ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ തരംതാഴ്ന്ന വാര്‍ത്തകളോട് പ്രതികരിക്കാറില്ല, പക്ഷെ ഇത്....; മഞ്ജു പറയുന്നു

By Rohini

ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാത എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ കോളനി സ്ത്രീയായ സുജാതയെയാണ് മഞ്ജു അവതരിപ്പിയ്ക്കുന്നത്. തിരുവനന്തപുരത്തെ ചെങ്കല്‍ ചൂഴയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചെങ്കല്‍ ചൂള കോളനിയെ കുറിച്ച് വന്ന മോശം പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍.

ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. ചെങ്കല്‍ ചൂളയെ കുറിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എല്ലാം തെറ്റാണെന്ന് മഞ്ജു വ്യക്തമാക്കുന്നു. സാധാരണം ഇത്തരം തരം താഴ്ന്ന വാര്‍ത്തകളോട് പ്രതികരിക്കാറില്ല. പക്ഷെ ഇക്കാര്യത്തില്‍ അങ്ങനെ പാടില്ല എന്ന് ടീമിന് നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ടാണ് പ്രതികരിച്ചത്. ലൊക്കേഷന്‍ അനുഭവങ്ങളെ കുറിച്ച് മഞ്ജു പറയുന്നത്, തുടര്‍ന്ന് വായിക്കാം..

അവരുടെ പെരുമാറ്റം

അവരുടെ പെരുമാറ്റം

ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് വേണ്ടി എല്ലാ സഹായ സഹകരണവും ചെയ്തവരാണ് ചെങ്കല്‍ ചൂളക്കാര്‍. നമ്മളെ അവരില്‍ ഒരാളായി കണ്ട് സ്‌നേഹിച്ചു. പല വീടുകളില്‍ നിന്നംു ആളുകള്‍ നിര്‍ബന്ധപൂര്‍വ്വം എന്നെ കൂട്ടി കൊണ്ടു പോയി ചായ ഉണ്ടാക്കി തരട്ടെ എന്നൊക്കെ ചോദിക്കും.

അവരുടെ സ്‌നേഹം എനര്‍ജി തന്നു

അവരുടെ സ്‌നേഹം എനര്‍ജി തന്നു

വളരെ ആത്മാര്‍ത്ഥമായ സ്‌നേഹമാണ് ചെങ്കല്‍ ചൂളയിലെ ജനങ്ങള്‍ ഞങ്ങള്‍ക്ക് തന്നിട്ടുള്ളത്. അത്തരം സ്‌നേഹം നമുക്ക് ഒരു തരത്തിലുള്ള എനര്‍ജി തരും. വ്യാജ വാര്‍ത്തകള്‍ അവരെ വേദനിപ്പിയ്ക്കുന്നു എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് അത്തരമൊരു പത്രകുറിപ്പ് ഇറക്കിയത്- മഞ്ജു വ്യക്തമാക്കി.

എന്തായിരുന്നു വാര്‍ത്ത

എന്തായിരുന്നു വാര്‍ത്ത

ചെങ്കല്‍ ചൂളക്കാര്‍ ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തി എന്നും മറ്റുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. കോളനിക്കാര്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വച്ചു എന്നും വ്യാജ വാര്‍ത്ത പരന്നു. ഒടുവില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് പറഞ്ഞ് പത്ര കുറിപ്പ് ഇറക്കുകയായിരുന്നു.

മഞ്ജുവിന്റെ വേഷം

മഞ്ജുവിന്റെ വേഷം

വിധവയും 16 വയസ്സുകാരിയുടെ അമ്മയുമാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കന്‍മദത്തിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ അഭിനയ സാധ്യതയുള്ള, ശക്തമായ സ്ത്രീ കഥാപാത്രവുമായി മഞ്ജു വാര്യര്‍ എത്തുന്നത്.

ഉദാഹരണം സുജാത

ഉദാഹരണം സുജാത

ശക്തമായ സ്ത്രീ പക്ഷ ചിത്രമാണ് ഉദാഹരണം സുജാത. മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജ്ജും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നെടുമുടി വേണു, അനശ്വര, അലന്‍സിയര്‍, സുധി കോപ്പ, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X