»   » ഞാന്‍ ആരെ കുറിച്ചും ദോഷമായി ചിന്തിക്കാറില്ല; അമലയോട് മഞ്ജു വാര്യര്‍ മനസ്സ് തുറന്നു

ഞാന്‍ ആരെ കുറിച്ചും ദോഷമായി ചിന്തിക്കാറില്ല; അമലയോട് മഞ്ജു വാര്യര്‍ മനസ്സ് തുറന്നു

Posted By: Rohini
Subscribe to Filmibeat Malayalam

കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ചിത്രത്തിലൂടെ മഞ്ജുവിന് എന്തും തുറന്ന് പറയാന്‍ ഒരു സുഹൃത്തിനെ കിട്ടി.

കാവ്യ - ദിലീപ് വിവാഹം; നാട്ടുകാര്‍ക്കറിയേണ്ടത് മഞ്ജു വാര്യര്‍ ചത്തോ എന്ന്.. ഇത് തോന്ന്യാസം!!

എന്റെ സൂര്യ പുത്രി, ഉള്ളടക്കം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന അമല കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അമലയ്‌ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം നേരത്തെ മഞ്ജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.

വനിതയിലൂടെ വീണ്ടും

ഇപ്പോള്‍ വനിത മാഗസിന് മഞ്ജു വാര്യരും അമലും ഒരുമിച്ചെത്തി അഭിമുഖം നല്‍കിയിരിയ്ക്കുകയാണ്. ജീവിതം, സിനിമ, തീരുമാനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഡിസംബര്‍ ലക്കത്തിലെ വനിതയില്‍ മഞ്ജു അമലയുമായി പങ്കുവയ്ക്കുന്നു.

ചിന്തകള്‍

ഞാന്‍ പോസിറ്റീവായേ ചിന്തിയ്ക്കൂ എന്നോര്‍ത്ത് ബലമായി മനസ്സിനെ പിടിച്ചു വയ്ക്കാറില്ല എന്നും ആരെ കുറിച്ചും ദോഷമായി ചിന്തിക്കറില്ല എന്നും മഞ്ജു പറയുന്നു

ഇത് ശീലമാണ്

ഇതൊന്നും തന്റെ ഗുണമല്ല, മറിച്ച് പണ്ട് മുതലേയുള്ള ശീലമാണെന്നാണ് മഞ്ജു അമലയോട് പറഞ്ഞത്.

സന്തോഷിപ്പിക്കുക

എന്നെ കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷമുണ്ടാവുന്നത് വലിയ കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. നമുക്കത് കുഞ്ഞു കാര്യങ്ങളാവാം. പക്ഷെ അത് മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാക്കുന്ന സന്തോഷം വളരെ വലുതായിരിക്കാം- മഞ്ജു പറഞ്ഞു.

അമല അക്കിനേനിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Manju Warrier share everything with Amala

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam