For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  By Aswini
  |

  റേഡിയോ ജോക്കിയായ മീര നന്ദന്‍ ഇപ്പോള്‍ ബിസിയാണ്. പുതിയ ജോലി കിട്ടിയതോടെ മീര അഭിനയം നിര്‍ത്തിയോ എന്ന് പലര്‍ക്കും സന്ദേഹമുണ്ടാവും. എന്നാല്‍ റേഡിയ ജോക്കിയായി ജോലി ചെയ്യുന്നതിനൊപ്പം താന്‍ നല്ല സിനിമകളും സ്വീകരിക്കുന്നുണ്ടെന്ന് മീര പറയുന്നു. ഒപ്പം മാസ് കമ്യൂണിക്കേഷനില്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്.

  കരിയറിലെ ഏറ്റവും മറക്കാനാവാത്ത അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മീര താന്‍ പണ്ട് ആങ്കറായിരുന്ന കാലത്തെ ഒരു ഓര്‍മ പങ്കുവച്ചു. അന്ന് തന്നെ ചീത്ത പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നീടൊരിക്കല്‍ അഭിമുഖം വേണമെന്നാവശ്യപ്പെട്ട് വിളിച്ചതാണത്രെ നടിയ്ക്ക് മറക്കാന്‍ കഴിയാത്ത അനുഭവം. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ മീര സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ..

  സിനിമ വിട്ടോ

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. ചെയ്യുന്ന സിനിമകളുടെ എണ്ണത്തില്‍ അല്‍പ്പം കുറവു വന്നു എന്നുള്ളത് ശരിയാണ്. റേഡിയോ ജോക്കി ജോലി ഞാന്‍ വളരെ എന്‍ജോയ് ചെയ്യുന്നുണ്ട്. സിനിമയില്‍ വരും മുന്‍പ് ഓണ്‍ സ്‌ക്രീന്‍ അവതാരകയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഓഫ് സ്‌ക്രീനില്‍ ചെയ്യുന്നു എന്ന് മാത്രം. ഇപ്പോഴും നല്ല സിനിമകള്‍ ഞാന്‍ കമ്മിറ്റ് ചെയ്യുന്നുണ്ട്. ഒന്നുരണ്ട് ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

  റേഡിയോ ജോക്കി ജീവിതം

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  രണ്ടു ജോലിയും ഒരിമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഇവിടെ റേഡിയോ റെഡിന്റെ ഭാഗത്തുനിന്നും എനിക്ക് സപ്പോര്‍ട്ടുണ്ട്. സിനിമ ചെയ്യണം എന്നു തന്നെയാണവരും പറയുന്നത്. ഈ പ്രൊഫഷനെപ്പറ്റിയാണെങ്കില്‍ വളരെ ചലഞ്ചിംഗാണ്. ആളുകളെ ബോറടിപ്പിക്കാതെ കൊണ്ടുപോകുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ദുബായില്‍. വളരെ ഫാസ്റ്റ് മൂവിംഗ് ലൈഫാണ്. ആളുകളുടെ സമയത്തിന് അത്രമാത്രം വിലയുണ്ട്.

  ഈ ജോലി തിരഞ്ഞെടുക്കാന്‍ കാരണം

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  ഒരു സ്ഥിരവരുമാനമുള്ള ജോലി വേണം എന്നുള്ളതുകൊണ്ടല്ല റേഡിയോ ജോക്കിയായത്. സ്ത്രീകള്‍ക്ക് സിനിമയില്‍ ഒരു ഷോട്ട് പിരീഡ് മാത്രമേയുള്ളൂ. ഇന്‍ഡസ്ട്രിയില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ കുറെയധികം സിനിമകള്‍ ചെയ്യും. പിന്നെ കുറേനാള്‍ കഴിയുമ്പോള്‍ കല്യാണം കഴിച്ച് പോകുകയും ചെയ്യും. ഇതാണ് പൊതുവേ കാണാറ്. എന്നെ സംബന്ധിച്ച് ഈ ജോലി തെരഞ്ഞെടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഞാന്‍ ഇപ്പോള്‍ മാസ് കമ്യൂണിക്കേഷനില്‍ പി.എച്ച്.ഡി. ചെയ്യുകയാണ് ദുബായില്‍ തന്നെ. ഇപ്പോള്‍ പി.എച്ച്.ഡി.യും നടക്കുന്നുണ്ട്. ആര്‍.ജെ. ജോലിയും നടക്കുന്നുണ്ട്. ഓള്‍വേയ്‌സ് ഹാപ്പി.

   ഗായികയാകണം എന്ന മോഹം

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു ഗായിക ആകണമെന്നുള്ളത്. ഞാന്‍ പാട്ട് പഠിച്ചിരുന്നു. ഒരുപാട് വേദികളില്‍ പാടി. പിന്നീട് അവതാരകയായും, അഭിനേത്രിയായും ഒക്കെ അവസരങ്ങള്‍ ലഭിച്ചുവെങ്കിലും സിനിമയില്‍ പാടുക എന്ന മോഹം ബാക്കിയാണ്. അത് എത്രയും പെട്ടെന്ന് സാധിക്കും എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

  മീരയുടെ നിബന്ധനകള്‍

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  എനിക്ക് കംഫര്‍ട്ടബിളായ ഡ്രസ് മാത്രം ധരിച്ചേ അഭിനയിക്കൂ എന്നു ഞാന്‍ പറയാറുണ്ട്. വയര്‍ കാണിച്ചഭിനയിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ലിപ് ലോക്ക് സീന്‍ എനിക്ക് പറ്റില്ല. ഇതൊക്കെ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. കഥ പറയുമ്പോഴേ ഞാന്‍ ഇക്കാര്യം പറയും. മലയാളം വിട്ടഭിനയിച്ചപ്പോഴൊക്കെയാണ് ഇക്കാര്യം എനിക്ക് പറയേണ്ടി വന്നിട്ടുള്ളത്.

   മറക്കാനാവാത്ത അനുഭവം

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  പണ്ട് ടെലിവിഷന്‍ ആങ്കറായിരുന്നപ്പോള്‍, അവിടുത്തെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഒരു കാരണവുമില്ലാതെ എന്നെ വഴക്കുപറഞ്ഞു. 'നിനക്ക് മൂക്കും കണ്ണും വായും മാത്രമേ ഉള്ളൂ എന്നും നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല.' എന്നും പറഞ്ഞു. അന്നത് എന്നെ വളരെയധികം വേദനിപ്പിച്ചു. പില്‍ക്കാലത്ത് ഞാന്‍ നടി ആയിക്കഴിഞ്ഞപ്പോള്‍ ഇതേ പ്രൊഡ്യൂസര്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വിളിച്ചു. അത് എനിക്ക് മറക്കാനാവാത്ത ഒരനുഭവമാണ്.

  ഈ മേക്കോവര്‍

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  സൗന്ദര്യത്തിലോ മേക്കപ്പിലോ ഒന്നും ഞാനധികം ശ്രദ്ധിച്ചിരുന്നില്ല. അച്ഛനും അമ്മയുമൊക്കെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ കുറച്ചൊക്കെ കെയര്‍ഫുള്‍ ആയി. ആഹാരത്തിലും എക്‌സര്‍സൈസിലുമൊക്കെ കുറച്ചൊക്കെ മാറ്റം വരുത്തി. അതായിരിക്കാം ഈ മേയ്‌ക്കോവറിനും കാരണം

  ഇഷ്ട സിനിമ

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  ആദ്യ സിനിമയായ മുല്ല തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇപ്പോഴും അതിലെ എന്റെ കഥാപാത്രമായ ലച്ചി എന്ന പേരില്‍ എന്നെ പലരും വിളിക്കാറുണ്ട്.

   സൗഹൃദം വീക്ക്‌നസ്

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  ചുരുക്കം ഫ്രണ്ട്‌സേ ഉള്ളൂവെങ്കിലും സൗഹൃദം എപ്പോഴും എന്റെ വീക്ക്‌നെസ്സാണ്. എനിക്കേറ്റവും സങ്കടവും ദേഷ്യവുമൊക്കെ വരുന്നത് അവര്‍ എനിക്ക് അറ്റന്‍ഷന്‍ തരുന്നില്ല എന്നു തോന്നുമ്പോഴാണ്. പക്ഷേ അവര്‍ മനപൂര്‍വം അങ്ങനെ ചെയ്യാറില്ല. ഞാന്‍ തന്നെ ഓരോന്നങ്ങനെ ആലോചിക്കാറാണ് പതിവ്. അത് എന്റെ ഫ്രണ്ട്‌സിന് നന്നായിട്ട് അറിയുകയും ചെയ്യാം. എല്ലാവര്‍ക്കും അറിയാവുന്നപോലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആന്‍ ആഗസ്റ്റിനാണ്. ദുബായില്‍ ഇപ്പോള്‍ എന്റെ കൂടെ ജോലി ചെയ്യുന്നവരിലും എനിക്ക് നല്ല ഫ്രണ്ട്‌സുണ്ട്.

  വിവാഹമില്ലേ

  ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ പ്രൊഡ്യൂസര്‍ പിന്നെ അഭിമുഖത്തിന് വിളിച്ചു; മീരയുടെ അനുഭവം

  ഇതുവരെ ഞാന്‍ കമ്മിറ്റ് ചെയ്തിട്ടില്ല. ആലോചനകള്‍ ഒക്കെ വരുന്നുണ്ട്. മനസിനിണങ്ങിയ ഒരാള്‍ വരട്ടെ; അപ്പോള്‍ നോക്കാം. അറേഞ്ച്ഡ് മാര്യേജിനാണ് കൂടുതല്‍ സാധ്യത. എന്റെ മാതാപിതാക്കള്‍ തെരഞ്ഞെടുക്കട്ടെ നല്ല പയ്യനെ. പക്ഷേ ഞാന്‍ നോക്കും എനിക്ക് പറ്റിയ ആളാണോ. അവര്‍ എനിക്ക് ചേര്‍ന്നൊരാളെ തെരഞ്ഞെടുക്കുകയേയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു

  English summary
  Meera Nandan about her memorable experience in career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X