For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനൊരു കോമാളിയാകുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല: ദിലീപ്

  By Aswathi
  |

  ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ദിലീപ്. നാളുകള്‍ക്ക് ശേഷമാണ് ദിലീപിന്റെ ഒരു വിജയ ചിത്രം പിറക്കുന്നത്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമാ ജീവിതത്തെയും വ്യക്തി ജീവിതത്തെയും തനിക്കെതിരെ ഉയരുന്ന ഗോസിപ്പുകളെ കുറിച്ചും ദിലീപ് സംസാരിക്കുകയുണ്ടായി. ദിലീപ് അഭിമുഖത്തില്‍ പറഞ്ഞ ചില ഹൈലൈറ്റ്‌സ്, തുടര്‍ന്ന് വായിക്കൂ...

  ദിലീപ് മടങ്ങി വന്നു എന്ന പ്രേക്ഷകാഭിപ്രായം?

  അച്ഛനൊരു കോമാളിയാകുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല

  അങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. എന്റെ ആരാധകരുടെ ആത്മാര്‍ത്ഥമായ സ്‌നേഹം എപ്പോഴും അനുഭവിയ്ക്കുന്ന ഒരാളാണ് ഞാന്‍. ആ ഒരു എനര്‍ജി ഉള്ളടിത്തോളം എന്നിലെ കലാകാരന്‍ മരിക്കില്ല. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം രണ്ട് വര്‍ഷം മുമ്പ് ചര്‍ച്ച ചെയ്തതാണ്. കഥ കേട്ടപ്പോള്‍ വളരെ ഇഷ്ടമായി. എന്റെ മറ്റ് ചിത്രങ്ങള്‍ തള്ളിവച്ചാണ് ഈ ചിത്രം ചെയ്തത്. എന്നില്‍ നിന്ന് പ്രേക്ഷകര്‍ എന്നും പ്രതീക്ഷിക്കുന്ന എന്റര്‍ടൈന്‍മെന്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ അവരുടെ വീട്ടിലെ കുടുംബാംഗത്തെ പോലെയാണ് കാണുന്നത്. അതുകൊണ്ട് എന്റെ ഒരു സിനിമ മോശാമായാല്‍ വിമര്‍ശിക്കാനുള്ള അധികാരം അവര്‍ക്കുണ്ട്

  ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തെ കുറിച്ച്?

  അച്ഛനൊരു കോമാളിയാകുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല

  സിനിമയോട് പാഷനുള്ള ഒരു ടീമായിരുന്നു ചന്ദ്രേട്ടന്‍ എവിടെയാ. സിദ്ധാര്‍ഥ് ഭരതന്‍ എനിക്കൊരു സഹോദരനെ പോലെയാണ്. സിദ്ധാര്‍ത്ഥും സമീര്‍ താഹിറും ഷൈജു കാലടി ഈ ചിത്രവുമായി എന്റെ അരികില്‍ വന്നപ്പോള്‍ എനിക്ക് മറുത്തൊന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. പിന്നെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരനായ സന്തോഷ് ഏച്ചിക്കാനത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതും സന്തോഷം. ചന്ദ്രേട്ടന്റെ ഫുള്‍ കാസ്റ്റ് ആന്റ് ക്രൂവും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തു. സിദ്ധാര്‍ത്ഥിന് മികച്ചൊരു ഭാവിയുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമായത്?

  അച്ഛനൊരു കോമാളിയാകുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല

  സമാധാനത്തോടെ കഴിയാന്‍ ആഗ്രഹമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കൊച്ചു കൊച്ചു കാര്യങ്ങളില്‍ സങ്കടപ്പെടുകയും തളരുകയും ചെയ്യുന്ന ആളാണ് ഞാന്‍. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഞാന്‍. ഞാന്‍ തളര്‍ന്നിരുന്നാല്‍ എന്റെ ജോലി നടക്കില്ല. ചന്ദ്രേട്ടന്‍ കണ്ടിട്ട് ഒരുപാടുപേര്‍ മെസേജ് അയച്ചു. നിങ്ങളുടെ വ്യക്തപരമായ പ്രശ്‌നങ്ങളിലൊന്നും ഞങ്ങള്‍ ഇടപെടുന്നില്ല. ഞങ്ങള്‍ക്കൊരു നല്ല സിനിമ കിട്ടി എന്നാണ് പലരും പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് പിന്മാറിയത് നല്ലതായി എന്ന് മാത്രമേ ഇപ്പോഴും തോന്നുന്നുള്ളൂ

  ഗോസിപ്പുകളെ കുറിച്ച്?

  അച്ഛനൊരു കോമാളിയാകുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല

  ഏതൊരാളെയും പോലെ ആദ്യമൊക്കെ ഗോസിപ്പുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പിന്നെ പിന്നെ എന്നെ കുറിച്ചെഴുതുന്ന ഗോസിപ്പുകള്‍ക്ക് ഞാന്‍ പ്രതികരിക്കാതെയായി. ഇപ്പോള്‍ എല്ലാവരും ജേര്‍ണലിസ്റ്റാണ്. പലപ്പോഴും എന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ഞാന്‍ അറിയുന്നത്. അടുത്തിടെ ഒരു പത്ത് തവണയെങ്കിലും ഞാന്‍ വിവാഹിതനായി കാണും. ഒരിക്കല്‍ ഇന്നസെന്റ് ചേട്ടന്‍ എന്നോട് പറഞ്ഞ 'ടാ നീ വളര്‍ന്നെടാ' എന്ന്. എനിക്കും തോന്നുന്നു, ഗോസിപ്പ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി

  സിനിമകള്‍ കണ്ടിട്ട് മകള്‍ എന്ത് പറയുന്നു?

  അച്ഛനൊരു കോമാളിയാകുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല

  അവള്‍ക്കെന്റെ ചിത്രങ്ങളൊക്കെ ഇഷ്ടമാണ്. ഒരിക്കല്‍ സംവിധായകന്‍ ശങ്കര്‍ എന്നെ വിളിച്ച് ത്രി ഇഡിയറ്റ്‌സ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിനെ കുറിച്ച് സംസാരിച്ചു. അത് ഞാന്‍ ചെയ്യുന്നുണ്ടെന്ന് തോന്നി മീനുക്കുട്ടി വളരെ സന്തോഷത്തോടെ എന്നോട് ചോദിച്ചു, അച്ഛന്‍ ആമീര്‍ ഖാന്‍ ചെയ്ത വേഷമാണോ ചെയ്യുന്നത്?, ഞാന്‍ പറഞ്ഞു അല്ല. അപ്പോള്‍ മറ്റ് രണ്ട് വേഷങ്ങളാണ് എന്ന് ചോദിച്ചു, അല്ല!. അപ്പോള്‍ ആ നാലാമത്തെ (തമിഴില്‍ സത്യ ചെയ്ത വേഷം) ആളുടെ വേഷമാണോ. അച്ഛന്‍ ആ വേഷം ചെയ്താല്‍ ഞാന്‍ മിണ്ടില്ല എന്നായിരുന്നു അവളുടെ പ്രതികരണം. അച്ഛനൊരു കോമാളിയായി കാണുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല

  മീനാക്ഷിയെ സിനിമയിലേക്ക് പ്രതീക്ഷിക്കാമോ?

  അച്ഛനൊരു കോമാളിയാകുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല

  അതേ കുറിച്ചിപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. ഞാനൊരു നടനായി തീരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. കോളേജ് പഠനകാലത്ത് ഒരു സിനിമയുടെയെങ്കിലും ഭാഗമാകണം എന്നാഗ്രഹമുണ്ടായിരുന്നു. ആ ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ഇന്നെന്നെ ഇവിടെ എത്തിച്ചത്. ഇതൊന്നും നമ്മുടെ കൈയ്യിലല്ലെന്നാണ് എന്റെ വിശ്വസം. എല്ലാം വിധിപോലെ നടക്കും

  മഞ്ജുവിന്റെ സിനിമകള്‍ കാണാറുണ്ടോ?

  അച്ഛനൊരു കോമാളിയാകുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല

  ഒരു സിനിമയോടും എനിക്കകല്‍ച്ചയില്ല. എല്ലാ കലാകാരന്മാരുടെ സിനിമയും ഞാന്‍ കാണാറുണ്ട്.

  അടുത്ത ചിത്രങ്ങള്‍

  അച്ഛനൊരു കോമാളിയാകുന്നത് മീനുകുട്ടിക്ക് ഇഷ്ടമല്ല

  ശ്രീബാല കെ മേനോന്റെ ലവ് 24X7 ആണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി പൂര്‍ത്തിയാക്കി. ഷാഫിയും പേരിടാത്ത ഒരു ചിത്രമാണ് അടുത്തത്. മൈബോസിന് ശേഷം ഞാനും മംമ്തയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ്. രതീഷ് അമ്പാട്ടിന്റെ അടുത്ത ചിത്രത്തിലും അഭിനയിക്കും. ഇതില്‍ ഫഹദ് ഫാസിലിനൊപ്പമാണ്. പിന്നെ തെലുങ്കിലും മലയാളത്തിലുമായി ബാബ സത്യ സായി.

  English summary
  Meenukkutty doesn't want her father to be the butt of jokes says Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X