»   » കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് മടങ്ങി വന്നത് എന്ന് മഞ്ജു വാര്യര്‍

കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് മടങ്ങി വന്നത് എന്ന് മഞ്ജു വാര്യര്‍

Posted By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ ഇപ്പോള്‍ പണ്ടത്തെക്കാള്‍ തിരക്കിലാണ്. സിനിമാഭിനയത്തിനൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നു, ഡാന്‍സ് പ്രോഗ്രാമുകള്‍ക്കും ഒരു മാറ്റവും വരുത്താറില്ല. അതിനൊപ്പം സമൂഹ്യ വിഷയങ്ങളിലും നിറ സാന്നിധ്യമാണ്.

ഞാന്‍ ആരെ കുറിച്ചും ദോഷമായി ചിന്തിക്കാറില്ല; അമലയോട് മഞ്ജു വാര്യര്‍ മനസ്സ് തുറന്നു

കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മഞ്ജു അഭിനയിക്കുന്നത്. ചിത്രത്തില്‍ ആദ്യ കാല നടി അമലയും ഉണ്ട്. ഇരുവരും ചേര്‍ന്ന് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു തന്റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുകയുണ്ടായി.

തീരുമാനിച്ചതല്ല

മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടത് പോലയല്ല ഒന്നും എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളത്. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണെന്ന് മഞ്ജു പറയുന്നു

തിരിച്ചുവരവ്

സിനിമയിലേക്കുള്ള എന്റെ രണ്ടാം വരവ് പോലും മുന്‍കൂട്ടി തീരുമാനിച്ചതല്ല. പരസ്യ ചിത്രങ്ങളിലേക്കും സിനിമയിലേക്കും എത്തിപ്പെടുകയായിരുന്നു.

നഷ്ടബോധമില്ല

പഴയ സിനിമകള്‍ കാണുമ്പോള്‍, അഭിനയിക്കാതിരുന്ന കാലത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ല എന്നും മഞ്ജു പറഞ്ഞു.

കുറ്റബോധം കൊണ്ടല്ല

ഇത്രയും കാലം വെറുതേ പോയല്ലോ എന്ന കുറ്റബോധം കൊണ്ടല്ല സിനിമയിലേക്ക് തിരിച്ചു വന്നത്. അഭിനയിക്കാതിരുന്ന സമയത്തും ജീവിതം വലിയ നഷ്ടമായി എന്ന് വിചാരിച്ചിട്ടില്ല എന്ന മലയാളത്തിന്റെ പ്രിയ നായിക പറയുന്നു.

English summary
Manju Warrier about her come back to film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam