»   » എന്നെ ഏറെ സ്വാധീനിച്ച നടന്‍ മോഹന്‍ലാലാണ്: വിനയ് ഫോര്‍ട്ട്

എന്നെ ഏറെ സ്വാധീനിച്ച നടന്‍ മോഹന്‍ലാലാണ്: വിനയ് ഫോര്‍ട്ട്

Posted By:
Subscribe to Filmibeat Malayalam

ചുരുക്കം ചില സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ കരുത്തുറ്റതും ശ്രദ്ധിക്കപ്പെടുന്നതുമാണ്. ഋതുവിലെ ജമാല്‍ മുതല്‍ ഷട്ടറിലെ ഓട്ടോ ഡ്രൈവറടക്കം പ്രേമത്തിലെ വിമല്‍ സര്‍ വരെ അതിനുള്ള ഉദാഹരണങ്ങളാണ്.

അഭിനയത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് മോഹന്‍ലാല്‍ ആണെന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് വിനയ് ഇക്കാര്യം വ്യക്തമാക്കിയത്.

mohanlal-vinay-forrt

മംഗ്ലീഷ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതുള്‍പ്പടെ, ശ്രീനിവാസന്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നടന്‍മാര്‍ക്കുമൊപ്പം അഭിനയിച്ചെങ്കിലും വിനയ്ക്ക് ഇതുവരെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ഒരു അവസരം കിട്ടിയിട്ടില്ല.

ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിലാണ് വിനയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വിനയ്‌ക്കൊപ്പം അജു വര്‍ഗീസും മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ മനോജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിയ്ക്കുന്നത്.

English summary
Mohanlal is the actor who inspired me a lot says Vinay Forrt
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam