ഈ ഗോസിപ്പ് ഞാനും സാന്ദ്രയും പ്രതീക്ഷിച്ചതാണ്
മലയാള സിനിമയിലെന്നല്ല എവിടെയും ഒരു ആണിനും പെണ്ണിനും നല്ല സുഹൃത്തുക്കളാകാന്‍ കഴിയില്ലെന്നത് പണ്ട് മുതലേ പറഞ്ഞു കേള്‍ക്കുന്നതാണ്. സിനിമയില്‍ ഒരു പക്ഷെ സാധ്യമാവുമായിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അതൊന്നും നടക്കില്ലെന്നാണല്ലോ. അപ്പോഴാണ് സാന്ദ്ര തോമസിനെയും വിജയ് ബാബുവുനെയും കാണുന്നത്.
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു പെണ്ണും ആണും ചേര്‍ന്ന് ഒരു നിര്‍മാണ കമ്പനിയുടെ പാര്‍ട്‌നര്‍മാര്‍ ആകുന്നത്. ഫ്രൈഡെ എന്ന നിര്‍മാണക്കമ്പനി ഒത്തിരി നല്ല സിനിമകള്‍ നിര്‍മിക്കുകയും ഒത്തിരി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തു.

അതോടെ വിജയ് ബാബുവിനെയും സാന്ദ്ര തോമിസിനെയും ചോര്‍ത്ത് ഗോസിപ്പുകളും മുളപൊട്ടി തുടങ്ങി. ഈ ഗോസിപ്പ് തങ്ങള്‍ പാര്‍ടന്‍ഷിപ്പ് തുടങ്ങുമ്പോള്‍ തന്നെ പ്രതീക്ഷിച്ചതാണെന്നാണ് വിജയ് ബാബു ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്.
പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്റെ ചിന്തകള്‍ക്കും കാഴ്ചപാടുകള്‍ക്കും യോജിച്ച ആളാണ് സാന്ദ്ര. രണ്ട് പേര്‍ക്കും ഒരേ ചിന്തയും കാഴ്ചപ്പാടുമാണ്.
തുടക്കത്തില്‍ കുറേ ഗോസിപ്പികള്‍ വന്നിരുന്നു. പിന്നീട് ഞങ്ങളതിനെ ഗൗനിക്കാതിരുന്നതോടെ അതതിന്റെ പാട്ടിന് പോയി. എനിക്കൊന്നും മറച്ചുവയ്ക്കാനില്ല. സിനിമയില്‍ ഞാനെന്താണെന്ന ബോധം നന്നായി എനിക്കുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.
മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രമാണ് വിജയ് യുടെ അടുത്തതായി റിലീസിനൊരുങ്ങുന്നത്. ഇതില്‍ സാന്ദ്ര തോമസുമുണ്ട്. അത് കഴിഞ്ഞാല്‍ ലാല്‍ ജോസിന്റെ രണ്ട് ചിത്രങ്ങളില്‍ വിജയ് നായകനാകും. കാവ്യാ മാധവന്‍ നായികയാകുന്ന ആകാശവാണിയും ആന്‍ അഗസ്ത്യന്‍ നായികയാകുന്ന നീ-നയും.


Click it and Unblock the Notifications











