കല്യാണം എന്റെ ജീവിതത്തില്‍ 'മസ്റ്റ്' അല്ല: രഞ്ജിനി ഹരിദാസ്

By Aswathi

താനൊരു തന്റേടിയാണെന്ന് മറ്റുള്ളവര്‍ പറയുന്നുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ രഞ്ജിനി ഹരിദാസിന് ഇഷ്ടമാണ്. തന്റേടം എന്നത് ഒരു നെഗറ്റീവ് വാക്കാണെന്ന് താന്‍ വിശ്വിസിക്കുന്നില്ലെന്നും ഒരു പെണ്‍കുട്ടി തന്റേടി ആയിരിക്കണമെന്നുമാണ് രഞ്ജിനി പറയുന്നത്. പതിനാറാം വയസ്സുമുതല്‍ ജോലി ചെയ്യാന്‍ തുടങ്ങിയതുകൊണ്ടാവാം എന്റെ സാഹചര്യം എന്നെ ഒരു തന്റേടിയാക്കി എന്നും രഞ്ജിന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വയസ്സ് 32 കഴിഞ്ഞു, വിവാഹത്തെ കുറിച്ച് എല്ലാം അഭിമുഖത്തിലും രഞ്ജിനിയോട് ചോദിക്കും. പക്ഷെ തന്നെ സംബന്ധിച്ച് ജീവിതത്തില്‍ വിവാഹം 'മസ്റ്റ്' അല്ലെന്നാണ് രഞ്ജിനി പറയുന്നത്. വീട്ടിലും കല്യാണത്തിന് നിര്‍ബന്ധിക്കുന്നൊന്നുമില്ലത്രെ. പക്ഷെ പഠിപ്പിച്ച ടീച്ചേഴ്‌സ് കാണുമ്പോള്‍ പറയും, രഞ്ജിനി വിവാഹപ്രായമൊക്കെ ആയി. വിവാഹം കഴിക്കണം എന്നൊക്കെ. പക്ഷെ തന്റെ ടൈം ടേബിളിനൊത്ത ഒരാളെ കാത്തിരിക്കുകയാണ് രഞ്ജിനി.

ranjini-haridas

കല്യാണം കഴിക്കണം എന്ന് പറഞ്ഞ് ഒരു പാത എനിക്കില്ല. ചിലപ്പോള്‍ അതിന് സമയമായിട്ടുണ്ടാവില്ല. കല്യാണം നല്ലതാണോ ചീത്തയാണോ എന്നൊന്നും ഞാനൊരിക്കലും പറയില്ല. എന്തായാലും എന്റെ 'മസ്റ്റ് ഡു ലിസ്റ്റില്‍' അതില്ല. അതിനെക്കാള്‍ പ്രാധാന്യമുള്ള വേറെ കുറേ കാര്യങ്ങളാണിപ്പോള്‍ ഉള്ളത്. മാത്രമല്ല എനിക്കിപ്പോള്‍ വയസ്സ് 32 ആയി. സ്വഭാവമൊക്കെ രൂപപ്പെട്ടു കഴിഞ്ഞു. ഇനി മറ്റൊരാള്‍ക്ക് വേണ്ടി അത് മാറ്റിയെടുക്കാന്‍ കഴിയില്ല- രഞ്ജിനി പറഞ്ഞു.

തന്റെ ടൈംടേബിളുമായി ഒത്തുപോകുന്ന ആളു വന്നാല്‍ നോക്കാം. രാത്രി മൂന്ന് മണിവരെ ഉണര്‍ന്നിരിക്കണം, രാവിലെ പത്ത് മണിക്ക് എനിക്ക് ചായ ഉണ്ടാക്കി തരണം, മൊട്ട ഞാനങ്ങോട്ട് ഉണ്ടാക്കി തരാം, കുറച്ച് ചില്‍ ചെയ്യാം, കൂടുതല്‍ സോഷ്യലൈസ് ചെയ്യണം, പാര്‍ട്ടികളിലൊക്കെ പോകണം, ഡ്രൈവ് ചെയ്യണം, സെന്‍സ് ഓഫ് ഹ്യൂമര്‍ വേണം, യാത്ര ചെയ്യണം, എല്ലാത്തിലുമുപരി തന്നെക്കാള്‍ വരുമാനവും വേണം. പിന്നീട് കോംപ്ലക്‌സ് അടിക്കാന്‍ പാടില്ലല്ലോ- ഇതൊക്കെ ഒത്ത ഒരാള്‍ വന്നാല്‍ രഞ്ജിനി ഹരിദാസ് വിവാഹത്തിന് റെഡി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X