For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൈറല്‍ വസ്ത്രധാരണത്തിന്റെ രഹസ്യമെന്ത്?; വെളിപ്പെടുത്തി മഞ്ജു വാര്യർ

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍. താരങ്ങളുടെ ഇടയില്‍ പോലും മഞ്ജുവിന് ആരാധകരുണ്ട്. വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. നടിയുടെ രണ്ടാം വരവ് ഇന്നും സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയാണ്. ആദ്യം കണ്ട മഞ്ജുവേയല്ല, ഇപ്പോൾ. ആകെ മൊത്തം അടിമുടി മാറ്റം. വാസ്തവത്തിൽ മേക്കോവറാണ് 'പുതിയ മഞ്ജുവിന്റെ' ഹൈലൈറ്റ്. എന്നാലിത് ബോധപൂര്‍വം ചെയ്യുന്നതല്ല, പറയുന്നത് മറ്റാരുമല്ല, സാക്ഷാൽ മഞ്ജു വാര്യർ തന്നെ.

  Recommended Video

  Manju Warrier Interview | Talks about her fashion Secret | Filmibeat Malayalam

  ആദ്യത്തെ സിനിമയെക്കാള്‍ ധൈര്യം കുറവായിരുന്നു വണ്‍ ചെയ്യാന്‍, കാരണം പറഞ്ഞ് സന്തോഷ് വിശ്വനാഥ്

  മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ലളിതം സുന്ദരത്തെ വരവേൽക്കാൻ ആരാധാകർ അക്ഷമയോടെ കാത്തുനിൽപ്പുണ്ട്. സഹോദരനും നടനുമായ മധു വാര്യര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് 18 ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലെത്തും. സിനിമയുടെ ട്രെയിലറും പാട്ടുമെല്ലാം സംഭവബഹുലമായി സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നുണ്ട്.

  തോല്‍പിച്ചു എന്ന് കരുതണ്ട, നോവിച്ചു എന്ന് കരുതിയിരുന്നേക്കണം; സൂരജിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു

  പതിവുപോലെ മഞ്ജുവിന്റെ ഗെറ്റപ്പാണ് ഇത്തവണയും പ്രധാന സംസാരവിഷയം. ഈ അവസരത്തിൽ 'വൈറൽ ലുക്കുകൾക്ക്' പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ലളിതം സുന്ദരം സിനിമയുടെ പ്രെമോഷന്റെ ഭാഗമായി ഫില്‍മീബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യർ ഇക്കാര്യം തുറന്നുപറയുന്നത്. ഒപ്പം, എപ്പോഴും സന്തോഷവതിയായി ഇരിക്കുന്നതിന്റെ പിന്നിലെ രഹസ്യവും താരം പങ്കുവെയ്ക്കുന്നുണ്ട്.

  മഞ്ജുവിന്റെ വാക്കുകൾ:

  'അപ്പോള്‍ എന്ത് തോന്നുന്നുവോ അങ്ങനെ ചെയ്യും. അല്ലാതെ പ്ലാന്‍ ചെയ്ത് ഒന്നും ചെയ്യാറില്ല. അന്നത്തെ മൂഡ് അനുസരിച്ച് ഓരോന്ന് ചെയ്യും. ഇപ്പോള്‍ എല്ലാവരും അങ്ങനെയാണ്. നമുക്ക് ഇഷ്ടമുളള ആളുകളോട് ചേര്‍ന്ന് ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു പ്രത്യേക എനര്‍ജിയുണ്ടാവും'.

  'പേര് പോലെ തന്നെ ലളിതവും സുന്ദരവുമാണ് സിനിമ. വളരെ ചെറുതും സന്തോഷവുമുള്ള ചിത്രമാണ്. വളരെ ബോള്‍ഡ് ആയ, താൻ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്ന് ശീലമുള്ള ഒരു ബിസിനസ് വുമണിനെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്', പുതിയ സിനിമയെ കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നു.

  സിനിമയില്‍ ബിജു മേനോന്റെ കഥാപാത്രവുമായുള്ള ബന്ധം സസ്‌പെന്‍സാണെന്ന് താരം സൂചിപ്പിക്കുന്നു. രണ്ട് മക്കളുടെ അമ്മയായിട്ടാണ് ചിത്രത്തില്‍ മഞ്ജു വാര്യർ വേഷമിടുന്നത്.

  വര്‍ഷങ്ങള്‍ക്കിപ്പുറം ബിജു മേനോനൊടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് മഞ്ജു വാര്യര്‍ മനസുതുറക്കുന്നുണ്ട്.

  'വര്‍ഷങ്ങള്‍ക്ക്
  ശേഷമാണ് ഒന്നിച്ചഭിനയിക്കുന്നതെന്ന് ഒരിക്കല്‍ പോലും തോന്നിയില്ല. ഇന്നലെ പിരിഞ്ഞ് ഇന്ന് കണ്ടുമുട്ടിയ ഫീല്‍ ആയിരുന്നു. അത്രയ്ക്ക് കംഫർട്ടബിൾ ആയിരുന്നു. ചേട്ടനെപോലെയാണ് ബിജു മേനോന്‍. അവര്‍ രണ്ടും രണ്ടായിരുന്നില്ല. രണ്ട് പേരും തനിക്ക് ഒരുപോലെയാണ്. അതിന്റെ സ്വാതന്ത്ര്യം അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്നു'. ഇതേസമയം, സെറ്റില്‍ ചേട്ടന്‍-അനിയത്തി ബന്ധം അല്ലായിരുന്നു എന്നും മഞ്ജു വാര്യര്‍ സൂചിപ്പിക്കുന്നുണ്ട്.

  മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് ലളിതം സുന്ദരം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് എത്തുന്നത്. മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവര്‍ക്കൊപ്പം സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, രമ്യ നമ്പീശന്‍, സറീന വഹാബ്, വിനോദ് തോമസ്, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. മഞ്ജുവാര്യരുടെ നിര്‍മ്മാണ കമ്പനിയും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഹോട്ട്സ്റ്റാറിലാണ് സിനിമ എത്തുന്നത്‌.

  English summary
  Manju Warrier Opens Up About Her Viral costume , Latest Interview Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X