മികച്ച എന്‍ട്രി തന്നെ! താന്‍ കാരണം സിനിമ മോശമാവരുതെന്ന ആഗ്രഹമുണ്ടായിരുന്നു: മഞ്ജു വാര്യര്‍!

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് മഞ്ജു വാര്യര്‍ തമിഴ് സിനിമയുമായി എത്തിയത്. വെട്രിമാരന്‍-ധനുഷ് കൂ്ട്ടുകെട്ടില്‍ പിറന്ന അസുരന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ മഞ്ജു ഭാവത്തെക്കുറിച്ച് വാചാലരായി എത്തിക്കൊണ്ടിരിക്കുകയാണ് തമിഴകവും. താരങ്ങളും ആരാധകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ് അസുരനെ. താനൊരുപാട് ഇഷ്ടപ്പെടുന്നവര്‍ക്കൊപ്പം തുടക്കം കുറിക്കാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു താരം നേരത്തെ എത്തിയത്. ഫില്‍മിബീറ്റ് തമിഴിന് നല്‍കിയ അഭിമുഖത്തിനിടയിലും താരം വാചാലയായത് അസുരനെക്കുറിച്ചായിരുന്നു. തമിഴ് തനിക്ക് നല്‍കിയ എന്‍ട്രി മികച്ചതാണ്.

എല്ലാവരും ഒരേ സമയത്ത് എത്തിയാല്‍ അതില്‍ വ്യത്യാസമുണ്ടാവില്ലല്ലോ, ഇതിന് മുന്‍പ് എന്തൊക്കെയോ കാരണങ്ങള്‍ നടന്നില്ല, ഇപ്പോ അത് നടന്നു, തമിഴകത്തേക്ക് എത്താന്‍ വൈകിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. അസുരനെക്കുറിച്ചും പച്ചയമ്മയെക്കുറിച്ചുമൊക്കെ പറയുന്ന കാര്യങ്ങളെയെല്ലാം സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. തമിഴില്‍ അഭിനയിക്കുമ്പോള്‍ എങ്ങനെയായിരിക്കും എന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു. സിനിമ നല്ലതായിരിക്കുമെന്നറിയാമായിരുന്നു. എന്നാല്‍ താനെങ്ങനെയായിരിക്കും എന്നതായിരുന്നു ആശങ്കയെന്നും മഞ്ജു വാര്യര്‍ പറയുന്നു.

Manju Warrier

സിനിമയുടെ വീക്ക് പോയിന്റ് താനാവരുതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ നല്ല പ്രതികരണം കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. മലയാള ഭാഷയെക്കുറിച്ചും തൃശ്ശൂരിലേയും കണ്ണൂരിലേയും സ്ലാഗിലും താരം സംസാരിച്ചിരുന്നു. അസുരനെന്ന തമിഴ് ചിത്രത്തില്‍ താന്‍ അഭിനയിച്ചിരുന്നുവെന്നും നിങ്ങള്‍ കണ്ടുനോക്കണേയെന്നുമായിരുന്നു പറഞ്ഞത്. തമിഴിലെ മികച്ച സിനിമകളിലൊന്നായ 96 ല്‍ ത്രിഷയ്ക്ക് പകരം ജാനുവായി മഞ്ജുവായിരുന്നു എത്തേണ്ടതെന്ന് പറഞ്ഞപ്പോള്‍ ത്രിഷ അത് മനോഹരമായി ചെയ്തിട്ടുണ്ടെന്നും തനിക്കും ആ സിനിമ ഇഷ്ടമാണെന്നുമായിരുന്നു മഞ്ജു വാര്യര്‍ പറഞ്ഞത്. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X