മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

By Aswini

എംടി വാസുദേവന്‍-ഹരിഹരന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1986 ല്‍ പിറന്ന ചിത്രമാണ് പഞ്ചാഗ്നി. ലാലിന്റെ സിനിമാ ജീവിതത്തിസലെ മികച്ച വേഷങ്ങളിലൊന്ന്. പിന്നീട് ഹരിഹരന്‍ സംവിധാനം ചെയ്ത അമൃതംഗമയാ എന്ന ചിത്രത്തിലും ലാല്‍ മുഖ്യവേഷത്തിലെത്തി. അതും മോഹന്‍ലാല്‍ എന്ന അഭിനേതാവിന് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു.

പിന്നീട് മോഹന്‍ലാല്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം പിറന്നില്ല. അതിനുള്ള കാരണം എന്താണ്? നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ കഥ ഹരിഹരന്‍ തന്നെ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

പഞ്ചാഗ്നിയുടെ തിരക്കഥ

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

എടി വാസുദേവന്‍ നായര്‍ പഞ്ചാഗ്നി എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയപ്പോള്‍ അത് തന്റെ സ്വന്തം നിര്‍മാണക്കമ്പനിയായ ഗായത്രി സിനിമയുടെ ബാനറില്‍ നിര്‍മിക്കാനായിരുന്നു ഹരിഹരന്റെ തീരുമാനം. താരനിര്‍ണയും അതിനോടൊപ്പം നടന്നു.

ചിത്രത്തിലെ മുഖ്യ വേഷം

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

തിരക്കഥയില്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷമുണ്ട്. അതാരക്കൈാണ്ട് ചെയ്യിപ്പിക്കാന്‍ എന്ന ചോദ്യം വന്നപ്പോള്‍, നാസറുദ്ദീന്‍ ഷയെ കാണാം എന്ന് എംടി നിര്‍ദ്ദേശം വച്ചു. നസറുദ്ദീന്‍ അന്ന് ഒരു സിനിമാനടനുമപ്പുറം അറിയപ്പെടുന്ന ഒരു സ്‌റ്റേജ് ആര്‍ട്ടിസ്റ്റാണ്. തീര്‍ച്ചയായും നസറുദ്ദീന്‍ഷായുടെ സാന്നിദ്ധ്യം സിനിമയ്ക്ക് ഒരു പുതിയ ഡൈമെന്‍ഷന്‍ നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

അങ്ങനെ ബോംബെയിലേക്ക്

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് ബോംബെ രവിയാണ്. അതുകൊണ്ട് എങ്ങനെയായാലും ബോംബെ വരെ പോകണം. അപ്പോള്‍ നാസറുദ്ദീ ഷയെയും കാണാം എന്ന് തീരുമാനിച്ചു. ബോംബെയിലെത്തി നാസറുദ്ദീ ഷയെ കണ്ട് കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. പ്രതിഫലത്തിന്റെ കാര്യത്തില്‍ പിടിവാശിയില്ലാത്തതുകൊണ്ട് അപ്പോള്‍ തന്നെ അഡ്വാന്‍സ് നല്‍കി. ബോംബെ രവിയെയും കണ്ടു അഡ്വാന്‍സ് നല്‍കി നാട്ടിലെത്തി.

നിര്‍മാണത്തില്‍ മാറ്റം

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

നാട്ടില്‍ തിരിച്ചെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് ഹരിഹരന് വിജയകുമാറിന്റെ ഫോണ്‍കോള്‍ വരുന്നത്. അദ്ദേഹം ഒരു പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും സെവന്‍ ആര്‍ട്ട്‌സ് എന്നാണ് അതിന്റെ പേരെന്നും ആ ബാനറില്‍ എം ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചു. ഇക്കാര്യങ്ങള്‍ അദ്ദേഹം എം ടിയോട് പറഞ്ഞിരുന്നു. അപ്പോള്‍ എം ടിയാണ് എങ്കില്‍ അയാള്‍ പഞ്ചാഗ്നി ചെയ്‌തോട്ടേ എന്ന് നിര്‍ദ്ദേശം വയ്ക്കുന്നത്. അങ്ങനെ പഞ്ചാഗ്നിയുടെ നിര്‍മ്മാണം സെവന്‍ ആര്‍ട്ട്‌സ് വിജയകുമാര്‍ ഏറ്റെടുത്തു.

വീണ്ടും വിജയകുമാര്‍ വിളിച്ചു

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

അതിന് ശേഷം ഒരു ദിവസം വീണ്ടും വിജയകുമാര്‍ ഹരിഹരനെ വിളിച്ചു. മോഹന്‍ലാല്‍ എന്ന നടന് സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന് ഒരവസരം നല്‍കണമെന്നും പറഞ്ഞു. സ്റ്റാര്‍ കാസ്റ്റിംഗ് കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി പ്രതീക്ഷ വേണ്ടെന്ന് ഹരിഹരന്‍ അദ്ദേഹത്തോട് അപ്പോള്‍തന്നെ പറയുകയും ചെയ്തു.

മോഹന്‍ലാല്‍ വിളിച്ചു

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

പിന്നീട് മോഹന്‍ലാല്‍ ഹരിഹരനെ വിളിച്ചു. നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഹരിഹരന്‍ വരാന്‍ പറയുകയും ചെയ്തു. അങ്ങനെ അടുത്തദിവസം ലാല്‍ മദ്രാസിലുള്ള ഹരിഹരന്റെ വീട്ടിലെത്തി. അദ്ദേഹം തന്റെ ആഗ്രഹമറിയിച്ചു. താരനിര്‍ണ്ണയം കഴിഞ്ഞതാണങ്കിലും എന്തെങ്കിലും വഴിത്തിരിവുണ്ടായാല്‍ വിളിക്കാമെന്നും ഹരിഹരന്‍ ലാലിനോട് പറഞ്ഞു. വിളിക്കണ്ടാ ഞാന്‍ നേരിട്ട് എത്തിക്കൊള്ളാമെന്നാണ് ലാല്‍ അതിന് നല്‍കിയ മറുപടി. ലാലിന്റെ സംസാരവും പെരുമാറ്റവും എനിക്ക് വളരെ ഇഷ്ടമായെന്ന് ഹരിഹരന്‍ പറയുന്നു

നാസറുദ്ദീന് പകരം ലാല്‍

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

മലയാളത്തിലെ വളര്‍ന്നുവരുന്ന ഒരു നടനെ എന്തുകൊണ്ട് ആ സിനിമയിലേക്ക് പരിഗണിച്ചുകൂടാ എന്ന് തോന്നിയപ്പോള്‍ ഹരിഹരന്‍ എംടിയെ വിളിച്ചു. അപ്പോള്‍ എം ടി ചോദിച്ചതും 'എന്തുവേഷം ലാലിന് നല്‍കുമെന്നാണ്.' പത്രപ്രവര്‍ത്തകന്റെ റോളിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ 'അത് നസറുദ്ദീന് നല്‍കിയതല്ലേ അയാളോട് ഇനി എന്തുപറയും എന്നായിരുന്നു.' അദ്ദേഹത്തിന് മറ്റേതെങ്കിലും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഹരന്‍ ആലോചിച്ച് ചെയ്യൂ എന്നാണ് എം.ടി പറഞ്ഞത്. അങ്ങനെയാണ് നസറുദ്ദീന്‍ഷായ്ക്ക് പകരക്കാരനായി മോഹന്‍ലാല്‍ എത്തുന്നത്.

പഞ്ചാഗ്നിയ്ക്ക് ശേഷം

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

പഞ്ചാഗ്നിക്കുശേഷം ഹരിഹരനും എം ടിയും മറ്റൊരു പ്രോജക്ടിലേയ്ക്ക് കടന്നു. പി കെ ആര്‍ പിള്ളയുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു അത്. ആ ചിത്രമാണ് അമൃതം ഗമയ. അമൃതംഗമയയുടെ സ്‌ക്രിപ്റ്റ് വര്‍ക്ക് പൂര്‍ത്തിയാകുമ്പോള്‍ അതിലെ കേന്ദ്രകഥാപാത്രത്തിന് ഏറ്റവും അനുയോജ്യന്‍ മോഹന്‍ലാലായിരിക്കുമെന്ന് തോന്നി. അങ്ങനെ ഹരിഹരന്റെ രണ്ടാമത്തെ ചിത്രത്തിലേയും നായകനായി.

ലാലിന്റെ അഭിനയത്തെ കുറിച്ച്

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

ഈ രണ്ട് ചിത്രങ്ങളിലും വച്ച് എനിക്ക് ഏറ്റവും ഇഷ്ടം പഞ്ചാഗ്നി ആണെങ്കിലും പ്രകടനപരമായി ലാലിന് ഏറെ ചെയ്യാനുണ്ടായിരുന്നത് അമൃതംഗമയയിലായിരുന്നു. ഒരു െ്രെകം ആന്റ് പണിഷ്‌മെന്റ് എന്നപോലെ കോളേജ് ജീവിതത്തിനിടയില്‍ ബോധപൂര്‍വ്വമല്ലാതെ പറ്റിപ്പോയ ഒരു കൈപ്പിഴയുടെ പേരില്‍ ജീവിതകാലം മുഴുവനും അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വന്ന കഥാപാത്രമായിരുന്നു അമൃതംഗമയയിലേത്. അത് ഏറ്റവും ഭംഗിയായി അവതരിപ്പിക്കാനും ലാലിന് കഴിഞ്ഞു. അതിനുശേഷം കണ്ടത് ലാലിന്റെ പടിപടിയായുള്ള വളര്‍ച്ച ആയിരുന്നു. ഒരല്‍പ്പം അകലെ നിന്നാണെങ്കിലും ഞാന്‍ ആ വളര്‍ച്ച നോക്കിക്കാണുന്നുണ്ടായിരുന്നു- ഹരിഹരന്‍ പറഞ്ഞു.

മൂന്നാമത്തെ ചിത്രം ലാലിനെ വച്ച് ആലോചിച്ചു

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

വര്‍ഷങ്ങള്‍ക്കപ്പുറം ലാലിനെ വച്ച് മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായി ഹരിഹരന്‍. ഇത്തവണ തിരക്കഥയെഴുതുന്നത് ദാമോദരന്‍ മാസ്റ്ററായിരുന്നു. ഒരു ശാസ്ത്രജ്ഞന്റെ കഥയായിരുന്നു അത്. അതിന്റെ നിര്‍മാണച്ചുമതല പിപി ഗംഗാധരനും ഏറ്റു.

ലാലിനെ കാണാന്‍ പോയി

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

അങ്ങനെ പിപി ഗംഗാധരന്റെ നിര്‍ബന്ധപ്രകാരം ഹരിഹരനും അദ്ദേഹവും ചേര്‍ന്ന് തിരുവനന്തപുരത്ത ലാലിനെ കാണാന്‍ പോയി. ലാല്‍ അന്ന് താണ്ഡവം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ചിത്രാഞ്ജലിയില്‍ ഉണ്ടായിരുന്നു. ഞങ്ങളോടൊപ്പം ദാമോദരന്‍ മാസ്റ്ററും അബ്ദുള്ളയും ഉണ്ട്. ലൊക്കേഷനില്‍വച്ച് കാര്യം അവതരിപ്പിച്ചെങ്കിലും ഷൂട്ടിംഗ് കഴിഞ്ഞ് വിശദമായി സംസാരിക്കാമെന്ന് ലാല്‍ പറഞ്ഞു. അങ്ങനെ അന്ന് വൈകുന്നേരം അദ്ദേഹം താമസിക്കുന്ന റിസോട്ടിലും ഞങ്ങളെത്തി- ഹരിഹരന്‍ പറയുന്നു

സബ്ജക്ട് പറഞ്ഞു. പ്രതിഫലം പറഞ്ഞപ്പോള്‍?

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

റിസോട്ടിലെത്തി ലാലിനോട് സബ്ജക്ട് പറഞ്ഞു. അതിലൊന്നും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. ആശയക്കുഴപ്പം പ്രതിഫലത്തെ ചൊല്ലിയായിരുന്നു. ഇക്കാര്യം പി വി ജിയെ മാറ്റിനിര്‍ത്തി ലാല്‍ സംസാരിച്ചു. ഇതൊന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പി.വി.ജി എന്റെ അടുക്കല്‍വന്നിട്ട് പറഞ്ഞു. ലാല്‍ ഉയര്‍ന്ന പ്രതിഫലമാണ് ചോദിക്കുന്നത്. എന്താണ് ചെയ്യേണ്ടത്? ഒക്കെ തീരുമാനിക്കാന്‍ ഞാന്‍ അദ്ദേഹത്തെതന്നെ ചുമതലപ്പെടുത്തി- ഹരിഹരന്‍

 സൗഹൃദം മതി, സിനിമ വേണ്ട

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

പിന്നെയും അവര്‍ സംസാരിച്ചെങ്കിലും ലാല്‍ വഴങ്ങുന്ന മട്ടില്ല. ലാലിന് അത്രയും പ്രതിഫലം കൊടുക്കുകയാണെങ്കില്‍ എനിക്ക് അതിനേക്കാള്‍ കൂടുതല്‍ തരണമെന്ന് തമാശ രൂപേണ ഞാന്‍ പി വി ജിയോട് പറയുകയും ചെയ്തു. അപ്പോഴാണ് പി.വി.ജി അത് പറഞ്ഞത്. മോഹന്‍ലാല്‍ അദ്ദേഹത്തോടുപറഞ്ഞ ആ വാക്കുകളെപ്പറ്റി '....അങ്ങനെയാണെങ്കില്‍ സൗഹൃദം മതി സിനിമ വേണ്ടാ എന്ന്.' എങ്കില്‍ അത്രയും ഉയര്‍ന്ന പ്രതിഫലത്തിന് ഒരു നായകനെ വേണ്ടെന്ന് ഞാനും തീരുമാനിക്കുകയായിരുന്നു.

പകരം ചെയ്ത സിനിമ

മോഹന്‍ലാലും ഹരിഹരനും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നം; ഹരിഹരന്‍ പറയുന്നു

പകരം ലാല്‍ ആവശ്യപ്പെട്ട പ്രതിഫലത്തുകയില്‍ മറ്റൊരു സിനിമ ചെയ്യാമെന്നും ഞാന്‍ പി വി ജിയോടു പറഞ്ഞു. പി വി ജിക്ക് ആദ്യം അത് വിശ്വസിക്കാനായെങ്കിലും പിന്നീട് അത് യാഥാര്‍ത്ഥ്യമായി. ആ ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. ദേശീയ അന്തര്‍ദ്ദേശിയ ബഹുമതികള്‍കൊണ്ട് സമാനിതമായ ചിത്രമായിരുന്നു അത്- ഹരിഹരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X