»   » മായാനദിയില്‍ ഫഹദിനെ നായകനാക്കാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് ആഷിഖ് അബു!

മായാനദിയില്‍ ഫഹദിനെ നായകനാക്കാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് ആഷിഖ് അബു!

Posted By:
Subscribe to Filmibeat Malayalam

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്‍മാരായെത്തിയ മായാനദി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റാണി പത്മിനിക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മായാനദിയെന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ച സമയത്ത് നായകനായി ഫഹദ് ഫാസില്‍ എത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതിന് ശേഷമാണ് നായകനായി ടൊവിനോ എത്തുന്നുവെന്ന് അറിഞ്ഞത്. എന്തുകൊണ്ട് ഫഹദിനെ നായകനാക്കിയില്ല എന്ന ചോദ്യമായിരുന്നു പിന്നീട് ഉയര്‍ന്നുവന്നത്.

ഫഹദിനെ നായകനാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഏറ്റെടുത്ത കഥാപാത്രത്തെ വിജയിപ്പിക്കാന്‍ ഒരുപാട് ടെക്‌നിക്കുകള്‍ ഉപയോഗിക്കുന്ന താരമാണ് ഫഹദ്. എന്തുകൊടുത്താലും മനോഹരമാക്കും. മായാനദി ചിത്രീകരിക്കുന്നതിനിടയില്‍ ഓരോ ഷോട്ട് കഴിയുന്നതിനിടയിലും ഫഹദായിരുന്നു നായകനെങ്കില്‍ എന്ന് സങ്കല്‍പ്പിച്ചിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Mayaanadhi

മാത്യുയെന്ന കഥാപാത്രമായി അന്നും ഇന്നും ടൊവിനോയെ മാത്രമേ കാണാന്‍ കഴിയൂവെന്നും ആഷിഖ് അബു പറയുന്നു. ഫഹദ് ഫാസിലാണ് നായകനായി എത്തുന്നതെങ്കില്‍ കഥാപാത്രത്തെക്കുറിച്ച് നിരവധി മുന്‍വിധികളും പ്രതീക്ഷകളും ഉയരും. അത്തരം പ്രതീക്ഷകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. എന്തായാലും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും ഇക്കാര്യം ശരിവെക്കുകയാണ്. നായകനായി ടൊവിനോ മാത്രമേ മനസ്സില്‍ വരുന്നുള്ളൂവെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മികച്ച പ്രതികരണവുമായി സിനിമ മുന്നേറുകയാണ്.

English summary
Ashiq Abu talking about Mayaanadhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X