»   » മോഹന്‍ലാലിന് വേണ്ടി ഒരുക്കിയ പിറന്നാള്‍ ഗാനം തരംഗമാകുന്നു; കാണൂ

മോഹന്‍ലാലിന് വേണ്ടി ഒരുക്കിയ പിറന്നാള്‍ ഗാനം തരംഗമാകുന്നു; കാണൂ

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് വേണ്ടി ഒരുക്കിയ പിറന്നാള്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലിജോ ജോണ്‍സണ്‍ സംഗീതം നല്‍കി വൈക്കം വിജയലക്ഷ്മിയും ലിജോയും ചേര്‍ന്ന് പാടിയ പാട്ടാണ് ഹിറ്റാകുന്നത്.

പിറന്നാള്‍ സ്‌പെഷ്യല്‍: മോഹന്‍ലാല്‍ എന്ന നടനവിസ്മയം; കാണൂ

അര്‍ഷാദ് ടിപിയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ ഛായാഗ്രാഹണവും മൃദുല്‍ ചിത്രസംയോജനവും നടത്തിയിരിയ്ക്കുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെല്ലാം കടന്നുവരുന്ന വീഡിയോയില്‍ സിനിമാ താരങ്ങള്‍ ആശംസകളും അറിയിക്കുന്നുണ്ട്.

birthday-song-mohanlal

കവിയൂര്‍ പൊന്നമ, ലാല്‍ ജോസ്, സലാം ബാപ്പു, കെ പി എസി ലളിത, വിജയ് ബാബു, സിബി മലയില്‍, ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, നാദിര്‍ഷ, ഗോപി സുന്ദര്‍ തുടങ്ങിയവര്‍ വീഡിയോയില്‍ ലാലിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു.

മുരുകന്‍ ഇടഞ്ഞാല്‍ നരസിംഹമാ...; പുലിമുരുകന്റെ മാസ് ടീസര്‍ കാണൂ

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് (മെയ് 21) പുലിമുരുകന്റെ ആദ്യ ടീസര്‍ റിലീസ് ചയ്തു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Mohanlal birthday song goes viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam