ് ചില സിനിമകളിലൂടെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മഞ്ജിമ ഇപ്പോള്‍ നായികയായി രണ്ടാവരവിന്റെ പാതയിലാണ്.

  ശ്രദ്ധിച്ചു തുടങ്ങുമ്പോള്‍ എന്തിനാണ് സിനിമ വിട്ട് പോയതെന്ന് ചോദിച്ചപ്പോള്‍ മഞ്ജിമ പറഞ്ഞത് പ്രശസ്തി ഒരു പ്രശ്‌നമായെന്നാണ്. സിനിമാഭിനയം കുഞ്ഞിലേ മുതലേ ആസ്വദിച്ചിരുന്നു. എന്നാല്‍ ഏഴെട്ടു സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ പ്രശസ്തി സ്‌കൂള്‍ ജീവിതത്തെ വല്ലാതെ ബാധിച്ചു.

  കൂടെ പഠിക്കുന്നവര്‍ ഉള്‍പ്പെടെ എന്നെ സിനിമാതാരമായി പരിഗണിക്കുന്നതിന്റെ അസ്വസ്ഥതകള്‍. അതൊരു പ്രശ്‌നമായി തുടങ്ങിയപ്പോഴാണ് സിനിമ അവസാനിപ്പിക്കാന്‍ താനും വീട്ടുകാരും തീരുമാനിക്കുന്നതെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മഞ്ജിമ പറഞ്ഞു.

  രണ്ടാം വരവ്?

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  പ്രതീക്ഷിക്കാതെയാണ് ഈ രണ്ടാ വരവ്. സിനിമയില്‍ വീണ്ടും അഭിനയിക്കുന്നതിനോട് അച്ഛനും ജ്യേഷ്ടനും താത്പര്യമുണ്ടായിരുന്നില്ല. അക്കാദമിക് ബിരുദത്തിന് ശേഷമാണ് പ്രജിത്തേട്ടന്‍ വടക്കന്‍ സെല്‍ഫിയുമായി വന്നത്. തിരക്കഥ വായിച്ചതിന് ശേഷം അച്ഛന്‍ ഗ്രീന്‍ സിഗ്നല്‍ തന്നു.

  രണ്ടാവരവിന് പറ്റിയ അവസരം!

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  വിനീത് ശ്രീനിവാസന്‍ ചേട്ടന്റെ തിരക്കഥ. പോയ വര്‍ഷത്തെ ഭാഗ്യതാരമായി പ്രേക്ഷകര്‍ വിലയിരുത്തിയ നിവിന്‍ചേട്ടന്റെ നായിക. സിനിമയിലേക്കുള്ള രണ്ടാംവരവിന് പറ്റിയ സമയമായി എനിക്കു തോന്നി. അങ്ങനെയാണ് വടക്കന്‍ സെല്‍ഫിയിലെ ഡെയ്‌സിയാകുന്നത്.

  11 വര്‍ഷത്തെ ഇടവേള?

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  പതിനൊന്ന് വര്‍ഷത്തെ ഇടവേള വലിയൊരു വെല്ലുവിളി തന്നെയാണ്. പക്ഷെ എന്നെ കൊണ്ട് കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്. ആദ്യം സെറ്റില്‍ ചെന്നപ്പോള്‍ ഒരു പേടിയുണ്ടായിരുന്നു. ആ പേടി കണ്ടിട്ടാവണം പ്രജിത്തട്ടന്‍ മൂന്ന് ദിവസത്തെ ഒരു ക്യാമ്പ് വച്ചു. ആ ക്യാമ്പ് കഴിയുമ്പോഴേക്കും നിവിന്‍ ചേട്ടനും അജു ചേട്ടനുമൊക്കെയായി നല്ല അത്മബന്ധമുണ്ടായി.

  ഞാന്‍ പഴയ മഞ്ജിമ തന്നെ!

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  എല്ലാവരും കരുതുന്നത് ചെന്നൈയില്‍ ജീവിച്ചതുകൊണ്ട് ഞാന്‍ ആളാകെ മാറിയെന്നാണ്. ഭയങ്കര ഫാഷനബിള്‍ ആയി കാണും എന്നാണ്. എന്നാല്‍ ഞാന്‍ പഴയ മഞ്ജിമ തന്നെയാണ്. കൈയില്‍ കിട്ടുന്ന എന്തും ധരിച്ചു പുറത്തേക്കു പോകുന്ന കുട്ടി. ചെന്നൈയിലെ ഫാഷന്‍ ട്രെന്‍ഡുകള്‍ എന്നെ ഒട്ടും ആകര്‍ഷിച്ചിട്ടില്ല.

  ബാലതാരത്തില്‍ നിന്ന് നായികയിലേക്ക്?

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  പ്രിയം എനിക്കൊരു കളിതമാശയായിരുന്നു. പക്ഷെ ഇപ്പോള്‍ ഒരു നായികയാണെന്ന ഉത്തരവാദിത്വം സിനിമയോട് കാണിക്കണല്ലോ. സെറ്റില്‍ എല്ലാവരും ഭയങ്കര സപ്പോര്‍ട്ടീവാണ്. അതെന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ആദ്യ ഷോട്ട് കുറച്ച് ലെംങ്തിയായിരുന്നു. അത് ആദ്യ ടേക്കില്‍ തന്നെ ഓക്കെയായി. അപ്പോള്‍ കിട്ടിയ അഭിനന്ദനം പിന്നീടുള്ള അഭിനയത്തിന് സഹായകമായി.

  പ്രിയത്തെ കുറിച്ച്?

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  ഒരു ഓര്‍മ്മയുമില്ല. എങ്ങനെയോ എത്തി. അതില്‍ എങ്ങനെയാണ് അഭിനയിച്ചതെന്നുപോലും ഓര്‍മ്മയില്ല. സിനിമയിറങ്ങി കുറച്ചു വര്‍ഷം കഴിഞ്ഞ് അത് കണ്ടപ്പോള്‍ ദൈവമേ, ഇതൊക്കെ ഞാനാണോ ചെയ്തതെന്ന് തോന്നി.

  ചാക്കോച്ചനിപ്പോഴും ഞാന്‍ അനുവാണ്!

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  പ്രിയത്തിലെ എല്ലാവരുമായി ഇപ്പോഴും കമ്പനിയാണ്. പ്രത്യേകിച്ചും ദീപച്ചേച്ചിയുമായി. എല്ലാവരും തമ്മില്‍ ഇടയ്ക്കിടെ വിളിക്കാറുണ്ട്. പിന്നെ ചാക്കോച്ചന്‍ അച്ഛനെ വിളിക്കുമ്പോഴൊക്കെ ഞാനുണ്ടെങ്കില്‍ എന്നോടും സംസാരിക്കാറുണ്ട്. സിനിമ തുടങ്ങുന്നതിനു മുന്‍പ് ഒരു ദിവസം വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഞാനിപ്പോഴും പഴയ കുസൃതിക്കാരിയായ അനുവാണ്.

  എന്റെ ആഗ്രഹം പരമ രഹസ്യമാണ്!

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  വടക്കന്‍ സെല്‍ഫിയുടെ പ്രതികരണം അനുസരിച്ചാണ് ഇനി സിനിമയില്‍ തുടരണമോ എന്ന് തീരുമാനിക്കുന്നത്. പഠനം തുടരാന്‍ തന്നെയാണ് തീരുമാനം. കുറച്ചു ആഗ്രഹങ്ങള്‍ മനസ്സിലുണ്ട്. അതിലേക്ക് എത്തണമെങ്കില്‍ പഠനം കൂടിയേ കഴിയൂ. പക്ഷേ ആ ആഗ്രഹങ്ങള്‍ അച്ഛനും അമ്മയ്ക്കും അല്ലാതെ മറ്റാര്‍ക്കും അറിയില്ല. അത്രയ്ക്ക് രഹസ്യമാണത്.

  സിനിമയിലെ സൗഹൃദങ്ങള്‍?

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  മീരാനന്ദനെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല കമ്പനിയാണ്. ആന്‍ അഗസ്റ്റിനുമായി നല്ല മാനസിക അടുപ്പമുണ്ട്. അഹാന ഏറ്റവും അടുത്ത സുഹൃത്താണ്. ലാല്‍ജോസ് അങ്കിളിന്റെ മകള്‍ ഐറിന്‍ എന്റെ കൂടെ പഠിച്ചതാണ്.

  സൗന്ദര്യ സങ്കല്‍പം?

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  സിനിമയില്‍ വീണ്ടും വന്നതിന് ശേഷം സൗന്ദര്യത്തെ കുറിച്ച് ചിന്തിക്കുന്നുണ്ട്. മുമ്പൊക്കെ നേരെ ചൊവ്വേ മുടിപോലും കെട്ടിവയ്ക്കാറുണ്ടായിരുന്നില്ല. കണ്ണാടിയില്‍ നോക്കുന്നതുപോലും ചുരുക്കം. എന്നാല്‍ ഇപ്പോള്‍ ജോലിയുടെ ഭാഗമാണ് സൗന്ദര്യം. അതുകൊണ്ട് അല്‍പ്പസ്വല്‍പ്പമൊക്കെ അക്കാര്യത്തില്‍ ശ്രദ്ധിക്കാനാണ് തീരുമാനം.

  വിവാഹം?

  പ്രശസ്തി പ്രശ്‌നമായപ്പോള്‍ അഭിനയം നിര്‍ത്തി

  വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല. 25 വയസ്സ് വരെ അച്ഛനും അമ്മയും അക്കാര്യം എന്നോട് പറയില്ലെന്നാണ് വിശ്വാസം. അതിനു മുമ്പ് നേരത്തെ പറഞ്ഞ എന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരണം- മഞ്ജിമ പറഞ്ഞു.

  English summary
  Manjma Mohan said about her comeback to film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X