എന്റെ മക്കളും ഈ സിനിമയിലുണ്ട്, ഉണ്ണിയുടെ ആത്മവിശ്വാസമാണ് മാർക്കോ; നിർമാതാവ് ഷരീഫ് മുഹമ്മദ് അഭിമുഖം

ബോക്സ് ഓഫീസിൽ തരം​ഗം സൃഷ്ടിക്കുകയാണ് ഉണ്ണി മുകുന്ദന്റെ മാർക്കോ. പ്രേക്ഷകർ ഒന്നടങ്കം സംസാരിക്കുന്നത് മാർക്കോയെക്കുറിച്ചാണ്. ഫിൽമിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിൽ മാർക്കോയ്ക്ക് പിന്നിലെ പ്രയ്തനങ്ങൾ പങ്കുവെക്കുകയാണ് നിർമാതാവ് ഷരീഫ് മുഹമ്മദ്. മാർക്കോ സിനിമയുണ്ടായതിന് പിന്നിലെ കഥ ഷരീഫ് മുഹമ്മദ് പങ്കുവെച്ചു. ഉണ്ണിയുമായി എനിക്ക് സിനിമാപരമായി അടുപ്പമുണ്ടായിരുന്നു. ഞങ്ങൾ കൊച്ചുപടം ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സിനിമ ചെയ്യാമെന്ന് ഉണ്ണിയാണ് പറഞ്ഞത്.

ഞാനും ഇഷ്ടപ്പെ‌ടുന്നത് അത് തന്നെയാണ്. 90 ശതമാനം പ്രേക്ഷകർക്കും ആവശ്യം കൊമേഴ്ഷ്യൽ സിനിമകളാണ്. ഞാൻ അങ്ങനെയൊരു പ്രേക്ഷകനാണ്. ഞാനിപ്പോഴും സിനിമാക്കാരൻ ആയിട്ടില്ല. ഞാൻ സാധാരണ പ്രേക്ഷകനാണ്. ‌ മാർക്കോ എന്ന പ്രൊജക്ടുണ്ട്, നമുക്ക് സംസാരിക്കാമെന്ന് ഉണ്ണി പറഞ്ഞു. ഉണ്ണിയുടെ ആത്മവിശ്വാസമാണ് എന്നെ ഇതിലേക്ക് ഡ്രെെവ് ചെയ്തത്. സംവിധായകനായി ഹനീഫ് അ​ദേനി ഉണ്ണിയുടെ റഫറൻസിലാണ് വന്നത്.

Shareef Mohammad

സംസാരിച്ചപ്പോൾ ഹനീഫ് അണ്ടർ റേറ്റഡ് സംവിധായകനാണെന്ന് എനിക്ക് മനസിലായി. വളരെ സിംപിളായാണ് പുള്ളി സ്റ്റോറി പറഞ്ഞത്. പക്ഷെ ഇംപാക്ട്ഫുൾ ആയിരുന്നു. പുള്ളിയുടെ കഴിവിനെ ഉപയോ​ഗപ്പെടുത്താൻ താൻ തീരുമാനിച്ചെന്നും ഷരീഫ് മുഹമ്മദ് പറഞ്ഞു. സാധാരണ സിനിമയായി മാറരുത്. അങ്ങനെയാണ് വയലൻസ് സിനിമ എന്ന ടാ​ഗിൽ സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചതെന്നും നിർമാതാവ് വ്യക്തമാക്കി.

എന്റെ മക്കൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ കൊല്ലുന്ന രണ്ട് കുട്ടികൾ തന്റെ മക്കളാണ്. അവർ വളരെ എക്സൈറ്റഡാണ്. അവർക്ക് കാണാൻ പറ്റാത്തതിന്റെ വിഷമമുണ്ട്. പക്ഷെ പതിനെട്ട് വയസിന് താഴെയുള്ളവർ ഈ സിനിമ കാണരുതെന്നും നിർമാതാവ് പറഞ്ഞു. കുട്ടികൾ ആസ്വദിച്ചാണ് സിനിമ ചെയ്തത്. അവർക്ക് ട്രോമ വരുന്ന സാഹചര്യം ഉണ്ടായിട്ടില്ല. മൂന്ന് ഷെഡ്യൂളായാണ് സിനിമ ഷൂട്ട് ചെയ്തത്. ക്ലെെമാക്സ് സെപ്പറേറ്റ് ആയി ചെയ്തു.

ഉണ്ണിയുടെ ബോഡി ട്രാൻസ്ഫോർമേഷന് വേണ്ടി ഒരു മാസം ബ്രേക്ക് എടുത്തിരുന്നെന്നും ഷരീഫ് മുഹമ്മദ് ഓർത്തു. മാർക്കോ പതിനെട്ട് വയസിന് കുടുംബ പ്രേക്ഷകർക്ക് കാണാൻ പറ്റിയ സിനിമയാണെന്നും നിർമാതാവ് പറയുന്നു. മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ഷരീഫ് മുഹമ്മദ് സംസാരിച്ചു. ഈ പ്രൊജക്ട് തുടങ്ങുമ്പോൾ മമ്മൂക്കയുടെ അടുത്ത് പോയി അനു​ഗ്രഹം വാങ്ങിയാണ് തുടങ്ങിയത്. സിനിമയുടെ റിലീസിന്റെ തലേ ദിവസവും മമ്മൂക്കയെ പോയി കണ്ടിരുന്നു.

അനു​ഗ്രഹം വാങ്ങിയാണ് അടുത്ത ദിവസം റിലീസിന് പോയത്. മമ്മൂക്കയെന്ന വ്യക്തി ജീവിതത്തിൽ വളരെ പ്രചോദിപ്പിക്കുന്ന ആളാണ്. ലാലേട്ടനും മമ്മൂക്കയുമെല്ലാം നമ്മൾ ബഹുമാനിക്കുന്ന ആളുകളാണ്. മമ്മൂക്കയിൽ പല കാര്യങ്ങളിലും ഭയങ്കരമായി സ്വാധീനിക്കും. പുള്ളിയുടെ സിനിമ മാത്രമല്ല, ഏത് സിനിമയും സപ്പോർട്ട് ചെയ്യുന്ന ആളാണ് മമ്മൂക്ക. നമ്മളോട് പറഞ്ഞ് തരുന്ന കാര്യങ്ങളെല്ലാം പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഷരീഫ് മുഹമ്മദ് പറഞ്ഞു.

മാർക്കോയ്ക്ക് കേരളത്തിന് പുറത്തും നല്ല സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ഷരീഫ് മുഹമ്മദ് പറയുന്നു. ബാം​ഗ്ലൂരിലും ചെന്നെെയിലും ഹൗസ്ഫുൾ ഷോകളാണ്. ഇപ്പോൾ ഹിന്ദിയിലും പിക്കപ്പ് ആയി. തെലുങ്ക്, തമിഴ് കന്നഡ എന്നീ ഭാഷകളിൽ ഡബ് ചെയ്യാനുണ്ട്. ഡബ് ചെയ്ത് ഉടനെ ആ ഭാഷകളിലും റിലീസ് ചെയ്യുമെന്ന് ഷരീഫ് മുഹമ്മദ് വ്യക്തമാക്കി.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X