മാതാപിതാക്കള്‍ക്ക് അത് താങ്ങാന്‍ പറ്റുമോ? മുകേഷുമായുള്ള വിവാഹത്തെക്കുറിച്ച് മേതില്‍ ദേവിക!

By Nimisha

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മുകേഷ്. ഒരു കാലത്ത് നായകനായി നിറഞ്ഞുനിന്നിരുന്ന താരം ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ബഡായി ബംഗ്ലാവുമായി കൃത്യമായി എത്താറുണ്ട് ഈ താരം. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നുകൂടിയാണ് ബഡായി ബംഗ്ലാവ്. പരിപാടി അവസനിപ്പിക്കാന്‍ പോവുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പ്രചപരച്ചപ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം സംശയവുമായി രംഗത്തെത്തിയിരുന്നു. പിഷാരടിയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വിശദീകരിച്ചത്.

മുകേഷിന്റെ ജീവിതസഖിയായ മേതില്‍ ദേവികയും പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നു. മുകേഷിന്റെ ആദ്യവിവാഹത്തെക്കുറിച്ചും അത് വിവഹ മോചനത്തില്‍ അവസാനിച്ചതിനെക്കുറിച്ചുമൊക്കെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. പിന്നീടാണ് അദ്ദേഹം നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്തത്. വിവാഹത്തിന് മുന്‍പ് തന്നെക്കുറിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ നൃത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു വന്നിരുന്നത്. ഇപ്പോള്‍ അത് മാറിയെന്ന് ദേവിക പറയുന്നു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപത്‌നി കാര്യങ്ങള്‍ വിശദീകരിച്ചത്.

അച്ഛനും അമ്മയും അതിജീവിക്കുമോ?

അച്ഛനും അമ്മയും അതിജീവിക്കുമോ?

മുകേഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് നാളുകളേറെയായെങ്കിലും ഇന്നും ദേവിക അതേക്കുറിച്ച് ഓര്‍ത്തിരിക്കുന്നുണ്ട്. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ നടന്നിരുന്നു. അതിനിടയിലാണ് മുകേഷേട്ടനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരിച്ചത്. നെഗറ്റീവ് പ്രചാരണത്തിനിടയില്‍ തളരാതെ താന്‍ പിടിച്ചുനിന്നിരുന്നുവെങ്കിലും അച്ഛനും അമ്മയ്ക്കും അതിന് കഴിയുമോയെന്നായിരുന്നു ചിന്തിച്ചത്. അവര്‍ ഈ ബന്ധം അംഗീകരിക്കുമോയെന്നുള്ളതായിരുന്നു പ്രധാന സംശയം.

ഉയര്‍ച്ചയും താഴ്ചയും

ഉയര്‍ച്ചയും താഴ്ചയും

മുന്‍പ് നര്‍ത്തകി എന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു സെര്‍ച്ചില്‍ വന്നിരുന്നത്. ഇന്‍ഡസ്ട്രിയില്‍ അതുവരെ കെട്ടിപ്പടുത്തതെല്ലാം ഇല്ലാതായി മേതില്‍ ദേവിക എന്നടിക്കുമ്പോള്‍ മുകേഷേട്ടനും അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ വരുന്നതെന്നും താരം പറയുന്നു. എപ്പോഴും ഇത് മാറിക്കൊണ്ടിരിക്കും. ജീവിതമാവുമ്പോള്‍ ഉയര്‍ച്ച ചാഴ്ചകളുണ്ടാവുമെന്നും താരപത്‌നി ചൂണ്ടിക്കാണിക്കുന്നു.

വയറ് ചാടിയതില്‍ വിഷമം

വയറ് ചാടിയതില്‍ വിഷമം

ഭക്ഷണപ്രിയനാണ് മുകേഷേട്ടന്‍. മീന്‍ വിഭവങ്ങളോടാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. രാത്രി വൈകിയെത്തിയാലും വീട്ടില്‍ വന്നാണ് ഭക്ഷണം കഴിക്കുന്നത്. രാത്രി ഭക്ഷണം കഴിക്കുന്നതിനാല്‍ വയറ് ചാടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹം അസ്വസ്ഥനാണ്. കണ്ണാടിക്ക് മുന്നില്‍ നിന്ന് അദ്ദേഹം സങ്കടം പറയുന്നത് കേള്‍ക്കുമ്പോള്‍ താന്‍ ആശ്വസിപ്പിക്കാറാണ് പതിവെന്ന് ദേവിക പറയുന്നു. ഈ ഫിഗറായിരിക്കും ഒരുപക്ഷേ അദ്ദേഹത്തെ അദ്ദേഹമായി നിലനിര്‍ത്തുന്നത്. ഇത് മനപൂര്‍വ്വം മാറ്റാന്‍ ശ്രമിക്കേണ്ടതില്ല. പിന്നെ വ്യായാമം മുടക്കാതെ ചെയ്യുന്നുണ്ടല്ലോയെന്ന് താന്‍ പറയാറുണ്ടെന്ന് അവര്‍ പറയുന്നു.

വീടുപണിയുടെ തിരക്കില്‍

വീടുപണിയുടെ തിരക്കില്‍

വീട് വെക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് തങ്ങള്‍ ഇപ്പോള്‍. അദ്ദേഹത്തിന്റെ തിരക്ക് കാരണം എല്ലാം നോക്കിനടത്തുന്നത് താനാണെന്ന് ദേവിക പറയുന്നു. എന്തെങ്കിലും തെറ്റിപ്പോയിക്കഴിഞ്ഞാല്‍ അദ്ദേഹത്തില്‍ നിന്നും വഴക്ക് കിട്ടും. പെട്ടെന്നാണ് അദ്ദേഹത്തിന് ദേഷ്യം വരുന്നത്. ആദ്യമൊക്കെ ഇതേക്കുറിച്ചോര്‍ത്ത് തനിക്ക് വിഷമം വരുമായിരുന്നു. എന്നാല്‍ പിന്നീടാണ് അത് സില്ലിയായി വിടാന്‍ തുടങ്ങിയതെന്നും താരപത്‌നി വ്യക്തമാക്കുന്നു.

അന്തസുണ്ടോടാ നിനക്കൊക്കെ

അന്തസുണ്ടോടാ നിനക്കൊക്കെ

സിനിമയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പ്രസിദ്ധമായിരുന്നു മുകേഷിന്റെ ഈ ഡയലോഗ്. അസമയത്ത് തന്നെ ശല്യപ്പെടുത്തിയ യുവാവിനോടായിരുന്നു അദ്ദേഹം ഇങ്ങനെ ചോദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ മുകേഷിന്റെ വോയിസ് ക്ലിപ്പ് വൈറലായിരുന്നു. തങ്ങളും ചോദിക്കാനുദ്ദേശിച്ചിരുന്ന കാര്യമാണ് മുകേഷ് ചോദിച്ചതെന്നായിരുന്നു മറ്റ് താരങ്ങള്‍ ഇതേക്കുറിച്ച് പ്രചരിച്ചത്.

അവസാന ഭാഗം കണ്ടില്ലെങ്കില്‍ പരിഭവം

അവസാന ഭാഗം കണ്ടില്ലെങ്കില്‍ പരിഭവം

താന്‍ അവതാരകനായെത്തുന്ന ബഡായി ബംഗ്ലാവിന്റെ അവസാന ഭാഗം ഇരുന്ന് കണ്ടില്ലെങ്കില്‍ അദ്ദേഹം പരിഭവിക്കാറുണ്ടെന്ന് ദേവിക നേരത്തെ പറഞ്ഞിരുന്നു. മുകേഷ് അവതാരകനായെത്തിയ പരിപാടിയില്‍ അതിഥിയായി ദേവിക എത്തിയിരുന്നു. താന്‍ പറയുന്ന രസകരമായ സംഭവങ്ങള്‍ എല്ലാവരെയും കേള്‍പ്പിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ട്. ചില കാര്യങ്ങള്‍ താന്‍ പറയുമ്പോള്‍ അദ്ദേഹം അത് കേള്‍ക്കുന്നതായിപ്പോലും തോന്നാറില്ല. എന്നാല്‍ പിന്നീട് എപ്പിസോഡില്‍ അതേക്കുറിച്ച് പറഞ്ഞ് കേള്‍ക്കുമ്പോള്‍ താന്‍ ഞെട്ടാറുണ്ടെന്നും താരപത്‌നി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X