»   » അവരെന്നെ വഞ്ചിച്ചു, ആ സിനിമയില്‍ അഭിനയിച്ചവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ല; മോഹന്‍ലാലിന്റെ നായിക

അവരെന്നെ വഞ്ചിച്ചു, ആ സിനിമയില്‍ അഭിനയിച്ചവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ല; മോഹന്‍ലാലിന്റെ നായിക

Posted By: Rohini
Subscribe to Filmibeat Malayalam

തന്മാത്ര എന്ന ഒറ്റ ചിത്രം മതി, മീര വാസുദേവ് എന്ന നായികയുടെ കഴിവ് മലയാളികള്‍ക്ക് ബോധ്യപ്പെടാന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മീര വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

ഏഴാം വയസ്സില്‍ പീഡനത്തിന് ഇരയായി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍ നായിക

2012 ല്‍ 916 എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷം മീര മലയാളത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. എന്തിനായിരുന്നു ഇത്രയും വലിയ ഇടവേള എടുത്തത് എന്ന ചോദ്യത്തോട് മീര പ്രതികരിക്കുന്നു. 196 എന്ന ചിത്രത്തിലെ ദുരനുഭവമാണത്രെ അതിന് കാരണം.

അവര്‍ എന്നെ വഞ്ചിച്ചു

മലയാളത്തിലേക്ക് മടങ്ങി വരാന്‍ ഇത്രയും സമയമെടുത്തത് 916 എന്ന സിനിമയാണ്. എനിക്ക് കിട്ടിയ ഏറ്റവും മോശം പ്രതികരണമായിരുന്നു ആ സിനിമയിലേത്. ശരിക്കും അവര്‍ എന്നെ വഞ്ചിച്ചു. ആ കയ്പായിരുന്നു ഇടവേളയ്ക്കുള്ള കാരണം.

പറഞ്ഞത് ഒന്ന്, സംഭവിച്ചത് മറ്റൊന്ന്

പറഞ്ഞ കഥയില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു പിന്നീട് ആ ചിത്രത്തില്‍ കണ്ടത്. 15 ദിവസത്തെ വര്‍ക്കുണ്ടെന്ന് പറഞ്ഞ് കരാറാക്കി, അഡ്വാന്‍സ് തന്ന് മൂന്ന് ദിവസം മാത്രം ഷൂട്ട് ചെയ്തു. പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ കൊടുപ്പിച്ചു. അതിന് ശേഷം എന്നെ തിരിച്ചയച്ചു. പിന്നീട് ആ സിനിമയെ കുറിച്ച് ഞാനൊന്നും അറിഞ്ഞിട്ടില്ല. ആ പേരില്‍ എന്നെ പിന്നീടാരും വിളിച്ചില്ല.

ഏറ്റവും മോശം അനുഭവം

ആ സിനിമയില്‍ അഭിനയിച്ചതിനെ ഏറ്റവും മോശം അനുഭവം എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആ ടീമിനൊപ്പമോ ആ സിനിമയില്‍ അഭിനയിച്ചവര്‍ക്കൊപ്പമോ ഇനിയൊരു സിനിമ ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒരു കലാകാരിയോട് ചെയ്യുന്ന ഏറ്റവും വലിയ അപമാനമാണത്.

മലയാളത്തിലെ ദൗര്‍ബ്ബല്യം

അതിന്റെ കയ്പ്പ് മനസ്സില്‍ ഇപ്പോഴുമുണ്ട്. അതിഥിയായി ക്ഷണിച്ച ശേഷം അവരെ അപമാനിച്ച് വിടുന്നത് ശരിയാണോ? മലയാള സിനിമയിലെ ഏറ്റവും വലിയ ദൗര്‍ബ്ബല്യമായി ഞാനതിനെ കാണുന്നു. ഇടവേളയ്ക്ക് ശേഷം പിന്നീടൊരു മലയാള സിനിമ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചത് അണിയറപ്രവര്‍ത്തകരെ നേരിട്ടറിയാവുന്നത് കൊണ്ടാണ് - മീര പറഞ്ഞു.

എന്തായിരുന്നു 916

എം മോഹന്റെ സംവിധാനത്തില്‍ 2012 ല്‍ റിലീസ് ചെയ്ത ചിത്രമാണ് 916. അനൂപ് മേനോന്‍, ആസിഫ് അലി, മുകേഷ്, മാളവിക മേനോന്‍, പ്രവീണ, മാമൂക്കോയ, നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തില്‍ മുകേഷിന്റെ ഭാര്യയായ ചന്ദ്രിക എന്ന കഥാപാത്രത്തെയാണ് മീര വാസുദേവ് അവതരിപ്പിച്ചത്.

English summary
Meera Vasudevan about her worst experience in Malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam